Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlines
Home›General›ശക്തമായ മഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജനമെന്ന് ഡോ. ദിവ്യ എസ് അയ്യർ

ശക്തമായ മഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജനമെന്ന് ഡോ. ദിവ്യ എസ് അയ്യർ

By Admin
August 2, 2026
151
0

മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പൂർണ്ണ സജ്ജമാണെന്ന് തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

ഡോ.ദിവ്യ എസ് അയ്യർ

വിഷയം വിലയിരുത്തുന്നതിനും അടിയന്തര നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്‍റ് ഡയറക്ടർമാരുടെ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ലാ ജോയിന്‍റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലുടനീളം ദുരന്തനിവാരണ പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമായി ഏകോപിപ്പിച്ചുവരികയാണ്.
മഴക്കെടുതികൾ കാര്യക്ഷമമായി നേരിടുന്നതിന് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്താനും പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലുള്ള ദുരന്തനിവാരണ സമിതികളും എമർജൻസി റെസ്പോൺസ് ടീമുകളും സജീവമാക്കി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിരന്തര നിരീക്ഷണം ഉറപ്പാക്കും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തീരദേശ അപകടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗികൾ, കുട്ടികൾ തുടങ്ങിയ അപകടസാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ആവശ്യമുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മുൻകൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ശുചിമുറി, വെളിച്ചം, ഫാൻ, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേന തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയ തുക അടിയന്തരമായി വിനിയോഗിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകി. ക്യാമ്പുകളിൽ ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, ശുചിത്വം, ആരോഗ്യപരിരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കൂടാതെ, വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഓടകൾ, കലുങ്കുകൾ, മഴവെള്ളച്ചാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി അടിയന്തര ശുചീകരണം നടത്താനും അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷനും വെള്ളപ്പൊക്കാനന്തര ശുചീകരണവും ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ സമയബന്ധിതമായി നടപ്പാക്കണം.
മഴക്കെടുതി നേരിടുന്നതിൽ വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പുനൽകി. ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്‌ക്യൂ, പോലീസ്,കെഎസ്ഇബി, ആരോഗ്യവകുപ്പ്, ജല അതോറിറ്റി തുടങ്ങിയ എല്ലാ വകുപ്പുകളുമായും ചേർന്ന് തദ്ദേശ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ജെസിബി, ബോട്ടുകൾ, ജനറേറ്ററുകൾ, പമ്പ് സെറ്റുകൾ, ചെയിൻസോകൾ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യത പ്രാദേശികതലത്തിൽ ഉറപ്പാക്കണം. കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സേവനവും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിക്കും.
ഓരോ തദ്ദേശ സ്ഥാപനവും മഴയുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപ്പോർട്ടുകൾ കൃത്യസമയത്ത് ജില്ലാ ജോയിന്‍റ് ഡയറക്ടർമാർ മുഖേന സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവഹാനി, ആളുകളെ ഒഴിപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം തുടങ്ങിയ വിവരങ്ങൾ കാലതാമസം കൂടാതെ കൈമാറണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകൾ കർശനമായി പാലിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതയോടെയും ഏകോപനത്തോടെയും പ്രവർത്തിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അഭ്യർഥിച്ചു.

 

TagsDivya S IyerHeavy Rain
Previous Article

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Next Article

മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് ...

Related articles More from author

  • GeneralHeadlines

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

    August 1, 2026
    By Admin
  • GeneralHeadlines

    അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് ...

    August 4, 2026
    By Admin
  • GeneralHeadlines

    കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

    August 2, 2026
    By Admin
  • GeneralHeadlines

    അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    August 1, 2026
    By Admin
  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • GeneralHeadlines

    തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ നിർദേശം

    August 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions