Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

  • റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

  • പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

  • ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

  • രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

GeneralHeadlinesTechnology
Home›General›ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

By Admin
September 19, 2026
34
0

കഴിഞ്ഞ വര്‍ഷമാണ് ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസില്‍ സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ലബോറട്ടറികള്‍ ആരംഭിച്ചത്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു. ഇതോടെ ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറി. ലബോറട്ടറികളുടെ പരിശോധന, കാലിബ്രേഷന്‍ എന്നിവയുടെ കാര്യക്ഷമതയ്ക്കുള്ള പൊതുവായ മാനദണ്ഡങ്ങള്‍ പാലിച്ചതിനാണ് ഐഎസ്ഒ/ഐഇസി 17025:2017 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്.

ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനായി എന്‍എബിഎല്‍ അംഗീകൃത എന്‍ജിനീയറിങ് ലബോറട്ടറിയുള്ള രാജ്യത്തെ ഏക ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറിയെന്ന് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു. ഇതിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എല്‍ടി, എച്ച്ടി സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം സഹായിക്കുമെന്നും, പാര്‍ക്കിലെ സഹ-ഡെവലപ്പര്‍മാര്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ ലബോറട്ടറിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ടെക്നോപാര്‍ക്കിനും എന്‍ജിനീയറിങ് വിഭാഗത്തിനും ഇതൊരു വലിയ നേട്ടമാണെന്നും, കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയുമാണ് ഈ വെല്ലുവിളി നിറഞ്ഞ ലക്ഷ്യം കൈവരിച്ചതെന്നും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ മാധവന്‍ പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസില്‍ സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ലബോറട്ടറികള്‍ ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും, സാമഗ്രികളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള നിര്‍മ്മാണം ഉറപ്പാക്കാനും ഈ അംഗീകാരം കരുത്തുപകരും.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി കൃത്യസമയത്ത് പരിശോധനാഫലങ്ങള്‍ ലഭ്യമാക്കത്തക്ക വിധത്തിലാണ് ഈ ലാബുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്കിലെയും പരിസരങ്ങളിലെയും ഡെവലപ്പര്‍മാര്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കോണ്‍ക്രീറ്റ് അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, ഇലക്ട്രിക്കല്‍ ലാബില്‍ എല്‍ഇഡി ഫിക്ചറുകള്‍, ഡ്രൈവറുകള്‍ എന്നിവ നന്നാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് ഇ-മാലിന്യം കുറയ്ക്കാനും സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കും.

അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (സിവില്‍) രാഹുല്‍ തമ്പിയുടെ നേതൃത്വത്തിലാണ് സിവില്‍ എന്‍ജിനീയറിങ് ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ പഴയകാല സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന അപൂര്‍വ്വ യന്ത്രസാമഗ്രികളുടെ ഒരു പ്രദര്‍ശനവും ഈ ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

TagsTechnopark
Previous Article

റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ ...

Related articles More from author

  • BusinessTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്

    November 6, 2025
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • HeadlinesTechnology

    ‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

    December 27, 2025
    By Admin
  • BusinessHeadlinesTechnology

    എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

    May 22, 2026
    By Admin
  • Headlines

    തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

    November 12, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം
  • റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ
  • പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”
  • ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ
  • രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

Timeline

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

  • September 19, 2026

    റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

  • September 19, 2026

    പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

  • September 19, 2026

    ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

  • September 19, 2026

    രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions