Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

  • ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

  • അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

GeneralHeadlinesHealth
Home›General›അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

By Admin
September 24, 2026
64
0

നിലവില്‍ സേവനം അനുഷ്ഠിക്കുന്നത് 863 വനിതാ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ 2,000-ത്തോളം ഫാര്‍മസിസ്റ്റുകള്‍
തിരുവനന്തപുരം:വരും വര്‍ഷത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം നല്‍കാന്‍ ലക്ഷ്യമിട്ട് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്. ലോക ഫാര്‍മസിസ്റ്റ് ദിനാചരണത്തില്‍ പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് എച്ച്എല്‍എല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2011 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച എച്ച്എല്‍എല്ലിന്‍റെ ആദ്യ റീട്ടെയില്‍ ഔട്ട്ലെറ്റായ ലൈഫ്കെയര്‍ സെന്‍ററിലൂടെയാണ് റീട്ടെയില്‍ രംഗത്തേക്ക് എച്ച്എല്‍എല്‍ ചുവടുവെച്ചത്. പിന്നീടിത് ‘എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്’ എന്ന് പുനര്‍നാമകരണം ചെയ്തു. ഈ ഫാര്‍മസി ശൃംഖല ഇന്ന് രാജ്യവ്യാപകമായി 340 ലധികം കേന്ദ്രങ്ങളിലൂടെ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ എത്തിക്കുന്നുണ്ട്.

നിലവില്‍ 863 വനിതാ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ 2,000-ത്തോളം ഫാര്‍മസിസ്റ്റുകള്‍ എച്ച്എല്‍എല്‍ ഫാര്‍മസി ശൃംഖലയില്‍ സേവനം അനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷത്തിനുള്ളില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 600 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്എല്‍എല്ലിന്‍റെ 340 ഫാര്‍മസികളില്‍ 20 എണ്ണം എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ് ആണ്. ഇതിനുപുറമേ ഫ്രീജനറിക് സ്റ്റോറുകള്‍, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ്, അമൃത് ഫാര്‍മസി, അമൃത് ഒപ്റ്റിക്കല്‍സ് എന്നീ ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പോര്‍ട്ട് ട്രസ്റ്റ് ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ചാണ് എച്ച്എല്‍എല്‍ റീട്ടെയില്‍ രംഗത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പോലും ജീവന്‍രക്ഷാമരുന്നുകളും ആരോഗ്യഉല്‍പ്പന്നങ്ങളും എത്തിക്കുകയാണ് എച്ച്എല്‍എല്ലിന്‍റെ ലക്ഷ്യം.

സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള കണ്ണടകളും ഒഫ്താല്‍മിക് ഉല്‍പ്പന്നങ്ങളും എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സിലൂടെ വിതരണം ചെയ്യുന്നു. എച്ച്എല്‍എല്ലിന്‍റെ റീട്ടെയില്‍ യാത്രയിലെ പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ് അമൃത് പദ്ധതി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴില്‍ 2015-ല്‍ ആരംഭിച്ച അമൃത് ഫാര്‍മസിയിലൂടെ കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിപണിവിലയേക്കാള്‍ ശരാശരി 50% വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്.

6500-ലധികം മരുന്നുകള്‍, ഇംപ്ലാന്‍റുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. 2015 നവംബറില്‍ ഡല്‍ഹി എയിംസിലാണ് ആദ്യ അമൃത് ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 24 സംസ്ഥാനങ്ങളും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 285 അമൃത് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 8.13 കോടിയിലധികം രോഗികള്‍ക്ക് അമൃത് സേവനം ലഭിച്ചു. ഏകദേശം 22,323 കോടി രൂപ എം.ആര്‍.പി വിലയുള്ള മരുന്നുകളും ആരോഗ്യ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്തതിലൂടെ രോഗികള്‍ക്ക് ആകെ 10,969 കോടി രൂപയുടെ സാമ്പത്തികലാഭം ഉറപ്പാക്കാനായി.

റീട്ടെയില്‍ എന്നത് എച്ച്എല്‍എല്ലിനെ സംബന്ധിച്ച് കേവലം മരുന്നുവില്‍പ്പനയല്ലെന്നും താങ്ങാനാവുന്ന വിലയില്‍ അവശ്യ ആരോഗ്യസേവനങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണെന്നും എച്ച്എല്‍എല്‍ ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബെന്നി ജോസഫ് പറഞ്ഞു.

TagsHLL
Previous Article

യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് ...

Next Article

ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: ...

Related articles More from author

  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin
  • HeadlinesHealth

    അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ,ഇനി താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും…

    June 15, 2026
    By Admin
  • CareerHeadlines

    എച്ച് എൽ എല്ലിൽ മാനേജ്മെന്‍റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    February 21, 2026
    By Admin
  • HeadlinesHealth

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

    May 26, 2026
    By Admin
  • GeneralHeadlinesTechnology

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

    July 22, 2026
    By Admin
  • Headlines

    അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ

    November 16, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്
  • ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച
  • അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍
  • യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും
  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Timeline

  • September 24, 2026

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

  • September 24, 2026

    ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

  • September 24, 2026

    അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • September 24, 2026

    യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

  • September 23, 2026

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions