രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

ചിത്രത്തിൽ മോഹൻലാലും
ചെന്നൈ: രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’-ന്റെ കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തമിഴ്നാടും തെലുങ്ക് സംസ്ഥാനങ്ങളും ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രധാന മേഖലകളിലാണ് ഗോകുലം മൂവീസ് ചിത്രം വിതരണം ചെയ്യുക.
ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന്‍റെ വിതരണാവകാശത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയിലൊന്നായ 60 കോടിക്കാണ് ഗോകുലം ചിത്രത്തിന്‍റെ വിതരണാവകാശം നേടിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കേരളം കേന്ദ്രീകരിച്ചുള്ള ഒരു വിതരണക്കമ്പനി ഒരു തമിഴ് ചിത്രത്തിന്‍റെ നോർത്ത് ഇന്ത്യ വിതരണവും ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ,
മിർണ, കോട്ടയം നസീർ, സുനിൽ സുഖദ, രാജേഷ് മാധവൻ, പൂർണ്ണ (ഷംന കാസിം), എന്നീ മലയാള താരങ്ങളും ഭാഗമാകുന്ന ജെയിലർ 2 ലെ ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ വിനായകനും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വിവരം.എസ്. ജെ. സൂര്യ,
മിഥുൻ ചക്രവർത്തി,രമ്യ കൃഷ്ണൻ,യോഗി ബാബു എന്നിവർക്കൊപ്പം അതിഥി താരമായി ഹൃത്വിക്ക് റോഷനും പ്രത്യക്ഷപ്പെടുന്ന ജെയിലർ 2 ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീത സംവിധായകൻ അനിരുദ്ധാണ്






