Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

GeneralHeadlinesPolitics
Home›General›സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

By Admin
October 1, 2026
86
0

കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്ന ബിജെപി നേരത്തെ ഉന്നയിച്ച വിമർശനം ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്നും സുരേന്ദ്രൻ

തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ സുരക്ഷാ വീഴ്ച മുതൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം വരെ സംസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങൾ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ.

ബിജെപി നേതാക്കൾക്കും സംസ്ഥാന കാര്യാലയത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

150 ദിവസത്തിലധികം പിന്നിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ പറയാൻ നേട്ടങ്ങളൊന്നുമില്ലാത്ത യുഡിഎഫ് സർക്കാർ സംഘർഷം സൃഷ്ടിച്ച് ഭരണപരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗിന് ആറാമത്തെ കാബിനറ്റ് റാങ്ക് ലഭിച്ചതാണ് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ നിയമിച്ചിരിക്കുകയാണ്. ഇതോടെ ലീഗിന് അഞ്ച് മന്ത്രിമാർക്ക് പുറമെ മറ്റൊരു കാബിനറ്റ് റാങ്ക് കൂടി ലഭിച്ചിരിക്കുകയാണ് ഇതൊന്നും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കുന്നത്.കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്ന ബിജെപി നേരത്തെ ഉന്നയിച്ച വിമർശനം ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിലും സർക്കാരിന്റെ സുപ്രധാന പദവികളിലും ഇത്രയും പ്രാധാന്യം ഒരു ഘടകകക്ഷിക്ക് നൽകുന്നത് കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സന്തുലനാവസ്ഥ സംബന്ധിച്ച് ഗൗരവമായ ചർച്ചയ്ക്ക് വഴിവയ്ക്കുന്നതാണ്. ലീഗിന് ആറാം മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ യുഡിഎഫിൽ ചർച്ചകൾ നടന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് കോൺഗ്രസ് സംഘർഷത്തെ രാഷ്ട്രീയ ആയുധമാക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച തങ്ങൾ ആസൂത്രണം ചെയ്തതാണെന്ന തരത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെങ്കിൽ, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന്റെ സുരക്ഷാ വലയത്തിലേക്ക് പ്രതിഷേധം കടന്നിട്ടും അതിൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.അതേസമയം, മന്ത്രിമാർക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവമോർച്ച-ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പോലീസ് തിടുക്കം കാണിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റിനെതിരെയും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെയും ആക്രമണമുണ്ടായിട്ടും ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും പോലീസ് കാര്യക്ഷമമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റിനെതിരായ ആക്രമണം, പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം, ഒടുവിൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം—ഇതെല്ലാം കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സംസ്ഥാനത്ത് ക്രമസമാധാന തകർച്ച. സർക്കാർ സ്‌പോൺസർ ചെയ്യുന്ന തരത്തിലുള്ള രാഷ്ട്രീയ സംഘർഷമാണ് കേരളത്തിൽ നടക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

കരണ്ട് ക്ഷാമം, മാസപ്പടി കേസ്, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉയരുന്ന ചോദ്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് സംഘർഷങ്ങളുടെ മറവിൽ ശ്രമിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയ്ക്കകത്തും പുറത്തും ബിജെപി മാത്രമാണ് ശക്തമായി രംഗത്തുള്ളത്. പ്രതിപക്ഷം മൗനം പാലിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കുകയാണ്.ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എത്ര സംഘർഷങ്ങൾ സൃഷ്ടിച്ചാലും ജനകീയ വിഷയങ്ങളിൽ നിന്ന് ബിജെപി പിന്നോട്ടുപോകില്ല. സർക്കാരിന്റെ വീഴ്ചകളും ജനങ്ങളോടുള്ള വഞ്ചനയും നിയമസഭയ്ക്കകത്തും പുറത്തും ബിജെപി തുറന്നുകാട്ടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, എസ്. സുരേഷ്, പി. സുധീർ, കെ. സോമൻ, കരമന ജയൻ, മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.

TagsBJPK Surendran
Previous Article

വയോജന സംരക്ഷണം സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ ...

Next Article

ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ...

Related articles More from author

  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin
  • HeadlinesPolitics

    ‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

    December 15, 2025
    By Admin
  • GeneralHeadlines

    നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

    July 25, 2026
    By Admin
  • HeadlinesPolitics

    ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി

    January 19, 2026
    By Admin
  • Headlines

    ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി

    November 15, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം
  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്
  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ
  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Timeline

  • October 1, 2026

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • October 1, 2026

    തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • October 1, 2026

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • October 1, 2026

    ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • October 1, 2026

    സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions