നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

റിലീസായി ആറാം ദിനത്തിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ നേടിയത്ലോക വ്യാപകമായി 109.40 കോടി ഗ്രോസ്സ്
കൊച്ചി:ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത തേരോട്ടം തുടരുന്നു. റിലീസായി ആറാം ദിനത്തിൽ ചിത്രം ലോക വ്യാപകമായി 109.40 കോടി ഗ്രോസ്സ് നേടി.
ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 43.55 കോടിയായി ഉയർന്നു. ഇന്ത്യ ഗ്രോസ് 50.90 കോടിയും വിദേശ മാർക്കറ്റിൽ നിന്ന് 58.50 കോടിയും ചിത്രം സ്വന്തമാക്കി. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് മണിക്കൂറിൽ ഇരുപത്തിയൊമ്പതിനായിരത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ബെത് ലഹേമിന് വിറ്റ് പോകുന്നത്. നിലവിലെ ട്രെൻഡനുസരിച്ച് ഈ വാരാന്ത്യത്തിന് മുൻപ് ആഗോള ബോക്സോഫീസിൽ ചിത്രം 150 കോടി പിന്നിടുമെന്നുറപ്പായിക്കഴിഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ തമിഴ് ,തെലുങ്ക് വെർഷൻ റിലീസ് സെപ്റ്റംബർ 4ന്പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നിവിൻ പോളിയുടെ പ്രേമവും, മമിതയുടെ പ്രേമലുവും ഏറ്റെടുത്ത തമിഴ്നാട്ടുകാർ ഈ സിനിമയും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അവർ. പ്രേമലുവിന് ശേഷം തെലുങ്കിൽ ഹിറ്റടിക്കുമോ ഗിരീഷ് എഡി- ഭാവന സ്റ്റുഡിയോസ് കോംബോ എന്നാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്.






