Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

GeneralHeadlines
Home›General›കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

By Admin
August 24, 2026
211
0

സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി

തിരുവനന്തപുരം:കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുകയാണ് സര്‍ക്കരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കും.
എല്ലാ സ്ഥലങ്ങളിലും പെട്ടെന്ന് എത്താവുന്ന രീതിയില്‍ സംസ്ഥാനത്തെ റോഡ്-റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കും. ഒരു വിനോദസഞ്ചാരി കേരളത്തില്‍ വന്നാല്‍ മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ കേരളത്തിലെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .
ലോകത്തിനു മുന്നില്‍ കേരള ടൂറിസത്തെ പ്രദര്‍ശിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ സീറോ വേസ്റ്റ് ആയി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് അതില്‍ പ്രധാനം. ബീച്ച് ടൂറിസത്തിനും റിവര്‍ ടൂറിസത്തിനും ഫോറസ്റ്റ് ടൂറിസത്തിനും പ്രാധാന്യം നല്‍കും. കേരളത്തിന്‍റെ മാരിടൈം ചരിത്രത്തെ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.


ലോകത്തിന്‍റെ മുഴുവന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കമിടും. കേരളത്തിന്‍റെ പാരമ്പര്യത്തെയും പ്രകൃതിയെയും പ്രത്യേകതകളെയും തനത് കലകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന സമഗ്രമായ ടൂറിസം പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
ടൂറിസംമന്ത്രി പി.സി വിഷ്ണുനാഥ് ആലപിച്ച “പൂവാലേ തുമ്പപ്പൂവാലേ” എന്ന ഓണപ്പാട്ടിന്‍റെ വീഡിയോ അവതരണത്തോടെയാണ് ഓണം വാരാഘോഷം ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.
കേരളത്തിന്‍റെ മനോഹരമായ സാംസ്കാരിക മുഖം ലോകത്തിനു മുന്നില്‍ ആകര്‍ഷകമായി അവതരിപ്പിക്കാനാണ് ടൂറിസം വകുപ്പ് ഓണത്തിന്‍റെ വേളയെ വിനിയോഗിക്കുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
ഈ വര്‍ഷത്തെ ഓണാഘോഷം തലസ്ഥാന നഗരത്തിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ ആരോഗ്യം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
ജാതി മത വര്‍ഗ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ എല്ലാ മലയാളികളും ആഘോഷിക്കുന്ന ഉത്സവമായ ഓണം ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വ സങ്കല്‍പവുമായി പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് വിശിഷ്ടാതിഥിയായ നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഡോ. ശശി തരൂര്‍ എംപി, മേയര്‍ വി.വി രാജേഷ്, എംഎല്‍എമാരായ ജി.ആര്‍ അനില്‍, എന്‍.ശക്തന്‍, എം.വിന്‍സെന്‍റ്, രമ്യ ഹരിദാസ്, ജി.സ്റ്റീഫന്‍, സുധീര്‍ഷാ പാലോട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.പ്രിയദര്‍ശിനി, കൗണ്‍സിലര്‍ കെ.ആര്‍ ക്ലീറ്റസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിംഹ, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എം.അഞ്ജന, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും അരങ്ങേറി.


സംസ്ഥാനതല ഓണാഘോഷത്തിന്‍റെ ഭാഗമായി മാത്രം 3,000ത്തോളം കലാകാരന്‍മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്‍മാര്‍ പങ്കാളികളാകും.
കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ശംഖുമുഖം, അയ്യങ്കാളി ഹാള്‍, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 35 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ഈ വേദികളില്‍ സിനിമ, സംഗീത, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടികള്‍ അവതരിപ്പിക്കും. തലസ്ഥാന നഗരത്തിന് പുറമെ ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രധാന വേദിയായ നിശാഗന്ധിയില്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7 മണി വരെ മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുനനൃത്തം, പൂതനും തിറയും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും.
വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് ആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചടങ്ങില്‍ സംബന്ധിക്കും.
ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും.

 

TagsOnam Week CelebrationsV D Satheesan
Previous Article

‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘കുതിപ്പ് തുടരുന്നു,3 ദിവസം 36.70 ...

Next Article

മഴ മുന്നറിയിപ്പ്:വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ ...

Related articles More from author

  • BusinessGeneralHeadlines

    വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ,അദാനി ഒന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

    July 1, 2026
    By Admin
  • GeneralHeadlines

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 1, 2026
    By Admin
  • HeadlinesPolitics

    ‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’

    March 23, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ
  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും
  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ
  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു
  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Timeline

  • October 8, 2026

    എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • October 8, 2026

    അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • October 8, 2026

    ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • October 8, 2026

    ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • October 8, 2026

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions