Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

  • രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

  • തിരുവോണ ദിവസവും കോരിച്ചൊരിഞ്ഞ് മഴ,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിനും സാധ്യത

  • കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം

  •     അര നൂറ്റാണ്ട്  കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം 

GeneralHeadlines
Home›General›    അര നൂറ്റാണ്ട്  കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം 

    അര നൂറ്റാണ്ട്  കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം 

By Admin
August 25, 2026
106
0
അടുത്ത പരിസരത്ത് എവിടെയെങ്കിലും സ്നാക്ക്സും ചായയും നൽകാനുള്ള സൗകര്യമെങ്കിലും ലഭിക്കുമോ എന്ന ശ്രമത്തിലാണ് ചാർളി ചേട്ടന്‍റെ പുതിയ തലമുറ
കൊച്ചി:അൻപത് വർഷത്തെ കൊച്ചി  നഗരത്തിന്‍റെ രുചിയിടം ചാരിയറ്റ് റസ്റ്റോറന്‍റ്   പ്രവർത്തനം നിർത്തുന്നു. 1976 ലാണ്  ഫോർട്ട്‌ കൊച്ചിക്കാരൻ ചാർളി, എറണാകുളം നാരകത്തറ റോഡിൽ നിന്നും, കോൺവെന്റ് റോഡിൽ നിന്നും രണ്ട് പ്രവേശന കവാടങ്ങൾ ഉള്ള കെട്ടിടത്തിൽ ചാരിയറ്റ് റസ്റ്റോറന്‍റ്  തുടങ്ങിയത്.കൊച്ചി നഗരത്തിന്‍റെ കണ്ണായ  ഈ സ്ഥലത്തെ കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം പണിയാൻ പോകുന്നതിനാലാണ് നിവൃത്തിയില്ലാതെ ചാരിയറ്റ് റസ്റ്റോറന്‍റ്  ഒഴിവാകൽ.

സിഐസിസി ജയചന്ദ്രൻ

സിഐസിസി ബുക് ഹൌസ് ഉടമ സിഐസിസി ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ എഴുതിയത് വായിക്കാം:
നമസ്ക്കാരംചാരിയറ്റ്
 ‘അര നൂറ്റാണ്ട് മുൻപാണ് ഫോർട്ട്‌ കൊച്ചിക്കാരൻ ചാർളി, എറണാകുളം നാരകത്തറ റോഡിൽ നിന്നും, കോൺവെന്റ് റോഡിൽ നിന്നും രണ്ട് പ്രവേശന കവാടങ്ങൾ ഉള്ള കെട്ടിടത്തിൽ ചാരിയറ്റ് റസ്റ്റോറന്‍റ്  തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ 1976 ൽ.
 ചാർളി ചേട്ടൻ അത്ര നിസ്സാരക്കാരനല്ല.
 1960 കളിൽ  ബാനർജി റോഡിൽ ഹങ് ജൂ ലീ എന്ന ചൈനക്കാരൻ നേരിട്ട് നടത്തിയിരുന്ന ചൈനീസ്  റെസ്റ്റോറന്റ് അതി പ്രസിദ്ധമാണ്. എച്ച്. ജെ. ലീ എന്നറിയപ്പെടുന്ന ഈ .  ചൈനാക്കാരന്റെ ശിഷ്യനാണ് ചാർളി ചേട്ടൻ. ചൈനാക്കാരനിൽ നിന്ന് ചൈനീസ് പാചകം നേരിട്ട് പഠിച്ചയാൾ.
ഇന്ത്യാ ചൈന യുദ്ധകാലത്ത് ദേശ ഭക്തർ ഈ
ചൈനീസ് റെസ്റ്റോറന്റ്  അടിച്ചു പൊളിച്ചു. യുദ്ധം കഴിഞ്ഞ് വീണ്ടും തുറന്നപ്പോൾ  എച്ച്. ജെ. ലീ മലയാ
റെസ്റ്റോറന്റ് എന്ന് പേര് മാറ്റി ദേശ ഭക്തരെ സന്തോഷിപ്പിച്ചു.

ചാർളി ചേട്ടൻ

   കൊച്ചിക്കാരന്റെ നാക്കിലെ രുചി മുകുളങ്ങളെ തട്ടി ഉണർത്താൻ ചാർളി ചേട്ടന് നന്നായി അറിയാമായിരുന്നു. അത് കൊണ്ട്  നഗരത്തിന്റെ മധ്യവർഗ്ഗക്കാരുടെ ലഞ്ചും, ഡിന്നറും ചൈനീസ് ഫുഡും, “ചാരിയറ്റി ” ന്റെ കസേരകളെയും, മേശകളെയും ചാർളിയുടെ പണപ്പെട്ടിയേയും നിറച്ചു കൊണ്ടിരുന്നു.
നാരകത്തറ റോഡിൽ ഉള്ള ചാരിയറ്റ് വരാന്ത, ലഘു ഭക്ഷണ പ്രിയരുടെ കൂട്ടം കൊണ്ട് പലപ്പോഴും നിൽക്കാൻ പോലും പറ്റാത്ത പരുവത്തിലും, ചൂടോടെ വരുന്ന പഴം പൊരിയും, വെജ്റോളും  ഉണ്ടം പൊരിയും, ഉഴുന്നു വടയും വന്ന വേഗത്തിൽ തന്നെ തീരും. ചാരിയറ്റിലെ തൈരുവടയും ലൈം ടീയും അടിപൊളിയാണ്.
  ഇനി എഴുതാൻ പോകുന്ന സംഗതി
  സങ്കട വാർത്തയാണ്. ചാരിയറ്റ്  ഈ 2026 ആഗസ്റ്റ്  മുപ്പതാം തീയ്യതി പ്രവർത്തനം നിർത്തുന്നു.
അൻപത് വർഷത്തെ കൊച്ചി  നഗരത്തിന്റെ രുചിയിടം ഇല്ലാതെയാകുന്നു.
കഴിഞ്ഞ ആഴ്ച ഉച്ചയ്ക്ക്  “സ്റ്റാൻഡിങ്” ഭക്ഷണത്തിന് ചെന്നപ്പോൾ അവിചാരിതമായി ചാർളി ചേട്ടനെ കണ്ടു. അപ്പോൾ അദ്ദേഹം അറിയച്ചതാണീ കാര്യം. “നന്നായി കഴിച്ചോ മുപ്പതാം തീയ്യതി വരയെ ഉള്ളു”
അല്പം സങ്കടം ചാർളി ചേട്ടന്റെ ശബ്ദത്തെ ഒന്ന് ഇടറിച്ചു
 മുത്തുറ്റുകാരുടെ ഈ കെട്ടിടത്തിലെ വാടകക്കാരനാണ് ചാർളി ചേട്ടൻ.
  ദീർഘകാലമായി മുത്തുറ്റ് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായിരുന്ന സ്വത്ത് തർക്കം നാല് വർഷങ്ങൾക്ക് മുൻപ് പരിഹരിക്കപ്പെട്ടു. ഈ  സ്ഥലവും കെട്ടിടവും ഒരു ഗ്രൂപ്പിന് സ്വന്തമായി, അവർ കൊച്ചി നഗരത്തിന്റെ കണ്ണായ  ഈ സ്ഥലത്തെ കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം പണിയാൻ പോകുന്നു.
നാല് വർഷം മുൻപ് ചാർളി ചേട്ടൻ തന്നെ ഈക്കാര്യം പറഞ്ഞതും ഞാൻ മുഖ പുസ്തത്തിൽ എഴുതിയതുമാണ്. അന്നേ തന്നെ ആവശ്യം വരുമ്പോൾ ഒഴിഞ്ഞു പോകാൻ ചാർളി ചേട്ടൻ സന്നദ്ധനുമായിരുന്നു.
ഈ അടുത്ത കാലത്ത് കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയ അവസ്ഥയും കാണിച്ചു കൊണ്ട് കൊച്ചി നഗരസഭയും രംഗത്ത് വന്നു. ദീർഘകാലം തർക്കത്തിൽ കിടന്ന കെട്ടിടം ആയതിനാൽ കെട്ടിട ഉടമകൾ അറ്റകുറ്റ പണികൾ നടത്തിയിട്ടുമില്ല. ഒഴിഞ്ഞു കൊടുക്കുക
ചാർളി ചേട്ടന് ഒരുപ്രശ്നമല്ല. പ്രശ്നം എന്നെ പോലുള്ളവർക്കാണ്. തൈര് വടയ്ക്കും, പഴം പൊരിയ്ക്കും, മുളക് ബജിയ്ക്കും , ലൈം ടീയ്ക്കും ഉഴുന്ന് വടയ്ക്കും ഞങ്ങളെ  പോലുള്ളവർ ഇനി എവിടെ പോകും എന്നതാണ് പ്രശ്നം.
അടുത്ത പരിസരത്ത് എവിടെയെങ്കിലും സ്നാക്ക്സും ചായയും നൽകാനുള്ള സൗകര്യമെങ്കിലും ലഭിക്കുമോ എന്ന ശ്രമത്തിലാണ്
ചാർളി ചേട്ടന്‍റെ പുതിയ തലമുറ.
   അര നൂറ്റാണ്ട് കാലം കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ഒരു സ്ഥാപനം കൂടി ഇല്ലാതെയാകുന്നു എന്നത്  തീർച്ചയായും ദു:ഖകരമാണ്.
ചാരിയറ്റിലെ മുഴുവൻ ജീവനക്കാർക്കും ചാർളി ചേട്ടനും കുടുംബാംഗങ്ങൾക്കും നന്മകൾ മാത്രം നേരുന്നു.
ചാരിയറ്റ് റെസ്റ്റോറന്റ് കാലത്തിന്റെ യവനികയിൽ മറഞ്ഞാലും ഞങ്ങളുടെ നാവിലെ രുചി മുകുളങ്ങൾക്ക്
നിങ്ങളെ വിസ്മരിക്കാനാകില്ല.’
TagsChariot Restaurant KochiCICC Jayachandran
Previous Article

മഴ മുന്നറിയിപ്പ്:വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ ...

Next Article

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ...

Related articles More from author

  • HeadlinesHealth

    15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്മെന്‍റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ്

    March 13, 2026
    By Admin
  • GeneralHeadlines

    മമ്മൂട്ടിയുടെ പത്മ ബഹുമതിക്കായി കുറെ വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുന്നു:മുഖ്യമന്ത്രി

    January 25, 2026
    By Admin
  • General

    1600 ആയിരുന്ന ക്ഷേമ പെൻഷൻ ഇനി 2000 രൂപ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ 1000 കൂട്ടി

    October 30, 2025
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ

    December 11, 2025
    By Admin
  • GeneralHeadlines

    ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

    April 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി
  • രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ
  • തിരുവോണ ദിവസവും കോരിച്ചൊരിഞ്ഞ് മഴ,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിനും സാധ്യത
  • കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം
  •     അര നൂറ്റാണ്ട്  കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം 

Timeline

  • August 26, 2026

    മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

  • August 26, 2026

    രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

  • August 26, 2026

    തിരുവോണ ദിവസവും കോരിച്ചൊരിഞ്ഞ് മഴ,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിനും സാധ്യത

  • August 25, 2026

    കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം

  • August 25, 2026

        അര നൂറ്റാണ്ട്  കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം 

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions