Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

  • കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

GeneralHeadlinesHealth
Home›General›‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി’

‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി’

By Admin
August 11, 2026
158
0

എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എഴുതിയത് ഓർമിപ്പിച്ച് മുൻ ആരോഗ്യമന്ത്രി വീണാജോർജ്
തിരുവനന്തപുരം:ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നുംഅന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി എന്നും മുൻ ആരോഗ്യമന്ത്രി വീണാജോർജ്.സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിന് വിധേയരാണ്. എന്നാൽ അത് ചട്ടപ്രകാരം മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ചും മനുഷ്യത്വരഹിതമായുമുള്ള ട്രാൻസ്ഫറുകളാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. മാനദണ്ഡ പ്രകാരമല്ലാത്ത സ്ഥലംമാറ്റങ്ങൾ അഴിമതിക്കുള്ള അവസരം സൃഷ്ടിക്കലാണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി.
എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ‘ഹിന്ദു’ വിൽ എഴുതിയതും ഫെയ്സ്ബുക് കുറിപ്പിൽ വീണാജോർജ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വീണാജോർജ്

വീണാജോർജ് എഴുതിയ കുറിപ്പ് വായിക്കാം:
‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി ‘ഏറെ ദു:ഖകരമായ വിയോഗമാണ് കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപയുടേത്. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ദീപലേഖ 2026 ഫെബ്രുവരി മാസത്തിലാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് PHC യിൽ നിന്ന് ചൊക്ലി FHC യിലേക്ക് സ്ഥലം മാറി വന്നത്. അതിനിടയിൽ ഒരു വാഹന അപകടം ഉണ്ടാകുകയും കാലിന് നല്ല പരിക്കു പറ്റി മൂന്ന് മാസക്കാലം ബാൻ്റേജ് ഇട്ട് കിടപ്പിലാകുകയും ചെയ്തു . അതിനിടയിലാണ് ചൊക്ലി FHC യിൽ അഞ്ചുമാസം മാത്രമായിരിക്കെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി വീട്ടിൽ നിന്നും 80 കി.മി. അകലെയുള്ള മട്ടന്നൂരിലേക്ക് സ്ഥലം മാറ്റിയത്. ഈയൊരവസ്ഥയിൽ ദയവു ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് ദീപ അപേക്ഷിച്ചു. കേട്ടില്ല എന്ന് മാത്രമല്ല രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം കൊടുത്തു . അതും മട്ടന്നൂരിന് സമാന ദൂരത്തിലേക്ക്. ചികിത്സ കഴിഞ്ഞെത്തിയ അവർ ദിവസങ്ങളുടെ വ്യത്യാസത്തിൽ തുടർച്ചയായി ‌വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. മൂന്നാമത്തെ ട്രാൻസ്ഫർ ഓർഡർ കൂടി കിട്ടിയതോടെ അവർ മാനസികമായി ഏറെ തളർന്നു. കാസറഗോഡ് ആശാലതയുടെ മക്കൾക്ക് അമ്മയെ എന്നന്നേക്കും നഷ്ടമായി. പരിയാരം മെഡിക്കൽ കോളേജിൽ സ്ഥലംമാറ്റവുമായി ബന്ധപെട്ട് സംഘടനാ നേതാക്കൾ ചെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സമ്മർദവും മാനസികപീഡനവും താങ്ങാനാവാതെ വനിതാ ഡോക്ടർ ഹൃദയത്തിന്റെ പമ്പിം​ഗ് നന്നേ കുറഞ്ഞ് ഐസിയുവിലായി. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സർക്കാർ ഉദ്യോഗസ്ഥർ അതിക്രമത്തിന്റെ ഇരകളാകുന്നു. മൂന്നു സംഭവങ്ങളിലും വനിതാ ഉദ്യോഗസ്ഥർ ആണ് ഇരകളായത്. കണ്ണൂരിലെ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടത്.
സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിന് വിധേയരാണ്. എന്നാൽ അത് ചട്ടപ്രകാരം മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ചും മനുഷ്യത്വരഹിതമായുമുള്ള ട്രാൻസ്ഫറുകളാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. മാനദണ്ഡ പ്രകാരമല്ലാത്ത സ്ഥലംമാറ്റങ്ങൾ അഴിമതിക്കുള്ള അവസരം സൃഷ്ടിക്കലാണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ .
എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ശ്രി. ജിജി തോംസൺ പറഞ്ഞത്, കഴിഞ്ഞ ദിവസം വായിച്ചത് ഓർക്കുന്നു. (How institutions decay: On the perils of personal staff becoming parallel power centres
The Hindu , 10-08-2026).
ഒരു മുൻ ചീഫ് സെക്രട്ടറിക്ക് അങ്ങനെ പറയേണ്ടി വന്നു എങ്കിൽ ഭരണം എത്തരത്തിൽ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ’

TagsVeena George
Previous Article

ഡോ എം പി പരമേശ്വരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് ...

Next Article

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന വാർത്തകളും സംസ്ഥാന സർക്കാരിനെ ...

Related articles More from author

  • HeadlinesHealthPolitics

    ‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

    March 4, 2026
    By Admin
  • GeneralHeadlinesHealth

    ‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

    February 26, 2026
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

    December 29, 2025
    By Admin
  • HeadlinesHealth

    കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു

    January 31, 2026
    By Admin
  • HeadlinesHealth

    വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

    December 7, 2025
    By Admin
  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്
  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ
  • കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു
  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

Timeline

  • September 25, 2026

    സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • September 25, 2026

    നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

  • September 25, 2026

    കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • September 25, 2026

    പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

  • September 24, 2026

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions