Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlines
Home›General›യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

By Admin
August 12, 2026
172
0

അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരൻ്റ സ്വപ്നമാണെന്നം ജയരാജൻ

കണ്ണൂർ:യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ.വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷൻ തൂഫാൻ?സോഷ്യൽ മീഡിയ കോഡിനേഷൻ എന്നു പറഞ്ഞാൽ അത് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഏകോപനം ആണോ? മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ മര്യാദകളെയും ചുരുട്ടിക്കൂട്ടി കത്തിച്ചു കളയാം എന്നത് വ്യാമോഹം മാത്രമാണ്.
ചോദ്യങ്ങളോട് കോപിക്കേണ്ട. മറുപടി പറയുക. പറയേണ്ടത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല; സർക്കാരും മുഖ്യമന്ത്രിയുമാണ്.
മറുപടി പറയുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചുയരും. അതിനെ അടിച്ചമർത്താൻ ഒരു ലാത്തിയും ഒരു സെൻസർഷിപ്പും വളർന്നിട്ടില്ല. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരൻ്റ സ്വപ്നമാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു.

പി.ജയരാജൻ

പി.ജയരാജൻ്റെ കുറിപ്പ് വായിക്കാം:

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ? വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷൻ തൂഫാൻ?
സോഷ്യൽ മീഡിയ കോഡിനേഷൻ എന്നു പറഞ്ഞാൽ അത് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഏകോപനം ആണോ?
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം.
അധികാരത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളോടും വാർത്തകളോടും മുഖം തിരിഞ്ഞു നിൽക്കുന്നത് കേമത്തമല്ല ഭീരുത്വമാണ്.


മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനങ്ങളിൽ ഹിതകരമല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം മാധ്യമപ്രവർത്തകന്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയും പരിഹസിക്കുകയും മറുപടി ഒഴിവാക്കുകയു മാണ്. ഒരു പടി കൂടി കടന്ന് തങ്ങൾക്കെതിരായ വാർത്തകളെ വളഞ്ഞ വഴി ഉപയോഗിച്ച് തടഞ്ഞു നിർത്താനും നോക്കുന്നു.
കോൺഗ്രസുകാരുടെ എംഡി എം എ കടത്ത് സംബന്ധിച്ച വാർത്തകളും കണ്ടന്റുകളും നീക്കം ചെയ്യാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
ആരാണ് അത് ആവശ്യപ്പെട്ടത്?
എന്തിന്റെ അടിസ്ഥാനത്തിൽ?
ഏത് നിയമമാണ് ലംഘിക്കപ്പെട്ടത്?
ആരുടെ പരാതിയിലാണ് നടപടി ആവശ്യപ്പെട്ടത്?
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംവിധാനവുമായി ബന്ധമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരാളും കോൺഗ്രസുമായി ബന്ധമുള്ള ചിലരും എംഡിഎംഎ കേസിൽ അറസ്റ്റിലായ വാർത്തകളിൽ അനേകം ചോദ്യങ്ങൾ ഉയരുന്നുണ്ട്. അധികാരകേന്ദ്രങ്ങളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുന്നത് ജനാധിപത്യത്തിന്റെ അവകാശമാണ്.
ചോദ്യങ്ങൾക്ക് മറുപടി പറയാതെ ചോദിക്കുന്നവന്റെ രാഷ്ട്രീയം അന്വേഷിക്കുകയും വാർത്തകൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയോട് ചോദിക്കട്ടെ:
എന്തിനാണ് ഇത്രയും അസഹിഷ്ണുത?
എന്താണ് മറച്ചുവയ്ക്കാനുള്ളത്?
വാർത്ത തടയാം. മാധ്യമങ്ങളെ സമ്മർദ്ദത്തിലാക്കാം. ചോദ്യത്തെ പരിഹസിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഉയർന്ന ചോദ്യത്തെ ഇല്ലാതാക്കാൻ ഒരു അധികാരത്തിനും കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ മര്യാദകളെയും ചുരുട്ടിക്കൂട്ടി കത്തിച്ചു കളയാം എന്നത് വ്യാമോഹം മാത്രമാണ്.
ചോദ്യങ്ങളോട് കോപിക്കേണ്ട. മറുപടി പറയുക. പറയേണ്ടത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല; സർക്കാരും മുഖ്യമന്ത്രിയുമാണ്.
മറുപടി പറയുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചുയരും. അതിനെ അടിച്ചമർത്താൻ ഒരു ലാത്തിയും ഒരു സെൻസർഷിപ്പും വളർന്നിട്ടില്ല. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്.
ജനാധിപത്യത്തിൽ അധികാരത്തിന് മുകളിലാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം. അതു സംരക്ഷിക്കാൻ ഏതറ്റം വരെയും പോയ ചരിത്രമാണ് ഇന്ത്യ രാജ്യത്തെ ജനകീയ മുന്നേറ്റങ്ങളുടേത്.

TagsP.JayarajanV D Satheesan
Previous Article

‘തുടക്കം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ  ബോക്സോഫീസിൽ  ...

Next Article

സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ...

Related articles More from author

  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin
  • HeadlinesPolitics

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

    May 14, 2026
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin
  • GeneralHeadlines

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

    June 14, 2026
    By Admin
  • GeneralHeadlines

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

    June 30, 2026
    By Admin
  • GeneralHeadlines

    അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

    September 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions