Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

  • മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

  • റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

  • ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

  • കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

AtheethamGeneralHeadlines
Home›Atheetham›എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

By Admin
October 4, 2026
62
0
എം.ബി.സന്തോഷ്
‘കേരള കൌമുദി’ മാനേജിംഗ് ഡയറക്ടറായിരുന്ന എം.എസ്. ശ്രീനിവാസൻ എന്ന ശ്രീനിസാറിൻ്റെ പതിനാറാം ചരമവാർഷിക ദിനമാണിന്ന്.എട്ടുമാസമായി ശമ്പളം കിട്ടാത്ത ‘മാധ്യമം’ പത്രത്തിലെ മാധ്യമ പ്രവർത്തകരും ജീവനക്കാരും ‘മാധ്യമം’ ആസ്ഥാനത്ത് രാപകൽ സമരം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി എന്നിടത്താണ് ശ്രീനിസാറിൻ്റെ അനുസ്മരണത്തിൻ്റെ പ്രസക്തിയേറുന്നത്.ജീവനക്കാർക്ക് മാസത്തിലെ അവസാനദിവസം ശമ്പള സ്ലിപ്പും ആദ്യ പ്രവൃത്തി ദിനം ശമ്പളവും നൽകണമെന്നതിൽ വല്ലാത്ത നിർബന്ധംതന്നെ പുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം.സഹോദരങ്ങൾ തമ്മിലുള്ള തർക്കവും കോടതി വ്യവഹാരങ്ങളും ‘കേരളകൌമുദി’ എന്ന വലിയ പ്രസ്ഥാനത്തിൻ്റെ വികസനത്തെയും വളർച്ചയേയും വല്ലാതെ ബാധിച്ച നാളുകളിലും ആ നിഷ്ഠയിൽ ഒരു മാറ്റവുമില്ലായിരുന്നു.ഒരിക്കൽ,തുടർച്ചയായ ബാങ്ക് അവധി മൂലം ശമ്പളം മാസത്തിലെ രണ്ടാം പ്രവൃത്തി ദിനത്തിലേക്ക് നീണ്ടതിൽ അസ്വസ്ഥനായ ശ്രീനിസാർ അതിൻ്റെ പേരിൽ വഴക്കുപറഞ്ഞത് അക്കൌണ്ട്സ് മാനേജരായിരുന്ന ശ്രീകുമാർ പറഞ്ഞത് ഓർമയിലുണ്ട്.
‘കേരളകൌമുദി’യിൽ ചേർന്നതിൻ്റെ പിറ്റേന്നോ അതിൻ്റെ അടുത്ത ദിവസമോ ആണ്.ബ്യൂറോ എന്ന സിറ്റി ഡെസ്കിൻ്റെ തൊട്ടടുത്താണ് കുഞ്ചുഫോർമാൻ എന്ന ശ്രീധരൻ നായരുടെ ഇരിപ്പിടം.എന്നും വൈകുന്നേരം വീട്ടിലേക്ക് പോവും മുമ്പ് മുകളിലെത്തെ നിലയിലെ ഓഫീസ് മുറിയിൽനിന്നിറങ്ങി താഴെയുള്ള ഫോർമാൻ്റെ മുന്നിലെ ഉയരമുള്ള ഒരു സ്റ്റൂളിൽ വന്നിരുന്ന് വർത്തമാനം പറയുന്നത് അദ്ദേഹത്തിൻ്റെ ശീലമായിരുന്നു.അന്ന്  എൻ്റെ ഇരിപ്പിടത്തിനു മുന്നിലേക്ക് സാർ വന്നുനിന്നു.ചാടിയെഴുന്നേറ്റ എന്നോട്” സാർ, ഇതൊന്ന് നാളത്തെ പത്രത്തിൽ കൊടുത്താൽ നന്നായിരുന്നു ” എന്നു പറഞ്ഞ് ഒരു വാർത്ത തന്നശേഷം  അദ്ദേഹം നേരെ ഫോർമാൻ്റെ മുന്നിലേക്ക് പോയി.അത് ഒരു പ്രമുഖ ക്ഷേത്രത്തിലെ ഉത്സവ വാർത്തയായിരുന്നു.ആരും ശുപാർശ ചെയ്യാതെതന്നെ പ്രാധാന്യത്തോടെ പത്രത്തിൽ വരേണ്ട വാർത്ത.
പ്രായംകൊണ്ടും അനുഭവംകൊണ്ടും സ്ഥാനംകൊണ്ടും എത്രയോ ജൂനിയറായ എന്നെ ‘സാർ’എന്ന് സംബോധന ചെയ്തത് പരിഹാസമാണോ എന്നായി എൻ്റെ സംശയം.അന്നത്തെ ബ്യൂറോ ചീഫ് ആയിരുന്ന ബി.സി ജോജോ വന്നപ്പോൾ ‘എം.ഡി എന്നെ പരിഹസിച്ചു’എന്ന് ഞാൻ പറയുകയും ചെയ്തു.അപ്പോൾ,ജോജോ ആണ് മാധ്യമ പ്രവർത്തകരോട് സാറിന് അങ്ങേയറ്റം ആദരവാണെന്നും എത്ര ജൂനിയറായവരേയും സാർ അങ്ങനെ ബഹുമാനപൂർവമേ സംബോധന ചെയ്യാറുള്ളൂ എന്നും പറഞ്ഞുതന്നത്.പിന്നീട്,പലപ്പോഴും ആ മുഖത്തെ നിറനിലാവുപോലുള്ള പുഞ്ചിരി ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി.
അതിനിടയിലായിരുന്നു ,ഏറ്റവും ദു:ഖകരമായ ആ സംഭവം:ശ്രീനിസാറിൻ്റെ വിയോഗം.അതറിഞ്ഞ ഉടനെ എൻ.രാമചന്ദ്രൻ സാർ വിളിപ്പിച്ചു.സാറിൻ്റെ തൊട്ടടുത്ത സീറ്റിൽ വി.ശശിധരൻ സാറുമുണ്ട്.” ശ്രീനിയെക്കുറിച്ച് എഡിറ്റോറിയലെഴുതണം” -ഇരുവരും എന്നോട് ആവശ്യപ്പെട്ടു.അപ്പോഴാണ്,മിക്കദിവസവും നേരിൽ കാണുന്ന,ഹൃദ്യമായി ഇടപെടുന്ന ശ്രീനിസാറിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലല്ലോ എന്ന് ഖേദപൂർവം തിരിച്ചറിഞ്ഞത്.അക്കാര്യം പറഞ്ഞപ്പോൾ ” അതറിയാവുന്നതുപോലെ അങ്ങെഴുതിയാൽ മതി” എന്നായിരുന്നു രാമചന്ദ്രൻ സാറിൻ്റെ മറുപടി.ജോജോയോട് അന്വേഷിച്ചപ്പോൾ ” രവിസാറിനോട് സംസാരിക്കൂ” എന്ന് നിർദേശിച്ചു.രവി സാർ എന്നാൽ സാറിന്‍റെ സഹോദരൻ എം.എസ്. രവി. എൻജിനീയറിങ് കോളെജിൽ പഠിച്ചതാണെന്ന വിവരം അല്ലാതെ മറ്റൊന്നും പറയാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. അതുകൊണ്ട്, വ്യക്തിവിവരങ്ങൾക്കപ്പുറം ആ എഡിറ്റോറിയൽ എഴുതിയത് ശ്രീനിസാറിൻ്റെ പെരുമാറ്റവും സംഭാവനകളും കേന്ദ്രീകരിച്ചായിരുന്നു.
പിറ്റേന്ന്,രാവിലെ ഒമ്പതുമണിയോടെ ഓഫീസിലെത്തുമ്പോൾ ചീഫ് എഡിറ്റർ എം.എസ്. മണിസാർ അദ്ദേഹത്തിൻ്റെ മുറിയിലുണ്ട്.ഞാൻ എത്തിയ ഉടൻ മണി സാറിൻ്റെ സഹപാഠിയും അതേപേരുകാരനുമായ സഹായി വന്ന് ” മണി സാർ വിളിക്കുന്നു” എന്നു പറഞ്ഞു.
എഡിറ്റോറിയലിൽ എന്തെങ്കിലും പിശകുണ്ടോ എന്ന ആശങ്കയോടെയാണ് സാറിൻ്റെ മുറിയിലേക്ക് ചെന്നത്.
” ഇരിക്ക് സന്തോഷ്” എന്നു പറഞ്ഞതിനെ തുടർന്ന് സാറിൻ്റെ മുന്നിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിലിരുന്നു.
” നല്ല എഡിറ്റോറിയൽ.ശ്രീനിയെ നന്നായി വേറൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചത് കൊള്ളാം ” -സാർ തുടർന്നു:”ഞാൻ മരിക്കുമ്പോഴും താൻ തന്നെ എഡിറ്റോറിയൽ എഴുതിയാൽ മതി”.അത് പിന്നീട്, എഡിറ്റോറിയൽ മീറ്റിങ്ങിൽ സാർ പറയുകയും ചെയ്തു.
മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ പുരസ്കാരമായ ‘സ്വദേശാഭിമാനി – കേസരി’ അവാർഡ് മണിസാറിന്  പ്രഖ്യാപിച്ചപ്പോൾ എൻ്റെ ഫെയ്സ്ബുക്കിൽ ഞാൻ ഒരു കുറിപ്പെഴുതി.അത് വായിച്ചിട്ട് പിറ്റേന്ന് രാവിലെ സാർ വീട്ടിലെ ലാൻഡ് ലൈനിൽനിന്ന് എൻ്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചു.
” തന്നോട് ഞാൻ മരിക്കുമ്പോൾ എന്നെപ്പറ്റി  എഡിറ്റോറിയൽ എഴുതാനല്ലേ പറഞ്ഞത്?ഇതിപ്പോൾ ആ എഡിറ്റോറിയൽ എനിക്ക് ജീവിച്ചിരിക്കേ തന്നെ വായിക്കാനായി” – സാറിൻ്റെ മുഴക്കമുള്ള ആ ചിരി ഫോണിലൂടെ ഞാൻ കേട്ടു.
സാറിന് ആ അവാർഡ് ഏറ്റുവാങ്ങാനായില്ല.അതിനുമുമ്പ് സാർ വിടപറഞ്ഞു.അന്ന് ഞാൻ പ്രവർത്തിച്ച പത്രത്തിൽ എനിക്ക് എഡിറ്റ് പേജിൽ മണിസാറിനെക്കുറിച്ച് എഴുതേണ്ടി വന്നത് കണ്ണീരോടെയായിരുന്നു.
ശ്രീനിസാറിൻ്റെ വിയോഗം ഇന്നലെ കഴിഞ്ഞപോലെ.ഈ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റുള്ളവരും ഇപ്പോൾ നമ്മോടൊപ്പമില്ല.ശ്രീനിസാറിനും ഈ കുറിപ്പിൽ പരാമർശിച്ച പ്രിയപ്പെട്ടവർക്കും പ്രണാമം.
TagsB C JojoKerala KaumudiM S ManiM S RaviM S SreenivasanN RamachandranV Sasidharan
Previous Article

മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ ...

Related articles More from author

  • GeneralHeadlines

    എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

    December 30, 2025
    By Admin
  • GeneralHeadlines

    ബി.സി. ജോജോ അനുസ്മരണവും ഓർമ പുസ്തകമായ ‘ബൈലൈൻ ബി.സി. ജോജോ’ പ്രകാശനവും മാർച്ച് 26 ന്

    March 25, 2026
    By Admin
  • GeneralHeadlines

    ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

    January 6, 2026
    By Admin
  • HeadlinesPolitics

    ‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി

    May 4, 2026
    By Admin
  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • HeadlinesPolitics

    ‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘

    April 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ
  • മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി
  • റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ
  • ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്
  • കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

Timeline

  • October 4, 2026

    എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

  • October 3, 2026

    മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

  • October 3, 2026

    റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

  • October 3, 2026

    ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

  • October 3, 2026

    കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions