Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

  • പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  • ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

BusinessGeneralHeadlines
Home›Business›സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ഇനം ഉത്രാടം കിറ്റ് 1500 രൂപ,30 ഇന തിരുവോണം കിറ്റിന്  2000 രൂപ

സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ഇനം ഉത്രാടം കിറ്റ് 1500 രൂപ,30 ഇന തിരുവോണം കിറ്റിന്  2000 രൂപ

By Admin
August 12, 2026
87
0

ശബരി സിഗ്‌നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്ക്

തിരുവനന്തപുരം:ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നു.
അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. പരമാവധി വില്പന വില 1,280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.
25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ്, 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും സപ്ലൈകോ നൽകുന്നു.
ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്‌നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ലഭിക്കുക.
സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം
ഓണം കസ്റ്റമർ ബോണസ് കൂപ്പണും സമ്മാന കൂപ്പണും:
1500 രൂപയുടെ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ സപ്ലൈകോ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്‌സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം.
1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനം നൽകും.
നറുക്കെടുപ്പ് വിജയിക്ക് മോട്ടോർ സൈക്കിൾ, രണ്ടാം സ്ഥാനം രണ്ടു പേർക്ക് അര പവൻ സ്വർണ നാണയംവീതം, മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകൾ, ജില്ലാ തല വിജയികൾക്ക് സ്മാർട്ട് ഫോണുകൾ, എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ എന്നിങ്ങനെ വിവിധ സമ്മാന പദ്ധതികൾ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ:
എഴുപതോളം വിവിധ ബ്രാൻഡഡ് എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ ലഭിക്കും.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക കോമ്പോ ഓഫറുകളും വിലക്കുറവും ഉണ്ട്.

TagsOnam kitSupplyco
Previous Article

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത ...

Next Article

നടൻ:കലാഭവൻ ഷാജോൺ,മേക്കപ്പ്: മോഹൻലാൽ…!

Related articles More from author

  • GeneralHeadlines

    സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും

    January 23, 2026
    By Admin
  • FoodHeadlines

    സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

    January 3, 2026
    By Admin
  • GeneralHeadlines

    ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

    December 22, 2025
    By Admin
  • GeneralHeadlines

    ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

    July 27, 2026
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin
  • GeneralHeadlines

    വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

    February 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ
  • പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
  • ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

Timeline

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • August 13, 2026

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

  • August 13, 2026

    പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  • August 12, 2026

    ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions