Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

GeneralHeadlines
Home›General›ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

By Admin
November 13, 2026
46
0

ഭക്തർക്ക് സ്വന്തം പ്രദേശത്തുനിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക ചാർട്ടേഡ് ട്രിപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച 24 മണിക്കൂർ കൺട്രോൾ റൂമിലെ കെഎസ്ആർടിസി ബുക്കിങ് കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധ്യമാകും. യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കാം. ഭക്തർക്ക് സ്വന്തം പ്രദേശത്തുനിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേനയാണ് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നതെന്നും ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ഇതിനുപുറമെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമുൾപ്പെടെയുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളതായി മന്ത്രി സി.പി ജോൺ കൂട്ടിച്ചേർത്തു.

കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മേയർ വി.വി രാജേഷ്, ദേവസ്വം ബോർഡം​ഗങ്ങളായ പി.ഡി സന്തോഷ്കുമാർ, അഡ്വ. കെ രാജു, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ കെഎസ്ആർടിസി സി.എം.ഡി പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ കെ.ആർ ക്ലീറ്റസ്, ദേവസ്വം ബോർഡ് സെക്രട്ടറി ബി ദീപ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് വി.വി ശ്രീകാന്ത്, അപ്പോളോ ​ഗ്രൂപ്പ് ദേശീയ മേധാവി സുധ ജിജാരിയ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ രഞ്ജിത് കെ. ശേഖർ തുടങ്ങിയവർ പങ്കെടുത്തു.

TagsKSRTCSabarimala
Previous Article

‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ ...

Next Article

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് ...

Related articles More from author

  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • GeneralHeadlines

    ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

    August 14, 2026
    By Admin
  • GeneralHeadlines

    വാജിവാഹനം സ്വന്തമാക്കി,തന്ത്രിയുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ

    January 11, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • HeadlinesTravel

    നീലിമല ഭാഗത്ത് പോക്കറ്റടി,ശബരിമലയിൽ നിരീക്ഷണത്തിന് പ്രത്യേക പോലീസ് സംഘം

    December 3, 2025
    By Admin
  • GeneralHeadlines

    ശബരിമല :തന്ത്രി, മേല്‍ശാന്തിമാരുടെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി

    November 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും
  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ
  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്
  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Timeline

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • November 13, 2026

    ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • November 13, 2026

    ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • November 13, 2026

    ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions