Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

AtheethamHeadlines
Home›Atheetham›തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

By Admin
October 11, 2026
230
0
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വാഹനങ്ങളുടെ പാർക്കിങ്, എൻട്രി ഫീസുകൾ  ഒക്ടോബർ 1 മുതൽ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് നാലും അഞ്ചും ഇരട്ടി  വർധിപ്പിച്ചിപ്പിച്ചിട്ടും നമ്മുടെ എം.പിമാരോ എംഎൽഎമാരോ ഒരക്ഷരം ഉരിയാടാത്തത് സാധാരണക്കാരെ ഞെട്ടിക്കുന്നു.തിരുവനന്തപുരം മേയർക്ക് ഇതിലൊന്നും പ്രതിഷേധിക്കാനാവില്ല,കാരണം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒക്കച്ചങ്ങാതിമാരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ.
എന്നാൽ,സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ഒന്നും ഒരെതിർപ്പുമില്ലെന്നത് അതിശയകരമാണ്.അവർക്ക് അഞ്ചുവർഷത്തേയ്ക്ക് ജീവിതം മൊത്തത്തിൽ സൌജന്യമാണല്ലോ.യാത്രയ്ക്കാണെങ്കിൽ ‘സ്പോൺസർമാർ’ക്യൂ നിൽക്കുന്നു.ഒരുപക്ഷെ,ഇനിയങ്ങോട്ട് വിമാനവും യാത്രയും തന്നെ സ്പോൺസർ ചെയ്യാനിടയുള്ള അദാനിമാരെ എന്തിന് എതിർക്കണം?എന്തിന് പിണക്കണം?
വിമാനത്താവളം ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎ മന്ത്രി സി.പി ജോണാണ്.ഗതാഗതമന്ത്രികൂടിയായിട്ടുപോലും ഒരു പ്രസ്താവനകൊണ്ടുപോലും അദാനിയെ നോവിക്കാതിരിക്കാൻ മന്ത്രിസഭയിലെ ‘ഇടത്’മന്ത്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സിഎംപി നേതാവ് തയ്യാറായിട്ടില്ല.
ഈ മണ്ഡലത്തിലെ തൊട്ടടുത്തുള്ള മൂന്ന് മണ്ഡലങ്ങളിലൊന്ന് വട്ടിയൂർക്കാവ്.അവിടത്തെ എംഎൽഎ ആരോഗ്യമന്ത്രി കെ.മുരളീധരൻ.വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ചാടിവീണ് പ്രതികരിക്കുന്ന കെപിസിസി മുൻ അധ്യക്ഷൻ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രതിപക്ഷനേതാവ് വിമർശിക്കുന്ന അദാനിയുടെ വിമാനത്താവളമായിട്ടുപോലും പാർക്കിങ് കൊള്ളയ്ക്കെതിരെ ഒന്നും മിണ്ടിയില്ല!
വിമാനത്താവളത്തോട് ചേർന്നുള്ള നേമം,കഴക്കൂട്ടം മണ്ഡലങ്ങളിലെ എംഎൽഎമാർ ബിജെപി സംസ്ഥാന പ്രസിഡൻ്റും പ്രമുഖ വ്യാവസായിയുമായ രാജീവ് ചന്ദ്രശേഖറും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനുമാണ്.മേയറുടെ കാര്യത്തിൽ പറഞ്ഞത് ഇരുവർക്കും ബാധകമാണ്.
തിരുവനന്തപുരം എം.പിയുണ്ട്,ലോക പൌരനാണ്,എഴുത്തുകാരനാണ്,പ്രഭാഷകനാണ്,ഇംഗ്ലിഷ് അരച്ചുകലക്കിക്കുടിച്ച പണ്ഡിതനാണ്-ഡോ.ശശി തരൂർ.പക്ഷെ,അദാനിയുടെ ഈ തീവെട്ടിക്കൊള്ളയെപ്പറ്റി അദ്ദേഹവും മിണ്ടാവ്രതത്തിലാണ്!
തമിഴ്നാട്ടിലെ തിരുനൽവേലി,കന്യാകുമാരി,കേരളത്തിലെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലക്കാരാണ് തിരുവനന്തപുരം വിമാനത്താവളം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത്.അതുകൊണ്ടുതന്നെ ഈ ജില്ലകളിലെ എല്ലാ ജനപ്രതിനിധികളും ഈ തീവെട്ടിക്കൊള്ളയെപ്പറ്റി അറിയാത്തവരല്ല. എന്നിട്ടും അവർക്കാർക്കും ഇതിനെതിരെ പ്രതികരിക്കണമെന്ന് തോന്നുന്നേയില്ല.സിപിഎമ്മിന് സമയമില്ല,അവർ വിപുലീകൃത കമ്മിറ്റികൾ വിളിച്ചുകൂട്ടുന്ന തിരക്കിലാണ്.അതിനിടയിലെന്ത് വിമാനത്താവളം,എന്ത് പാർക്കിങ് ഫീസ്…സിപിഐയ്ക്ക് നിയമസഭയിൽ ഇല്ലാത്ത തസ്തികയായ ഉപനേതൃസ്ഥാനം കിട്ടിയാലേ എന്തിനും ഇനി മുന്നിട്ടിറങ്ങാനാവൂ.ജനകീയ വിഷയങ്ങളിൽ മുതലാളിക്കുവേണ്ടി പ്രതികരിക്കാൻ മറന്നതാണ് ഇപ്പോൾ പ്രതിപക്ഷത്ത്  ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നതി ‘ൻ്റെ കാരണങ്ങളിലൊന്നെന്ന് ഇനി എത്ര തിരിച്ചടി കിട്ടിയാലാണ് ഈ പാർട്ടികൾ മനസ്സിലാക്കുക?
നേരത്തേ പറഞ്ഞ അഞ്ച് ജില്ലകളിലെ എല്ലാ വീട്ടിലേയും ഒരാളെയെങ്കിലും കൊണ്ടുവിടാനോ വിളിച്ചുകൊണ്ടുപോവാനോ ഈ വിമാനത്താവളത്തിൽ കാറിൽ വരാത്തവർ കുറവായിരിക്കും.കാറിന് നേരത്തെ 15 മിനിറ്റിനുള്ളിൽ വന്നുപോവൽ സൌജന്യമായിരുന്നു.അദാനി വന്ന് ആദ്യം ചെയ്തത് 15 മിനിറ്റ് 10 മിനിറ്റാക്കുകയായിരുന്നു.അതിനുള്ളിൽ ഒരാളിനും വന്നുപോവാനാവില്ല.അതുമാത്രമല്ല,അതിനുള്ള കൌ ണ്ടറുകൾ  ‘സാ ‘മട്ടിൽ സമയമെടുത്ത് പരിശോധിക്കുക കൂടി ചെയ്തപ്പോൾ വിമാനത്താവളത്തിൽ വരുന്ന വിവിഐപികളല്ലാത്ത എല്ലാവരും ഫീസ് കൊടുത്തേ മതിയാവൂ എന്നുവന്നു.അത് 20 രൂപയായിരുന്നു.അതിനാലാണ് ഇതുവരെ എതിർപ്പുയരാത്തത്.എന്നാൽ, ആ 20 രൂപ ഈ ഒക്ടോബർ ഒന്നുമുതൽ 150 രൂപയാക്കി ഈടാക്കാൻ തുടങ്ങിയിട്ടും ജനങ്ങൾക്കായി ചെറുവിരലക്കാൻ തയ്യാറാകാത്ത ഈ ജനപ്രതിനിധികൾ എവിടെയാണ് ?അവർ കാശിക്ക് പോയിരിക്കുകയാണോ?ഇത്തരം ജനപ്രതിനിധികൾക്കെതിരെ ഡൽഹി ജന്തർമന്തർ മാതൃകയിൽ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…
ഒരു കാര്യം പ്രത്യേകം ഓർക്കണം-ഈ വിമാനത്താവളത്തിന് ഭൂമി കൂടുതലും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയതാണ്.എന്നുവച്ചാൽ നമ്മുടെ നികുതിപ്പണം കൊടുത്തുവാങ്ങിയ ഭൂമി.അതാണ്  മോദി സർക്കാർ അദാനിക്ക് ജനങ്ങ!ളെ കൊള്ളയടിക്കാനായി തുച്ഛമായ തുകയ്ക്ക് വിട്ടുനൽകിയത്.വിമാനത്താവളം ഏറ്റെടുത്ത് നടത്താൻ  സംസ്ഥാന സർക്കാർ മുന്നോട്ടുവന്നിട്ടും അതിന് അനുവദിക്കാത്തത് ജനങ്ങളെ കൊള്ളയടിക്കാൻ സർക്കാരിന് ഒരു പരിധിക്കപ്പുറം കഴിയില്ല എന്നതിനാലായിരുന്നു!
വിമാനത്താവളത്തിലെ ഒക്ടോബർ 1  മുതലുള്ള പാർക്കിങ് നിരക്ക്
പ്രധാന വാഹനങ്ങളുടെ പുതുക്കിയ നിരക്കുകൾ
സ്വകാര്യ കാറുകൾ:
• ആദ്യ 8 മിനിറ്റ് വരെ: സൗജന്യമാണ്
• 30 മിനിറ്റ് വരെ: 150 രൂപ
• 1 മണിക്കൂർ വരെ: 200 രൂപ
• 24 മണിക്കൂർ പാർക്കിങ്: 1000 രൂപ
ഇരുചക്രവാഹനങ്ങൾ:
• 8 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ: 50 രൂപ
• 1 മണിക്കൂർ വരെ: 100 രൂപ
• 24 മണിക്കൂർ പാർക്കിങ്: 300 രൂപ
ഓട്ടോറിക്ഷകൾ / മുച്ചക്ര വാഹനങ്ങൾ:
• 8 മിനിറ്റ് വരെ: 50 രൂപ
• 30 മിനിറ്റ് വരെ: 80 രൂപ
• 1 മണിക്കൂർ വരെ: 100 രൂപ
• 24 മണിക്കൂർ പാർക്കിങ്: 500 രൂപ
 കൊമേഴ്സ്യൽ ഫോർ വീലേഴ്സ് (ടാക്സി ഉൾപ്പെടെ – ഡ്രോപ്പ് ഓഫ്):
• 8 മിനിറ്റ് വരെ: 50 രൂപ
• 30 മിനിറ്റ് വരെ: 200 രൂപ
• 1 മണിക്കൂർ വരെ: 300 രൂപ
 കൊമേഴ്സ്യൽ ഫോർ വീലേഴ്സ് (ടാക്സി ഉൾപ്പെടെ ):
• യാത്രക്കാരെ കയറ്റാനെത്തുന്നവർക്ക് (8 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ): 180 രൂപ
• 1 മണിക്കൂർ വരെ: 300 രൂപ
• ടെമ്പോ / മിനിബസ് / കാരവൻ:
• 8 മിനിറ്റ് വരെ: 600 രൂപ
• 30 മിനിറ്റ് വരെ: 800 രൂപ
• 1 മണിക്കൂർ വരെ: 1,000 രൂപ
• 24 മണിക്കൂർ പാർക്കിങ്: 3,000 രൂപ
മറ്റ് പ്രധാന മാറ്റങ്ങൾ
ജീവനക്കാരുടെ പാർക്കിങ്: വിമാനത്താവളത്തിലെ ജീവനക്കാരുടെ ഇരുചക്രവാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ ഫീസ് ഏർപ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എതിർപ്പുകളെത്തുടർന്ന് ജീവനക്കാരുടെ ഫീസ് തൽക്കാലം ഈടാക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ ഒക്ടോബർ 1 ന്  മുമ്പുള്ള പാർക്കിങ് നിരക്ക്

സ്വകാര്യ കാറുകൾ

• ആദ്യ 10 മിനിറ്റ്: സൗജന്യം (ഇപ്പോൾ ഇത് 8 മിനിറ്റാക്കി ചുരുക്കി).
• 2 മണിക്കൂർ വരെ: ₹30 മാത്രം (പുതിയ നിരക്കിൽ 30 മിനിറ്റിന് തന്നെ ₹150 ആണ്).

 ഇരുചക്ര വാഹനങ്ങൾ

• ആദ്യ 10 മിനിറ്റ്: സൗജന്യം (ഇപ്പോൾ ബൈക്കുകൾക്ക് ഈ സൗജന്യ സമയം പൂർണ്ണമായി ഒഴിവാക്കി).
• 2 മണിക്കൂർ വരെ: ₹20 (ഇപ്പോൾ ആദ്യ അര മണിക്കൂറിന് തന്നെ ₹50 നൽകണം).
• 12 മണിക്കൂർ വരെ: ₹100
• 24 മണിക്കൂർ വരെ: ₹150 (ഇപ്പോൾ ₹300 ആയി ഉയർത്തി).

ഓട്ടോറിക്ഷകൾ 

• ആദ്യ 10 മിനിറ്റ്: ₹20 (ഇപ്പോഴത്തെ നിരക്ക് ₹50).ഝോീ
• അര മണിക്കൂർ വരെ: ₹20
• 2 മണിക്കൂർ വരെ: ₹50
ചുരുക്കത്തിൽ, മുൻപ് സാധാരണക്കാർക്ക് തങ്ങളുടെ വാഹനങ്ങൾ കുറഞ്ഞ തുകയ്ക്ക് (₹20 – ₹30 നിരക്കിൽ) 2 മണിക്കൂർ വരെ വിമാനത്താവളത്തിൽ പാർക്ക് ചെയ്യാൻ സാധിച്ചിരുന്നു. പുതിയ പരിഷ്കാരത്തോടെ സമയപരിധികൾ വെട്ടിച്ചുരുക്കുകയും നിരക്കുകൾ 5 മുതൽ 7 ഇരട്ടി വരെ വർദ്ധിപ്പിക്കുകയുമാണ് ചെയ്തത്.

TagsDr Sasi TharoorK MuralidharanParking fee hike at Thiruvananthapuram Adani AirportRajeev ChandrasekharV Muralidharan
Previous Article

‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- ...

Next Article

ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ...

Related articles More from author

  • HeadlinesPolitics

    സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

    December 19, 2025
    By Admin
  • HeadlinesPolitics

    ‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘

    April 4, 2026
    By Admin
  • GeneralHeadlines

    വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

    October 14, 2026
    By Admin
  • GeneralHeadlines

    വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം

    June 5, 2026
    By Admin
  • GeneralHeadlines

    ‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്, അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്’

    September 18, 2026
    By Admin
  • GeneralHeadlines

    വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!

    April 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ
  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം
  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു
  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471
  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Timeline

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • November 26, 2026

    ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • November 26, 2026

    കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • November 25, 2026

    ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • November 25, 2026

    കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions