Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

  • ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

  • ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

GeneralHeadlines
Home›General›ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

By Admin
November 8, 2026
44
0

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 15 ഇനങ്ങളില്‍ മത്സരം

തിരുവനന്തപുരം: കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകുന്നതിന്‍റെ ഭാഗമായി ‘ബഡ്സ് ഒളിമ്പിയ 3.0’ ജില്ലാതല കായിക മേളകള്‍ക്ക് സംസ്ഥാനത്ത് തുടക്കം. പത്തനംതിട്ട ജില്ലയിലാണ് തുടക്കം. തുടര്‍ന്ന് കൊല്ലം ജില്ലയിലും ജില്ലാതല ബഡ്സ് ഒളിമ്പിയ സംഘടിപ്പിച്ചു. 9-ന് എറണാകുളം ജില്ലയിലും ബാക്കി ജില്ലകളില്‍ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കും. ജില്ലാതല മത്സരങ്ങളില്‍ വിജയികളായവരെ പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബറില്‍ സംസ്ഥാനതല ഒളിമ്പിയയും സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇത് മൂന്നാം തവണയാണ് ബഡ്സ് ഒളിമ്പിയ സംഘടിപ്പിക്കുന്നത്. സ്ഥാപനതലത്തില്‍ മികവ് പ്രകടിപ്പിച്ച കുട്ടികളാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ചലനശേഷി, കായികക്ഷമത, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുക, കായിക അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് തുടര്‍ച്ചയായ പരിശീലനവും അംഗീകാരവും നല്‍കുന്നതിനുളള വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബഡ്സ് ഒളിമ്പിയ സംഘടിപ്പിക്കുന്നത്. കായികരംഗത്ത് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതല കായികമേളയ്ക്ക് അതത് കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വം നല്‍കും. സ്പോര്‍ട്ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടു കൂടിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ പ്രായത്തിനും ശാരീരികശേഷിക്കും അനുസൃതമായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് പാസ്റ്റ് ഉള്‍പ്പെടെ ആകെ 31 മെഡല്‍ ഇനങ്ങളില്‍ മത്സരം നടക്കും. സബ് ജൂനിയര്‍ വിഭാഗത്തില്‍ 50 മീറ്റര്‍ ഓട്ടം, സ്റ്റാന്‍ഡിങ്ങ് ബ്രോഡ് ജംബ്, സോഫ്റ്റ് ബോള്‍ ത്രോ എന്നിവയും ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ റിലേ, ലോങ്ങ് ജംപ്, സോഫ്റ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട് എന്നിവയുമാണ് മത്സര ഇനങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേ, ഷോട്ട്പുട്ട്, ലോങ്ങ് ജംപ്, 100 മീറ്റര്‍ നടത്തം, വീല്‍ ചെയര്‍ റേസ്, ബാസ്ക്കറ്റ് ബോള്‍ ത്രോ എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്കായി വീല്‍ ചെയര്‍ റേസും ബഡ്സ് ബോള്‍ ത്രോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സ്, ഫസ്റ്റ് എയ്ഡ് എന്നിവയും ഉറപ്പു വരുത്തിയിട്ടുണ്ട്.

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് ബഡ്സ്. നിലവില്‍ സംസ്ഥാനമൊട്ടാകെ 438 ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 198 എണ്ണം ബഡ്സ് സ്പെഷല്‍ സ്കൂളുകളും 240 എണ്ണം പതിനെട്ടു വയസിന് മുകളില്‍ പ്രായമുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പകല്‍ പരിപാലനത്തിനും തൊഴില്‍ പരിശീലനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന ബഡ്സ് പുനരധിവാസകേന്ദ്രങ്ങളുമാണ്. പദ്ധതിയുടെ ഭാഗമായി 438 ബഡ്സ് സ്ഥാപനങ്ങളിലെ പതിനാറായിരത്തോളം പേര്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം. തൊഴില്‍ പരിശീലനം എന്നിവയ്ക്കുളള പിന്തുണ ലഭ്യമാക്കുന്നു.

TagsBuds Olymbia 3.0Kudumbasree
Previous Article

കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

Next Article

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ...

Related articles More from author

  • GeneralHeadlines

     ‘കെ ഇനം’  ബ്രാൻഡിൽ ‘കുടുംബശ്രീ’ , റീട്ടെയിൽ രംഗത്തേയ്ക്കും 

    January 28, 2026
    By Admin
  • GeneralHeadlines

    ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

    July 21, 2026
    By Admin
  • CareerHeadlines

    എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി കെ-ഡിസ്കും കുടുംബശ്രീ മിഷനും

    March 24, 2026
    By Admin
  • BusinessGeneralHeadlines

    ‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

    June 20, 2026
    By Admin
  • CareerHeadlines

    ദുരന്തനിവാരണത്തിൽ പഠന തൊഴിൽ സാധ്യത:ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ കോഴ്‌സുമായി ഐഎൽഡിഎം

    March 12, 2026
    By Admin
  • HeadlinesMovies

    ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17 ന്

    February 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു
  • ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി
  • ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

Timeline

  • November 8, 2026

    ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

  • November 8, 2026

    ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

  • November 8, 2026

    ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions