കെയുഡബ്ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്റ്, ആര്.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

36 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു
തൃശൂർ:കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ള്യുജെ) സംസ്ഥാന പ്രസിഡന്റായി ഡോ.ജിജോ മാത്യു ( മലയാള മനോരമ), ജനറല്‍ സെക്രട്ടറിയായി ആര്.കിരണ്‍ ബാബു ( ന്യൂസ് 18 കേരളം) എന്നിവരെ തിരഞ്ഞെടുത്തു.
2026- 28 ലേക്ക് 36 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായി അനുപമ ജി. നായര്‍ (കൈരളി ടി.വി), റിതികേഷ് കെ.ടി. (ന്യൂസ് മലയാളം), വി.വി അരുണ്‍ (ന്യൂസ്18 കേരളം), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), ഷെല്ലി മാത്യു (മലയാള മനോരമ), മഹേഷ് ചന്ദ്രന് (ന്യൂസ് മലയാളം), വിജേഷ് ചൂടല്‍ (ദേശാഭിമാനി), ശ്രീകാന്ത് ജി. (ദേശാഭിമാനി), സനകന്‍ വി.എസ്. (മനോരമ ന്യൂസ്), പ്രശാന്ത് ടി.പി (റിപ്പോര്‍ട്ടര്‍ ടി.വി), ജിജോ ജോര്‍ജ് (ദേശാഭിമാനി), ജിപ്സണ്‍ സിഖേര (ടൈംസ് ഓഫ് ഇന്ത്യ), ഇ.പി മുഹമ്മദ് (സുപ്രഭാതം), നോബി്ള് ജോസ് (മാതൃഭൂമി), നീലാംബരന്‍ ടി.എസ് (ജന്മഭൂമി), ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്), സൈഫുദ്ദീന് പി.സി (മീഡിയ വണ്‍), ഫിറോസ് ഖാന് (മാധ്യമം), ശ്യാംകുമാര്‍ എസ് (ഏഷ്യാനെറ്റ് ന്യൂസ്), രാകേഷ് പി.എസ് (മാതൃഭൂമി), ശശികാന്ത് പി. (അമൃത ടി.വി), റാഫി എം. ദേവസ്സി (കേരള കൗമുദി), ടി.വി ശ്രീദേവി (മലയാള മനോരമ), നസീബ് കാരാട്ടില്‍ (മലയാള മനോരമ), ദിലീപ് കുമാര്‍ (മംഗളം), സി പ്രജോഷ് കുമാര്‍ (ദേശാഭിമാനി), അഷ്മില ബീഗം ടി (മാതൃഭൂമി), ക്രിസ്റ്റീന വര്‍ഗീസ് (24 ന്യൂസ്), അനുശ്രീ എം (മാധ്യമം), റിനീഷ് മാത്യു (ദീപിക), അനു മേരി ജേക്കബ് (മലയാള മനോരമ), മനീഷ പ്രശാന്ത് (മാതൃഭൂമി), സുഹൈല എം.കെ (മീഡിയ വണ്‍), സുമി സുലൈമാന്‍ (എ.സി.വി.), ബിന്ദു പി.വി (ദേശാഭിമാനി), ഗീതാഞ്ജലി എസ് (ദേശാഭിമാനി) എന്നിവരെ തെരഞ്ഞെടുത്തു.
വിജയകുമാരന്‍ ജി. ( മംഗളം ) മുഖ്യവരണാധികാരിയും പി.സി.സെബാസ്റ്റ്യന്‍ (മാധ്യമം) സഹവരണാധികാരിയും ആയിരുന്നു.






