അമൃത് ഫാര്‍മസികള്‍ക്ക് ‘ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ’ ഹെല്‍ത്ത് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്

ഗുണമേന്മയുള്ള മരുന്നുകള്‍, ഇംപ്ലാന്റുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാച്ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതില്‍ അമൃത് നല്കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം
തിരുവനന്തപുരം:മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിലും ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതിലുമുള്ള മികവിന് ‘ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ’ ഹെല്‍ത്ത് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് അമൃത് ഫാര്‍മസികള്‍ക്ക് ലഭിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആയുഷ്, ആരോഗ്യ സഹമന്ത്രി പ്രതാപ് ജാധവില്‍ നിന്ന് എച്ച്എല്‍എല്‍ റീട്ടെയില്‍ ബിസിനസ് ഡിവിഷന് അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രന് പുരസ്കാരം ഏറ്റുവാങ്ങി.
ഗുണമേന്മയുള്ള മരുന്നുകള്‍, ഇംപ്ലാന്റുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാച്ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതില്‍ അമൃത് നല്കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
രാജ്യമൊട്ടാകെ 288 അമൃത് ഫാര്‍മസി ഔട്ട്ലെറ്റുകളാണ് എച്ച്എല്‍എല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ഫോട്ടോ : അമൃത് ഫാര്‍മസിയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരം കേന്ദ്ര ആയുഷ്, ആരോഗ്യ സഹമന്ത്രി പ്രതാപ് ജാധവില്‍ നിന്ന് എച്ച്എല്‍എല്‍ റീട്ടെയില്‍ ബിസിനസ് ഡിവിഷന് അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രന് ഏറ്റുവാങ്ങുന്നു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ സമീപം.





