Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

  • ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

  • ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

GeneralHeadlinesPolitics
Home›General›‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

By Admin
November 8, 2026
33
0

‘ഇന്ത്യൻ സമ്പദ്ഘടന 2016-17 പോലെ 9 ശതമാനംവച്ച് വളരുമെന്ന അനുമാനത്തിൽ ചുരുങ്ങിയത് 15 ലക്ഷം കോടി രൂപയുടെയെങ്കിലും ദേശീയനഷ്ടം മോദി വരുത്തി’

ഡോ.ടി.എം തോമസ് ഐസക്

പത്ത് വർഷം മുമ്പ് നവംബർ 8 ന് രാത്രി 8 മണിക്കും ഞാൻ എന്റെ ഓഫീസിൽ തിരക്കിലായിരുന്നു. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞാണ് വിവരം അറിയുന്നത്. നിലവിലുണ്ടായിരുന്ന കറൻസിയുടെ 86.9 ശതമാനവും, അതായത് 15.44 ലക്ഷം കോടി രൂപ മൂല്യം വരുന്ന 500, 1000 രൂപയുടെ നോട്ടുകൾ, ഒറ്റയടിക്ക് അസാധുവാക്കിയിരിക്കുന്നു. ഇത് എന്ത് ഭ്രാന്ത് എന്നായിരുന്നു ആദ്യ ചിന്ത.
പക്ഷേ, ചാടിക്കയറി അഭിപ്രായം പറയണമോ? എന്തെങ്കിലുമൊന്ന് കാണാതെ പ്രധാനമന്ത്രി ഇങ്ങനെ പ്രഖ്യാപിക്കുമോ? നേരം വെളുക്കുന്നതുവരെ കാത്തിരുന്നുകൂടേ? ഇങ്ങനെയൊക്കെ ചോദിച്ചവരുണ്ടായിരുന്നു. അപ്പോഴേക്കും ഏതാനും പത്രക്കാർ വന്നുകഴിഞ്ഞിരുന്നു. കുറയ്ക്കേണ്ട, മുഴുവൻ പേരെയും വിളിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് രാത്രി 9.30 മണിക്ക് എന്റെ ചേംബറിൽ നോട്ട് നിരോധനത്തിനെതിരായ രാജ്യത്തെ ആദ്യത്തെ പത്രസമ്മേളനം നടന്നത്.

പിറ്റേന്ന്, നിയമസഭയിൽ ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപദേശിച്ചു. കുഞ്ഞാലിക്കുട്ടി വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. അന്ന് നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ടു നിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായ ഒരു പ്രസ്താവന നടത്തി. ഇതെല്ലാം സഭാ നടപടി രേഖയുടെ ഭാഗമാണ്. അന്ന് പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർത്ഥ്യമായിത്തീർന്നു.
പിറ്റേയാഴ്ച ജി.എസ്.ടി യോഗത്തിനിടയിലെ അരുൺ ജെയ്റ്റ്ലിയുടെ വെടിവട്ടത്തിൽ മുഖ്യവിഷയം നോട്ട് നിരോധനം ആയിരുന്നു. അദ്ദേഹം തുറന്നു പറഞ്ഞില്ലെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മാത്രമാണ് കേന്ദ്ര ധനമന്ത്രി നോട്ട് നിരോധനത്തെക്കുറിച്ച് അറിഞ്ഞതെന്ന തോന്നലാണ് എനിക്കുണ്ടായത്. എന്റെ സുഹൃത്തും സഹപാഠിയുമായ കശ്മീർ ധനമന്ത്രി ഹസീബ് ദ്രാബുവും ഈ സംശയം പങ്കുവച്ചു. കേന്ദ്ര ധനമന്ത്രിയെപ്പോലും മറയിൽ നിർത്തിക്കൊണ്ടുള്ള ഈ സാമ്പത്തിക കൂടോത്ര തീരുമാനം നാഗ്പ്പൂരിലെ ചില അതിബുദ്ധി കേന്ദ്രങ്ങളുടെ വകയാണെന്നായിരുന്നു പിന്നാമ്പുറ വർത്തമാനം.
പക്ഷേ, ന്യായീകരിക്കാൻ ജെയ്റ്റ്ലി കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. പഴയ നോട്ടുകളെല്ലാം ബാങ്കിൽ കൊണ്ടുവന്നല്ലേ മാറ്റിയെടുക്കാനാകൂ. കള്ളപ്പത്തിൽ നല്ലൊരുപങ്ക് ബാങ്കിൽ തിരിച്ചുവരില്ല. അങ്ങനെ ഇല്ലാതാകുന്ന 3-5 ലക്ഷം കോടി രൂപ സർക്കാരിന് മിച്ചമായി ഏറ്റെടുക്കാനാകും. അത്തരമൊരു സർജിക്കൽ സ്ട്രൈക്കാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.
ഈ കള്ളപ്പണവേട്ട തന്ത്രം ഒരിക്കലും കൈവെടിഞ്ഞില്ലെങ്കിലും അടുത്തയാഴ്ചകളിൽ പ്രധാനമന്ത്രി ഹിമാലയൻ മണ്ടത്തരത്തിന്‍റെ ഗോൾ പോസ്റ്റുകൾ മാറ്റിമാറ്റി പറഞ്ഞു. കള്ളപ്പണവും അഴിമതിയും പൂർണ്ണമായി ഇല്ലാതാകും. തീവ്രവാദികൾക്കുള്ള ഫണ്ടിംഗ് നിലയ്ക്കും. ഡിജിറ്റൽ പണമിടപാടിലേക്ക് രാഷ്ട്രം മാറും. ഇതുവഴി നികുതി വരുമാനം വർദ്ധിക്കും. ഇങ്ങനെയൊക്കെ.
നോട്ട് നിരോധനമെന്ന ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ മടയത്തരത്തെക്കുറിച്ച് ഞാൻ ഒരു പുസ്തകവും എഴുതി. തുഞ്ചൻ പറമ്പിൽവച്ച് എം.ടി. വാസുദേവൻനായരാണ് ഇത് പ്രകാശനം ചെയ്തത്.
പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?
(1) പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കള്ളപ്പണമെല്ലാം നാട്ടില്‍ നോട്ടുകളായി ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നായിരുന്നു. ഇത് അബദ്ധമാണ്. കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ്. നാട്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ സ്വര്‍ണ്ണത്തിലോ, ഭൂമിയിലോ അത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കിയതുകൊണ്ട് ആ കള്ളപ്പണം കണ്ടുപിടിക്കാനാവില്ല. ഏതായാലും റിസർവ് ബാങ്ക് തന്നെ സമ്മതിച്ചു. അസാധുവാക്കിയ നോട്ടിന്റെ 99.3 ശതമാനവും സിസ്റ്റത്തിലേക്ക് മടങ്ങിവന്നു. റിസർവ് ബാങ്ക് അച്ചടിച്ച നോട്ടിനേക്കാൾ കൂടുതൽ മാറിക്കൊടുക്കുന്ന അവസ്ഥ ഉണ്ടാകുമോയെന്ന് ഒരു ഘട്ടത്തിൽ ഞാൻ ചിന്തിച്ചുപോയി.
(2) കള്ളനോട്ട് ഇല്ലാതാകും എന്നതായിരുന്നല്ലോ മറ്റൊരു അവകാശവാദം. എന്നാൽ പുതിയ നോട്ടായ 2000 ന്റെ കള്ളനോട്ടുകൾ കണ്ടുപിടിക്കപ്പെട്ടു. ഇതോടെ 2000 ന്റെ നോട്ട് പിൻവലിക്കേണ്ടി വന്നു. ഇപ്പോൾ 500 രൂപയുടെ നോട്ടാണ് കള്ളനോട്ടുകാർക്ക് പഥ്യം. റിസർവ് ബാങ്കിന്റെ 2025-26 ലെ കണക്ക് പ്രകാരം 2.50 ലക്ഷത്തോളം കള്ളനോട്ടുകളുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5.7 ശതമാനം ഉയർന്നതാണ്.
(3) ഡിജിറ്റൽ പേയ്മെന്റുകളുടെ അഭൂതപൂർവ്വമായ വർദ്ധനയാണ് ഇപ്പോൾ നോട്ട് നിരോധനത്തിന്റെ നേട്ടമായി പറയുന്നത്. സ്മാർട്ട് ഫോണുകൾ പ്രചരിപ്പിക്കാൻ ലാൻഡ് ഫോണുകൾ നിരോധിക്കണമെന്നു പറയുന്നതുപോലെയുള്ളൂ ഇത്. അന്നത്തെ സംവാദത്തിൽ ഒരിക്കൽ അനൗപചാരിക സമ്പദ് വ്യവസ്ഥ മേധാവിത്വം പുലർത്തുന്ന ഇന്ത്യയിൽ ഡിജിറ്റൽ പണ സമ്പ്രദായം സാർവത്രികമാവുക ദുഷ്കരമായിരിക്കുമെന്ന് ഞാൻ പറയുകയുണ്ടായി. എന്നെ കളിയാക്കാൻ സംഘികൾ നിരന്തരം വന്ന് എഴുതുന്ന ഒരു കാര്യമാണിത്. ഞാൻ വിചാരിച്ചതിനേക്കാൾ വേഗതയിൽ ഡിജിറ്റൽ സമ്പ്രദായം പടരുന്നുണ്ട്. പക്ഷേ, നോട്ട് നിരോധത്തിനു മുമ്പ് 17.74 ലക്ഷം കോടി രൂപയുടെ കറൻസിയാണ് ഉണ്ടായിരുന്നതെങ്കിൽ, 2026 മെയ് മാസത്തിൽ അത് 42.12 ലക്ഷം കോടി രൂപയായിട്ടുണ്ട്. അതായത് 2.4 ഇരട്ടി വർദ്ധന. ജിഡിപിയും കറൻസിയും തമ്മിലുള്ള അനുപാതം 2015-16 നെ അധികരിച്ച് 2025-26 ൽ 12.1 ശതമാനമായി തീർന്നിട്ടുണ്ട്.

 


(4) തീവ്രവാദം നോട്ട് നിരോധനം കൊണ്ട് അവസാനിച്ചോ? അതിനുശേഷമാണ് പുൽവാമ, പഹൽഗാം തുടങ്ങിയ അക്രമങ്ങളെല്ലാം അരങ്ങേറിയത്.
(5) പണം പൂഴ്ത്തിവയ്ക്കാൻ കഴിയാത്തതുകൊണ്ട് നിക്ഷേപം വർദ്ധിക്കുമെന്നാണ് മോദി പറഞ്ഞത്. പക്ഷേ, സ്വകാര്യനിക്ഷേപം ഇന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഏറ്റവും താഴ്ന്ന തോതിലാണ്.
(6) നോട്ടുനിരോധനം നമ്മുടെ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. ലക്ഷക്കണക്കിനു ചെറുകിട സ്ഥാപനങ്ങൾ അസംസ്കൃത വസ്തുക്കൾ വാങ്ങാനോ ഉൽപ്പന്നങ്ങൾ വിൽക്കാനോ കഴിയാതെ അടച്ചുപൂട്ടേണ്ടി വന്നു.
ഇതിന്റെ ഫലമായി 2016-17-ലെ ഒന്നും രണ്ടും പാദത്തിൽ 9 ശതമാനത്തിനുമീതെ വളർന്ന ഇന്ത്യൻ സമ്പദ്ഘടന നോട്ട് നിരോധനത്തെത്തുടർന്ന് പടിപടിയായി മന്ദീഭവിച്ച് കോവിഡിനു മുമ്പുള്ള പാദത്തിൽ 3 ശതമാനത്തിലേക്ക് ചുരുങ്ങി. ഇപ്പോഴും പഴയപടി ആയിട്ടില്ല. ഇന്ത്യൻ സമ്പദ്ഘടന 2016-17 പോലെ 9 ശതമാനംവച്ച് വളരുമെന്ന അനുമാനത്തിൽ ചുരുങ്ങിയത് 15 ലക്ഷം കോടി രൂപയുടെയെങ്കിലും ദേശീയനഷ്ടം മോദി വരുത്തി.
കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന അസംഘടിത മേഖലയിലാണ് നോട്ടുനിരോധനത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായത്. ഫലമോ? ഇന്ത്യ തൊഴിൽരഹിത വളർച്ചയിലേയ്ക്കു നീങ്ങി. ഈ ദേശീയവിനാശത്തിന് ഉത്തരവാദികളായ മോദി സംഘത്തെ ജനകീയ വിചാരണ ചെയ്യുന്ന സന്ദർഭമായി പത്താം വാർഷികത്തെ മാറ്റണം

TagsCurrency BanIndian Currency
Previous Article

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ...

Related articles More from author

  • BusinessHeadlines

    ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!

    February 4, 2026
    By Admin
  • GeneralHeadlines

    ശക്തമായ മഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജനമെന്ന് ഡോ. ദിവ്യ എസ് അയ്യർ

    August 2, 2026
    By Admin
  • GeneralHeadlines

    ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

    July 3, 2026
    By Admin
  • FoodGeneralHeadlines

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

    October 1, 2026
    By Admin
  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin
  • HeadlinesMovies

    തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ

    March 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു
  • ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി
  • ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

Timeline

  • November 8, 2026

    ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

  • November 8, 2026

    ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

  • November 8, 2026

    ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions