Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

  • ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

GeneralHeadlinesPolitics
Home›General›‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

By Admin
September 18, 2026
53
0

‘പ്രതിഛായാ ചർച്ചയും നേതൃമാറ്റവും അതിവിദൂരത്തൊന്നുമല്ല. പുലി പതുങ്ങുന്നതു പെടുക്കാനല്ല. കെസിയും അങ്ങനെ തന്നെ…’

എസ് സുദീപ്

എസ് സുദീപ്

ഒരു വർഷമാവുമ്പോഴേയ്ക്ക് പ്രതിഛായാ ചർച്ച കൊടുമ്പിരിക്കൊള്ളും.
കരുണാകരൻ്റെയും ആൻ്റണിയുടെയുമൊക്കെ കസേരകൾ പാതി വഴിയിൽ തെറിപ്പിച്ച അതേ പ്രതിഛായാ ചർച്ച.
സ്വന്തം പ്രതിഛായ നശിപ്പിക്കാൻ കരുണാകരനും ആൻ്റണിക്കും ഉമ്മൻചാണ്ടിക്കുമൊക്കെ അല്പകാലമെങ്കിലും വേണ്ടി വന്നു. പുതുയുഗ രാജാവിനാവട്ടെ നാലു മാസം പോലും വേണ്ടി വന്നില്ല. പൊലീസ് രാജും റെയ്ഡ് രാജും അമേരിക്കൻ രാജും രാജു പി നായർ രാജും ലോഡ് ഷെഡിംഗ് രാജും മലപ്പുറം ഫുഡ് രാജും ചേന്തി രാജും പെങ്ങളൂട്ടി രാജും ഹെലികോപ്റ്റർ രാജുമെല്ലാം അരങ്ങു തകർക്കുകയാണ്. സ്വന്തം പാർട്ടിക്കാർക്ക് ഇന്നു മതിയായെങ്കിൽ, ജെ ദേവികയ്ക്ക് ഇന്നലേ മതിയായി, ബോധമുള്ള മനുഷ്യർക്കു മിനിഞ്ഞാന്നു തന്നെ മടുത്തു.
എം എൽ എമാരുടെ പിന്തുണ പണ്ടേയില്ല. ഹൈക്കമാൻ്റിൻ്റെയും. ഹൈക്കമാൻ്റിനെ ഭീഷണിപ്പെടുത്തി പദവി കരസ്ഥമാക്കിയതൊന്നും ഹൈക്കമാൻ്റ് പൊറുക്കില്ല.
ആകെയുള്ള പിന്തുണ ഇടതു വിരുദ്ധരായ മുഖ്യധാരാ മാദ്ധ്യമങ്ങളുടേതു മാത്രം! ഞെട്ടുകളെ ഉന്നം വച്ചതും സൈക്കിളിൻ്റെ കാറ്റഴിച്ചു വിട്ടതും അറുപതു പുസ്തകങ്ങളുടെ ലിസ്റ്റുമൊക്കെയായി, അതൊക്കെ വായിക്കാനും കേൾക്കാനും കറൻ്റു പോലുമില്ലാത്ത നാട്ടിൽ, ഈ കഥകളും കൊണ്ട് അധികനാൾ മുമ്പോട്ടു പോകാനൊന്നും കഴിയില്ല എന്ന് എല്ലാവർക്കും അറിയാം.
പ്രതിഛായാ ചർച്ചയും നേതൃമാറ്റവും അതിവിദൂരത്തൊന്നുമല്ല. പുലി പതുങ്ങുന്നതു പെടുക്കാനല്ല. കെസിയും അങ്ങനെ തന്നെ.
മാറ്റം അനിവാര്യമാണ്. വിധിയെ തടുക്കാൻ മാമ്മൻ മാപ്പിളയ്ക്കും കഴിയില്ല എന്നല്ലേ പഴഞ്ചൊല്ല്.
അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?
അടുത്ത വഴി ഇന്നലെയേ നോക്കണം.
ഹെഡ്ഗേവാറിനു വിളക്കു കൊളുത്തിയതു വെറുതെയല്ല. കെഎസ്‌യു പ്രസിഡൻ്റിനെ കാണാതെ എബിവിപിക്കാരെ കണ്ടതു ചുമ്മാതല്ല. ആർ വി ബാബുവിനും ശശികലയ്ക്കും പരവതാനി വിരിച്ചതും ഒന്നും കാണാതെയല്ല. വന്ദേ മാതരം മുഴുവനും കാണാപ്പാഠമാക്കി ചൊല്ലിക്കുന്നത് അറിയാതെയല്ല.
തിരിച്ച് സുരേഷ് ഗോപി നന്നായി പുറം ചൊറിയുന്നുണ്ട്. അൽഫോൻസ് കണ്ണന്താനം വാഴ്‌ത്തുന്നുണ്ട്. വി വി രാജേഷ് തലോടുന്നുണ്ട്.
ഒന്നും കാണാതെ ചെട്ടി ആറ്റിൽ ചാടില്ല. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
എന്നെ മാറ്റിയാൽ ഞാനെൻ്റെ ജൈവകുടുംബമായ സംഘപരിവാറിലെത്തും എന്ന് ഇന്നേ പറഞ്ഞു വയ്ക്കുകയാണ്.
മാറ്റിയില്ലെങ്കിലും മാറ്റിയാലും അയാൾ സംഘപരിവാർ തന്നെയാണ്.
അന്നും ഇന്നും എന്നും. ഒരു മാറ്റവുമില്ല.
നമസ്തേ സദാ വത്സലേ മാതൃഭൂമീ മനോരമേ ഏഷ്യാനെറ്റേ…(ഫെയ്സ് ബുക് കുറിപ്പ്)

TagsS Sudeep
Previous Article

ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ...

Next Article

മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ...

Related articles More from author

  • HeadlinesLiteraturePolitics

    ‘അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?’-ജി.സുധാകരനെതിരെ ‘ചാ(മ)ക്കാല’കവിതയുമായി എസ്.സുദീപ്

    March 12, 2026
    By Admin
  • HeadlinesPolitics

    ‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്

    April 1, 2026
    By Admin
  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin
  • GeneralHeadlines

    ‘വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്?’

    December 31, 2025
    By Admin
  • GeneralHeadlines

    മഴ മുന്നറിയിപ്പ്:വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം

    August 25, 2026
    By Admin
  • HeadlinesPolitics

    അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”
  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’
  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്
  • ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

Timeline

  • September 18, 2026

    മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • September 18, 2026

    ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • September 18, 2026

    ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • September 18, 2026

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

  • September 18, 2026

    ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions