Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

  • ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

  • യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

  • നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം

  • സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

GeneralHeadlinesSports
Home›General›യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

By Admin
November 3, 2026
52
0

സഞ്ജു സാംസൺ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിൽ മാരത്തൺ ,അഞ്ച് വിഭാഗങ്ങളിലായി മത്സരം
തിരുവനന്തപുരം: പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, എൻ ഇ ബി സ്പോർട്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്‍റെ മൂന്നാം പതിപ്പ് നവംബർ 15 ന് നടക്കും. കേരളത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായ ഈ മാരത്തണിൽ, പ്രഫഷണൽ താരങ്ങളും ഫിറ്റ്‌നസ് പ്രേമികളും പൊതുജനങ്ങളും ഉൾപ്പെടെ 15,000-ത്തിലധികം പേർ പങ്കെടുക്കും.

കായികം, വിദ്യാഭ്യാസം, ക്ഷേമപ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യൻ യുവതയെ ശാക്തീകരിക്കുന്നതിനായി ‘സഞ്ജു സാംസൺ ഫൗണ്ടേഷനു’മായി യു എസ് ടി മൂന്ന് വർഷത്തെ ധാരണയിൽ എത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ മാരത്തണാണിത്. സഞ്ജു സാംസൺ ഫൗണ്ടേഷൻ ഈ മാരത്തണിൽ ‘കമ്മ്യൂണിറ്റി പാർട്ണർ’ ആയി പങ്കുചേരുമ്പോൾ, പ്ലാറ്റിനം സ്പോൺസറായി ‘ഫോർട്ടെ’ പ്രവർത്തിക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫും ഇത്തവണത്തെ മാരത്തണിൽ പങ്കെടുക്കും.

ഫുൾ മാരത്തണിന് (42.2 കി.മീ) പുറമെ, ഹാഫ് മാരത്തൺ (21.1 കി.മീ), 10 കെ, 5 കെ ഓട്ടങ്ങളും, ക്യാൻസറിനെ അതിജീവിച്ച കുട്ടികൾക്കായി പ്രത്യേക 1കെ ഓട്ടവും ഇതിൽ ഉൾപ്പെടുന്നു. പുലർച്ചെ 3:30-ന് ഫുൾ മാരത്തൺ ആരംഭിക്കും; തുടർന്ന് മറ്റ് മത്സരങ്ങളും നിശ്ചിത സമയക്രമമനുസരിച്ച് നടക്കും. റീജിയണൽ ക്യാൻസർ സെന്‍ററിലെ (ആർ സി സി) പീഡിയാട്രിക് ഓങ്കോളജി വിഭാഗവുമായി സഹകരിച്ചാണ് 1 കെ ഓട്ടം സംഘടിപ്പിക്കുന്നത്. ക്യാൻസറിനെ അതിജീവിച്ച കുട്ടികളുടെ മനോധൈര്യത്തെ ആദരിക്കുന്നതിനൊപ്പം, രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി യു എസ് ടി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രാദേശിക പാലിയേറ്റീവ് കെയർ സംരംഭങ്ങളെയും ഈ മാരത്തൺ പിന്തുണയ്ക്കുന്നു.

‘അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ മാരത്തൺസ് ആൻഡ് ഡിസ്റ്റൻസ് റേസസ്’ (എ ഐ എം എസ് ) അംഗീകാരം ലഭിച്ചിട്ടുള്ളതാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ. അതിനാൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ സമയം കൈവരിക്കാൻ ഓട്ടക്കാർക്ക് ഇവിടെ അവസരമൊരുക്കും. ഇത്തവണ വിവിധ ഓട്ടങ്ങളിലായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ ആകെ 25 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നൽകുക.

“മൂന്ന് വർഷത്തിനുള്ളിൽ, ഒരേ ലക്ഷ്യബോധത്തോടെ ഇന്ത്യയിലുടനീളമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന ഒരു വേദിയായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ വളർന്നു കഴിഞ്ഞു. സമൂഹത്തിൽ പരിവർത്തനം സാധ്യമാക്കാനായി ഏവരും ഒത്തുചേരുന്ന ഈ അവസരത്തിൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടക്കാരെയും അവരുടെ കുടുംബങ്ങളെയും തിരുവനന്തപുരത്തേക്ക് സ്വാഗതം ചെയ്യുകയാണ്”- യു എസ് ടി പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“2025-ൽ 10,000-ത്തിലധികം ഓട്ടക്കാർ പങ്കെടുത്ത യു എസ് ടി ട്രിവാൻഡ്രം മാരത്തണിൽ ഈ വർഷം 15,000 പേർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലേക്ക് വളർന്നിരിക്കുന്നു. ഈ മാരത്തണിനോട് കേരളം കാട്ടുന്ന ആവേശത്തെയും, സമൂഹത്തിൽ നിന്ന് ഈ പരിപാടിക്ക് ലഭിച്ച ശക്തമായ പിന്തുണയെയുമാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. യു കെ, കാനഡ, നെതർലാൻഡ്‌സ്, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ 10-ലധികം രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നും ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. “- എൻ ഇ ബി സ്‌പോർട്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നാഗരാജ് അഡിഗ പറഞ്ഞു.

രജിസ്ട്രേഷൻ വിവരങ്ങളും മാരത്തണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഔദ്യോഗിക രജിസ്ട്രേഷൻ പേജിൽ ലഭ്യമാണ്: https://mysamay.in/public/event/info/e3e02f08-0651-493f-b7eb-953a359bf17f%3Fcmeta%3DX6mEhuJzyC

യു എസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ, യു എസ് ടി ടി ടി ബി ബിസിനസ് ഓപ്പറേഷൻസ് മേധാവിയും ജനറൽ മാനേജറുമായ ഷെഫി അൻവർ, യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ, എൻ ഇ ബി സ്പോർട്സ് ടെക്ക്നിക്കൽ ഡയറക്ടർ സുനിൽ ഷെട്ടി, ഫോർട്ടെ ഗ്ലോബൽ പ്രോജക്റ്റ് ഡെലിവറി ഡയറക്ടർ പ്രവീൺ കുട്ടി, ഫോർട്ടെ ഗ്ലോബൽ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അജയ് വേലൂരി, ഫോർട്ടെ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ മൈഥിലി ഷെട്ടി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TagsUST Trivandrum Marathon
Previous Article

നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ ...

Next Article

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ...

Related articles More from author

  • HeadlinesSports

    യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്

    April 1, 2026
    By Admin
  • GeneralHeadlines

    കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്ക് അമ്പതാം വയസ്സിൽ 2000 രൂപ പ്രതിമാസ പെൻഷൻ

    January 29, 2026
    By Admin
  • GeneralHeadlines

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

    October 5, 2026
    By Admin
  • HeadlinesMovies

    “ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ

    June 28, 2026
    By Admin
  • GeneralHeadlines

    സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ്, സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപ

    August 15, 2026
    By Admin
  • GeneralHeadlines

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    May 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’
  • ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു
  • യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും
  • നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം
  • സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Timeline

  • November 3, 2026

    ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

  • November 3, 2026

    ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

  • November 3, 2026

    യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

  • November 3, 2026

    നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം

  • November 3, 2026

    സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions