Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

  • റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

  • പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

  • ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

  • രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

GeneralHeadlines
Home›General›റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

By Admin
September 19, 2026
48
0

പരമ്പരാഗതമായ പല ധാരണകളെയും മറികടന്ന് മുന്നേറുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തുടനീളം ഇതിനകം 1,500-ലധികം വനിതകൾക്ക് പരിശീലനം നൽകി
കൊച്ചി: പ്രമുഖ ബൈക്ക് റെൻ്റൽ പ്ലാറ്റ്‌ഫോമായ റോയൽ ബ്രദേഴ്‌സും, യമഹ മോട്ടോർ – ജപ്പാന്‍റെ അനുബന്ധ സ്ഥാപനമായ എംബിഎസ്‌ഐയും (മോട്ടോ ബിസിനസ്സ് സർവീസ് ഇന്ത്യ) ചേർന്ന് സ്ത്രീകൾക്കായി “ആർബി ഫോർ വിമെൻ” ബൈക്ക് റൈഡിംഗ് പരിശീലന പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചു.

വ്യക്തിഗത സ്വാതന്ത്ര്യവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിശീലന പരിപാടിയിൽ, കൊച്ചി നഗരത്തിലെ ദൈനംദിന യാത്രകൾക്കായി ഓട്ടോമാറ്റിക്, ഗിയർലെസ് സ്കൂട്ടറുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും, ഗിയർ മോട്ടോർസൈക്കിളുകൾ ആത്മവിശ്വാസത്തോടെ ഓടിക്കാൻ ആവശ്യമായ പ്രായോഗിക പരിശീലനവും നൽകി. ഈ വർഷം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച റോയൽ ബ്രദേഴ്‌സ് നിലവിൽ 4 നഗരങ്ങളിൽ സാന്നിധ്യമുണ്ട്.

150-ലധികം വനിതകൾ വേദിയിൽ ഒത്തുകൂടിയതോടെ, പരിശീലനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ആവേശത്തിന്‍റെയും സജീവ ഇടമായി മാറി. പരിശീലന സെഷൻ അവസാനിച്ചപ്പോഴേയ്ക്കും ഓരോ വനിതയും പുതിയ റൈഡിംഗ് കഴിവുകൾ സ്വന്തമാക്കുകയും, പരിശീലനം പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും ചെയ്തു. തീരദേശ മേഖലയിലെ ഗതാഗതക്കുരുക്കുകളിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള പ്രായോഗിക ആത്മവിശ്വാസം ഈ വനിതാ റൈഡർമാർ കൈവരിച്ചു. പരമ്പരാഗതമായ പല ധാരണകളെയും മറികടന്ന് മുന്നേറുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തുടനീളം ഇതിനകം 1,500-ലധികം വനിതകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിലാണ് വനിതകൾ പരിശീലനം നേടിയത്. വാഹനം കുറഞ്ഞ വേഗതയിൽ ബാലൻസ് ചെയ്ത് ഓടിക്കുക, ത്രോട്ടിൽ നിയന്ത്രിക്കുക, അടിയന്തരമായി ബ്രേക്ക് ചെയ്യുക, സുരക്ഷിതമായി വാഹനം ഓടിക്കുന്ന രീതികൾ സ്വായത്തമാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചായിരുന്നു പരിശീലനം. എംബിഎസ്‌ഐ റോയൽ ബ്രദേഴ്‌സിനു കൈമാറിയ മികച്ച നിലവാരമുള്ള വാഹനങ്ങളാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ഏവരെയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സൗഹൃദപരമായ അന്തരീക്ഷത്തിലാണ് പരിശീലനം നടന്നത്.

“കൊച്ചിയിൽ നടന്ന ആർബി ഫോർ വിമെൻ പരിപാടിയുടെ ഈ പതിപ്പിൽ ഞങ്ങൾ കണ്ട ആവേശവും നിശ്ചയദാർഢ്യവും ഏറെ പ്രചോദനകരമായിരുന്നു,” റോയൽ ബ്രദേഴ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ചന്ദ്രശേഖർ പറഞ്ഞു.
“ആർബി ഫോർ വിമെൻ” എന്നത് സ്ത്രീകളെ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു പരിപാടി മാത്രമല്ല. സ്ത്രീകൾ നേരിടുന്ന പല സാമൂഹിക തടസ്സങ്ങളും മറികടക്കാൻ സഹായിക്കുന്ന ഒരു ശ്രമം കൂടിയാണിത്. എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന, പരിസ്ഥിതിക്ക് ദോഷം കുറയ്ക്കുന്ന യാത്രാസൗകര്യങ്ങൾ ഒരുക്കി ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് എംബിഎസ്‌ഐ യുടെ ലക്ഷ്യം. ഇന്ത്യയിലെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനുള്ള അവസരങ്ങളും ലഭിക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുന്നു. സ്വന്തം യാത്രയും ജീവിതവും സ്വയം നിയന്ത്രിക്കാൻ മുന്നോട്ട് വരുന്ന സ്ത്രീകളെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്,” എംബിഎസ്‌ഐ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കൊബയാഷി മസഹാരു പറഞ്ഞു.

കൊച്ചിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുത്തത് കേരളത്തിൽ സ്ത്രീകൾക്ക് സ്വന്തമായി യാത്ര ചെയ്യാനുള്ള സൗകര്യത്തിന് വലിയ ആവശ്യമുണ്ടെന്ന് കാണിക്കുന്നു. റോഡിലെ സ്ത്രീ-പുരുഷ വ്യത്യാസം കുറയ്ക്കുന്നതിലൂടെ, എംബിഎസ്‌ഐയും റോയൽ ബ്രദേഴ്‌സും സ്ത്രീകൾക്ക് ജോലിയിലും ദൈനംദിന ജീവിതത്തിലും കൂടുതൽ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുകയാണ്. .

TagsRoyal BrothersYamaha Motor -Japan
Previous Article

പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

Next Article

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Related articles More from author

  • General

    എം. ആർ. രാഘവവാര്യർ കേരള ജ്യോതി,ശശികുമാർ കേരളശ്രീ

    October 31, 2025
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin
  • GeneralHeadlines

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

    August 5, 2026
    By Admin
  • HeadlinesTravel

    ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് ആരംഭിച്ചു ,വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിൽ

    March 29, 2026
    By Admin
  • Headlines

    അർഹരായവർക്കെല്ലാം  വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക

    November 17, 2025
    By Admin
  • Headlines

     മില്‍മ:245 ഒഴിവുകളില്‍ നിയമനം ഉടൻ

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം
  • റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ
  • പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”
  • ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ
  • രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

Timeline

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

  • September 19, 2026

    റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

  • September 19, 2026

    പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

  • September 19, 2026

    ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

  • September 19, 2026

    രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions