Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

GeneralHeadlines
Home›General›പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

By Admin
November 27, 2026
20
0

തൊഴിലാളികൾക്ക് നൽകാനുള്ള 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക വേതനം 2026 ഡിസംബർ രണ്ടിന് മുമ്പായി വിതരണം ചെയ്യും

പീരുമേട് :പീരുമേട് താലൂക്കിൽ പോബ്‌സ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങൾക്ക് പരിഹാരമായി. പീരുമേട് എം.എൽ.എ സിറിയക് തോമസിന്റെ സാന്നിധ്യത്തിൽ കോട്ടയം ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കാര്യാലയത്തിൽ ചേർന്ന അനുരഞ്ജന ചർച്ചയിലാണ് തർക്കവിഷയങ്ങൾ ഒത്തുതീർപ്പിലായത്. ഇതോടെ തോട്ടങ്ങളിൽ നിലനിന്നിരുന്ന ലോക്കൗട്ട് പിൻവലിക്കാനും ഡിസംബർ മൂന്ന് മുതൽ തോട്ടങ്ങൾ പൂർണതോതിൽ തുറന്ന് പ്രവർത്തിപ്പിക്കാനും തീരുമാനമായി.

ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം, തൊഴിലാളികൾക്ക് നൽകാനുള്ള 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക വേതനം 2026 ഡിസംബർ രണ്ടിന് മുമ്പായി വിതരണം ചെയ്യും. കുടിശ്ശിക നൽകുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ തോട്ടങ്ങളുടെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കും. തോട്ടം തുറക്കുന്ന തീയതി മുതൽ വേതനം കൃത്യമായി നൽകുമെന്നും, കുടിശ്ശിക അതത് മാസത്തെ വേതനത്തോടൊപ്പം വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തെ ബോണസ് ഡിസംബറിൽ ക്രിസ്മസിന് മുമ്പായി നൽകാനും തീരുമാനമായി. ബാക്കിയുള്ള കുടിശ്ശിക വേതനം സംബന്ധിച്ച തുടർചർച്ചകൾ 2027 ഫെബ്രുവരി ആദ്യവാരം നടക്കും. തോട്ടം തുറന്ന് പ്രവർത്തിക്കുമ്പോൾ ആവശ്യമായ തൊഴിലാളികളെ പൂർണമായി ജോലിക്ക് എത്തിക്കാമെന്ന് യൂണിയനുകൾ സമ്മതിച്ചു.

തൊഴിലാളികളുടെ കുറവുണ്ടായാൽ പകരം ആളുകളെ നിയമിക്കാൻ മാനേജ്മെന്റിന് അനുമതിയുണ്ടായിരിക്കും. ഫാക്ടറിയിലെ ആഴ്ച അവധി തിങ്കളാഴ്ചയാക്കാനും ഞായറാഴ്ചകളിൽ ഫാക്ടറി പ്രവർത്തിപ്പിക്കാനും ധാരണയായി. തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിൽ തോട്ടത്തിൽ യന്ത്രവത്കരണം നടപ്പിലാക്കുന്നതിനും അതിനുള്ള ഇൻസെന്റീവ് സംബന്ധിച്ച് ചർച്ച നടത്തുന്നതിനും ഇരുകക്ഷികളും സമ്മതിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് തോട്ടങ്ങളിലെ കീഴ്വഴക്കങ്ങൾ ഫെബ്രുവരിയിലെ ചർച്ചയിൽ തീരുമാനിക്കാനും, അനധികൃത ലയം കൈയ്യേറ്റം, ഹാജരില്ലായ്മ എന്നിവയിൽ മാനേജ്‌മെന്റിന് നിയമപരമായ നടപടികൾ സ്വീകരിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ സുരേഷ് കുമാർ ഡി., കോട്ടയം ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ശങ്കർ പി.ആർ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.

 

TagsPoabs Peerumade
Previous Article

 സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ...

Related articles More from author

  • GeneralHeadlines

    സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

    December 19, 2025
    By Admin
  • HeadlinesMovies

    ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ

    December 10, 2025
    By Admin
  • GeneralHeadlinesHealth

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

    September 16, 2026
    By Admin
  • HeadlinesTravel

    ശബരിമല:12 ദിനം,10 ലക്ഷം പിന്നിട്ട് ഭക്ത പ്രവാഹം

    November 28, 2025
    By Admin
  • FoodHeadlines

    സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

    January 3, 2026
    By Admin
  • GeneralHeadlines

    ‘ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയായി 2050 ലെ കേരളം’

    February 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും
  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 
  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Timeline

  • November 27, 2026

    പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  • November 27, 2026

     സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • November 27, 2026

    അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • November 27, 2026

    നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions