Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

  • ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

GeneralHeadlines
Home›General›ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

By Admin
September 18, 2026
21
0

കെട്ടിടം ഉയരുന്നത് ടെക്നോപാര്‍ക്ക് ഫേസ് 4-ല്‍ (ടെക്നോസിറ്റി)

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ‘ക്വാഡ്’ ലെ രണ്ടാമത്തെ ഐടി കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് ടെക്നോപാര്‍ക്ക് നിര്‍ദ്ദേശ ക്ഷണപത്രം ക്ഷണിച്ചു. പള്ളിപ്പുറത്തിന് സമീപമാണ് പദ്ധതി പ്രദേശം.

ഫേസ് 4-ല്‍ (ടെക്നോസിറ്റി) 30 ഏക്കറില്‍ സെസ് ഇതര മേഖലയില്‍ സംയോജിത ഐടി ടൗണ്‍ഷിപ്പായാണ് ക്വാഡ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഐടി ടവറുകള്‍, ഒരു വാണിജ്യ സമുച്ചയം, റസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഇതില്‍ ടെക്നോപാര്‍ക്ക് നേരിട്ട് വികസിപ്പിക്കുന്ന ആദ്യ ഐടി കെട്ടിടത്തിന്‍റെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്.

നാലര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഐടി കെട്ടിടത്തിനായാണ് ഇപ്പോള്‍ താത്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. 30 വര്‍ഷത്തെ ദീര്‍ഘകാല പാട്ടവ്യവസ്ഥയിലായിരിക്കും കെട്ടിടം അനുവദിക്കുക. ഇത് പരമാവധി 90 വര്‍ഷം വരെ നീട്ടാവുന്നതാണ്.

കമ്പനീസ് ആക്ട് (2013) പ്രകാരം രജിസ്റ്റര്‍ ചെയ്തതോ, പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ എല്‍എല്‍പി വ്യവസ്ഥയിലുള്ളതോ ആയ ഐടി കോ-ഡെവലപ്പര്‍മാര്‍, ബില്‍ഡര്‍മാര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബഹുനില ഐടി കെട്ടിടങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, മള്‍ട്ടി-ടെനന്‍റ് കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിച്ച് നടത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍.

ടെക്നോപാര്‍ക്ക് രൂപീകരിക്കുന്ന പ്രത്യേക സമിതിയായിരിക്കും അപേക്ഷകരുടെ നിര്‍ദ്ദേശങ്ങളും പ്രസന്‍റേഷനുകളും വിലയിരുത്തുന്നത്. രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

പ്രീ-ബിഡ് യോഗം ഒക്ടോബര്‍ 12-ന് രാവിലെ 11 മണിക്ക് ടെക്നോപാര്‍ക്ക് പാര്‍ക്ക് സെന്‍ററില്‍ നടക്കും. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 12 വൈകുന്നേരം 5 മണിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://technopark.in/announcements/381 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

പ്രമുഖ ഐടി-ഐടിഇഎസ് കമ്പനികളെ ആകര്‍ഷിക്കാന്‍ സഹ-ഡെവലപ്പര്‍മാര്‍ക്ക് രണ്ടാമത്തെ ഐടി കെട്ടിടം അവസരമൊരുക്കും. നിലവില്‍ 540 കമ്പനികളും, 84,000-ത്തോളം പ്രൊഫഷണലുകളും, 13.075 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുമുള്ള ടെക്നോപാര്‍ക്കിന് ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗുമുണ്ട്.

ഏകദേശം 390 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ടെക്നോസിറ്റി, തിരുവനന്തപുരത്തിന്‍റെ അടുത്ത പ്രധാന ഐടി, ഐടിഇഎസ്, ഗ്ലോബല്‍ കേപബിലിറ്റി സെന്‍ററുകള്‍ (ജിസിസി), ഗവേഷണ-വികസന മേഖല, ഇന്നോവേഷന്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയുടെ വളര്‍ച്ചാ കേന്ദ്രമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്വാഡ്, ജിസിസി ക്ലസ്റ്ററുകള്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, എമര്‍ജിംഗ് ടെക്നോളജി ഹബ്ബ്, കേരള സ്പേസ് പാര്‍ക്ക്, സിഎഫ്എസ്എല്‍ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്.

ക്വാഡ് പദ്ധതിയിലെ ആദ്യ ഐടി കെട്ടിടത്തിന്‍റെ നിര്‍മ്മാണം 5.5 ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുരോഗമിക്കുകയാണ്. മെസ്സേഴ്സ് സി.പി. കുക്രേജ ആര്‍ക്കിടെക്റ്റ്സാണ് പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ്. മെസ്സേഴ്സ് കണ്‍സോളിഡേറ്റഡ് കണ്‍സ്ട്രക്ഷന്‍ കണ്‍സോര്‍ഷ്യം ആണ് നിര്‍മ്മാണ ഏജന്‍സി.

 

TagsTechnocityTechnopark
Previous Article

‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ ...

Next Article

‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ...

Related articles More from author

  • BusinessHeadlines

    ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’

    January 20, 2026
    By Admin
  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • BusinessGeneralHeadlines

    രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

    June 29, 2026
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessHeadlines

    പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു

    February 12, 2026
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”
  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’
  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്
  • ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

Timeline

  • September 18, 2026

    മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • September 18, 2026

    ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • September 18, 2026

    ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • September 18, 2026

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

  • September 18, 2026

    ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions