Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

HeadlinesMovies
Home›Headlines›മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

By Admin
August 2, 2026
246
0

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രം

ചെന്നൈ:മമ്മൂട്ടി കമ്പനി നിർമ്മിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കാൻ മമ്മൂട്ടി കാരക്കുടിയിലെത്തി.കാരക്കുടിയിൽ സെപ്തംബർ പകുതി വരെ ചിത്രികരണം തുടരും. തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമാണിത്.തമിഴ്‌നാട്-കേരള അതിർത്തിയിലെ ഒരു ലോക്കൽ ഗ്യാങ്സ്റ്റർ ആയിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്ന് സംവിധായകൻ നിതീഷ് മുൻപ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സിദ്ധാർത്ഥ് ഭരതൻ, ജീൻ പോൾ ലാൽ എന്നിവരും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സംവിധായകർ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന നിർവ്വഹിക്കുന്നത്.കാമറ – ജിംഷി ഖാലിദ്, സംഗീതം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ, വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കും പ്രേക്ഷകർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്.
ചിത്രത്തിൽ നായികയില്ലെന്നും ഒൻപത് വയസുള്ള ഒരു കുട്ടിയാകും മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ പ്രധാന റോളിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. ‘രാജമാണിക്യം’, ‘കളങ്കാവൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ചിത്രമാകുമിത് എന്നും വാർത്തയുണ്ട്.എന്നാൽ.സംവിധായകനോ അണിയറ പ്രവർത്തകരോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

TagsMammoottyNithish SahadevanSidharth Bharathan
Previous Article

ശക്തമായ മഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത ...

Next Article

തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ ഇന്ത്യൻ ...

Related articles More from author

  • Short stories

    ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

    October 10, 2026
    By Admin
  • HeadlinesMovies

    അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം

    January 27, 2026
    By Admin
  • GeneralHeadlinesMovies

    ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

    March 8, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    December 8, 2025
    By Admin
  • HeadlinesMovies

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

    September 7, 2026
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രം’ഓം’ഒക്ടോബർ 16-ന് തിയേറ്ററുകളിൽ

    June 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി
  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു
  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’
  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Timeline

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • October 31, 2026

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • October 31, 2026

    ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • October 31, 2026

    ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions