Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

GeneralHeadlinesPolitics
Home›General›പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

By Admin
November 6, 2026
58
0
‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംശയത്തിലാക്കുന്നു’
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാർട്ടി.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിനുള്ള മറുപടിയാണത്.
 രാഹുൽ ഗാന്ധി ഇടയ്ക്ക് തായ്‍ലൻഡിൽ പോകുന്നത് എന്തിനാണെന്ന് ആം ആദ്മി പാർട്ടി ചോദിച്ചു. ഭഗവന്ത് മന്നെ രാഹുൽ ഗാന്ധി ‘കുടിയൻ’  എന്ന് വിളിച്ചതിന് പിന്നാലെയാണ് ‘പപ്പു’ പോസ്റ്റർ. പഞ്ചാബിൽ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങി. ഇന്ത്യ സഖ്യത്തിലുള്ള ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ഉലയുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്.
നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്‍റെ ഇൻസാഫ് റാലിയിൽ വച്ചാണ് രാഹുൽ ഗാന്ധി എഎപിക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ ആരോപണം അഴിച്ചുവിട്ടത്.പാർലമെന്‍റിൽ ഇരിക്കുമ്പോൾ രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിൽ നിന്ന് മദ്യഗന്ധം  വരാറുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
“പാർലമെൻ്റിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്ന് തമാശകൾ പറയുമായിരുന്നു. രാവിലെ 11 മണിക്ക് അദ്ദേഹത്തിന് മദ്യത്തിന്‍റെ മണമായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കേണ്ട ഒരു മുഖ്യമന്ത്രി, എല്ലാ ദിവസവും ലഹരിയിലാകരുത്”-രാഹുൽഗാന്ധി പരസ്യമായി പ്രസംഗിച്ചു.
ഇതിന് മറുപടിയായിട്ടാണ് എഎപി രാഹുൽ ഗാന്ധിയെ പപ്പു എന്ന് പരിഹസിക്കുകയും രസകരമായ ‘പപ്പു ഉദ്ധരണികൾ’ പങ്കുവെക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തത്.
മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുമെന്ന വാഗ്ദാനം പാലിക്കാൻ എഎപി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭഗവന്ത് മൻ വെറുമൊരു കാഴ്ചക്കാരനാണെന്നും പഞ്ചാബിനെ ഭരിക്കുന്നത് ഡൽഹിയിൽ നിന്നാണെന്നും രാഹുൽ ആരോപിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയുടേത് നിലവാരമില്ലാത്ത, വ്യക്തിപരമായ അധിക്ഷേപമാണെന്ന് എഎപി ദില്ലി ഘടകം കൺവീനർ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെയും ഇത്തരം നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും എന്നാൽ തെളിവുകളില്ലാതെ ഇത്രയും തരംതാണ പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിക്കുന്നതിന് പകരം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംശയത്തിലാക്കുന്നുവെന്നും ഭരദ്വാജ് വിമർശിച്ചു.
TagsAAPRahul Gandhi
Previous Article

കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

Next Article

അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ ...

Related articles More from author

  • GeneralHeadlines

    ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

    July 21, 2026
    By Admin
  • Politics

    ഹരിയാനയിലും വോട്ടുകൊള്ള,രാഹുൽ ഗാന്ധിയുടെ ‘ഹ്രൈഡ്രജൻ ബോംബ്’

    November 5, 2025
    By Admin
  • HeadlinesPolitics

    കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

    April 12, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    September 21, 2026
    By Admin
  • GeneralHeadlinesTravel

    ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

    July 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി
  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 
  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Timeline

  • November 6, 2026

    അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • November 6, 2026

    പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • November 6, 2026

    കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions