Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ​’അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം’:ഐഎഫ്എഫ്ഐയിൽ ലോകസിനിമാഖ്യാനങ്ങളെ പുനർനിർവചിച്ച് വനിതാ ചലച്ചിത്രപ്രവർത്തകർ

  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

GeneralHeadlinesMovies
Home›General›​’അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം’:ഐഎഫ്എഫ്ഐയിൽ ലോകസിനിമാഖ്യാനങ്ങളെ പുനർനിർവചിച്ച് വനിതാ ചലച്ചിത്രപ്രവർത്തകർ

​’അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം’:ഐഎഫ്എഫ്ഐയിൽ ലോകസിനിമാഖ്യാനങ്ങളെ പുനർനിർവചിച്ച് വനിതാ ചലച്ചിത്രപ്രവർത്തകർ

By Admin
November 24, 2026
39
0

​’കേവലം പ്രാതിനിധ്യത്തിനുവേണ്ടിയുള്ള സാന്നിധ്യമായല്ല, മറിച്ച് കലാപരമായ മികവിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്രപ്രവർത്തകർ അംഗീകരിക്കപ്പെടേണ്ടത് ​’
ഗോവ :ഗോവയിൽ നടക്കുന്ന 57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) ഭാഗമായി സംഘടിപ്പിച്ച ‘അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം: ലോകസിനിമയെ രൂപപ്പെടുത്തുന്ന വനിതകൾ’ പാനൽ ചർച്ചയിൽ വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വനിതാ ചലച്ചിത്രപ്രവർത്തകർ വ്യക്തിത്വം, സാംസ്കാരിക പൈതൃകം, സർഗാത്മക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. കിർഗിസ്ഥാൻ എഴുത്തുകാരിയും സംവിധായികയുമായ നർഗിസ ഡോട്ടിയേവ, റൊമാനിയൻ-റോമ വിഭാഗത്തിൽപ്പെട്ട അഭിനേത്രിയും ചലച്ചിത്രപ്രവർത്തകയുമായ അലീന ഷെർബാൻ, മെക്സിക്കൻ-അമേരിക്കൻ എഴുത്തുകാരിയും സംവിധായികയുമായ സൂസൻ ആൻഡ്രൂസ് കൊറിയ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ത്യൻ ചലച്ചിത്രപ്രവർത്തകൻ അഭിഷേക് ജെയിൻ ചർച്ച നിയന്ത്രിച്ചു.

കിർഗിസ്ഥാനിൽ ജനിച്ച് തടാകക്കരയിലെ ചെറിയ മത്സ്യബന്ധന ഗ്രാമത്തിൽ വളർന്ന നർഗിസ ഡോട്ടിയേവ, കഥപറച്ചിലിനോടുള്ള ഇഷ്ടത്തിന് പ്രചോദനമായത് മുത്തച്ഛൻ പരമ്പരാഗത കിർഗിസ് വാമൊഴിക്കവിതകൾ ചൊല്ലിക്കൊടുത്തതാണെന്ന് അനുസ്മരിച്ചു. പരസ്യരംഗത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം സ്വന്തം പണം മുടക്കിയാണ് അവർ ആദ്യകാല സിനിമാസംരംഭങ്ങൾ ആരംഭിച്ചത്. കിർഗിസ്ഥാന്റെ സാഹിത്യ-സാംസ്കാരിക പൈതൃകവും ഇതിഹാസകാവ്യമായ ‘മനാസ്’ ഉൾപ്പെടെയുള്ള കൃതികളും അവരുടെ സൃഷ്ടികൾക്കു പ്രചോദനമായി. അതിർത്തിപ്രദേശങ്ങളുടെ ചരിത്രവും സാർവത്രികമായ മാനുഷിക വികാരങ്ങളും പ്രമേയമാക്കുന്നതാണ് അവരുടെ ആദ്യ ഫീച്ചർ ചിത്രം ‘സ്കൈലാർക്ക്’.

റൊമാനിയയിലെ ബുക്കാറെസ്റ്റിൽ റോമ കുടുംബത്തിൽ ജനിച്ച അലീന ഷെർബാൻ, ഐഎഫ്എഫ്ഐയിലെ പങ്കാളിത്തം പൂർവികരുടെ മാതൃഭൂമിയിലേക്കുള്ള വൈകാരികമായ തിരിച്ചുവരവായാണു വിശേഷിപ്പിച്ചത്. റോമ സമൂഹവും രാജസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും റോമ ഭാഷയിൽ ഇന്ത്യൻ വംശജരിൽനിന്നുള്ള പദങ്ങൾ നിലനിൽക്കുന്നതിനെക്കുറിച്ചും അവർ ചൂണ്ടിക്കാട്ടി. ബുക്കാറെസ്റ്റിൽ വളർന്ന കാലത്ത് മുൻവിധികളും സാമൂഹ്യ അവഗണനയും നേരിടേണ്ടിവന്നതിനെത്തുടർന്ന്, ഇത്തരം മുൻവിധികളെ ചോദ്യം ചെയ്യുന്നതിനായി അവർ നാടകത്തെയും സിനിമയെയും ആശ്രയിച്ചു. ‘ഐ മാറ്റർ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ റോമ സമൂഹത്തിന്റെ കഥകൾ സ്വയം അവതരിപ്പിക്കാനുള്ള അവകാശം വീണ്ടെടുക്കാനും അതിജീവനത്തിന്റെയും അന്തസ്സിന്റെയും കഥകൾക്ക് പ്രാധാന്യം നൽകാനുമാണ് അവർ ശ്രമിക്കുന്നത്.

മെക്സിക്കൻ-അമേരിക്കൻ ചലച്ചിത്രപ്രവർത്തകയായ സൂസൻ ആൻഡ്രൂസ് കൊറിയ, മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആദ്യ സംവിധാന സംരംഭമായ ‘ലാ കാസഡോറ’ (ദി ഹണ്ട്രസ്) എന്ന ചിത്രത്തിന് പിന്നിലെ ഒരു ദശാബ്ദം നീണ്ട സൃഷ്ടിപരമായ യാത്രയെക്കുറിച്ച് സംസാരിച്ചു. സ്ത്രീഹത്യകളുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. തുടക്കത്തിൽ രോഷത്തിന്റെയും അടിയന്തര പ്രതികരണത്തിന്റെയും ആവിഷ്കാരമായിരുന്ന ചിത്രം പിന്നീട് നിരാശ, അതിജീവനം, സ്ത്രീകളുടെ സ്വയംനിർണയാവകാശം എന്നിവയെ സഹാനുഭൂതിയോടെ അവതരിപ്പിക്കുന്ന സൃഷ്ടിയായി പരിണമിച്ചുവെന്നും അവർ പറഞ്ഞു.

സ്വതന്ത്ര ചലച്ചിത്രപ്രവർത്തകർ നേരിടുന്ന ഘടനാപരമായ വെല്ലുവിളികളും പാനലിസ്റ്റുകൾ ചർച്ച ചെയ്തു. സാമ്പത്തിക പരിമിതികൾ, ലിംഗപരമായ വിവേചനം, മുൻവിധികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാണിജ്യപരമായി സുരക്ഷിതമെന്ന് കരുതുന്ന പ്രമേയങ്ങൾക്കാണ് പലപ്പോഴും നിർമ്മാതാക്കൾ മുൻഗണന നൽകുന്നതെന്നും സങ്കീർണവും അസ്വസ്ഥതയുളവാക്കുന്നതുമായ വിഷയങ്ങളെ പിന്തുണയ്ക്കാൻ അവർ മടിക്കുന്നതായും കൊറിയ നിരീക്ഷിച്ചു. ഗൗരവമായി പരിഗണിക്കപ്പെടുന്നതിനായി വനിതാ സംവിധായകർക്ക് പലപ്പോഴും കഴിവ് തെളിയിക്കേണ്ടിവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റോമ സമൂഹത്തെക്കുറിച്ചുള്ള മുൻവിധിപരമായ ചിത്രീകരണങ്ങളുമായി തിരക്കഥകൾ പൊരുത്തപ്പെടാത്തതിനാൽ പലതവണ സാമ്പത്തിക സഹായം നിഷേധിക്കപ്പെട്ട അനുഭവം ഷെർബാൻ പങ്കുവച്ചു. കേവലം പ്രാതിനിധ്യത്തിനുവേണ്ടിയുള്ള സാന്നിധ്യമായല്ല, മറിച്ച് കലാപരമായ മികവിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്രപ്രവർത്തകർ അംഗീകരിക്കപ്പെടേണ്ടതെന്ന് ഇരുവരും വ്യക്തമാക്കി. വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത പ്രദേശങ്ങളിൽനിന്നുള്ള വൈവിധ്യമാർന്നതും സാംസ്കാരിക വേരുകളുള്ളതുമായ കഥകളെ പിന്തുണയ്ക്കുന്നതിൽ പ്രേക്ഷകർക്കും ചലച്ചിത്രമേളകൾക്കും നിർണായക പങ്കുണ്ടെന്ന് ഡോട്ടിയേവ കൂട്ടിച്ചേർത്തു.

സ്വന്തം സർഗാത്മക യാത്രകളുടെ അനുഭവങ്ങൾ പങ്കുവച്ച പാനലിസ്റ്റുകൾ, പുതുതായി സിനിമാരംഗത്തേക്ക് കടന്നുവരുന്നവരോട് വൈകാരികവും സാംസ്കാരികവുമായ വേരുകളോട് സത്യസന്ധത പുലർത്താൻ ആഹ്വാനം ചെയ്തു. ആഴത്തിൽ വേരൂന്നിയ പ്രാദേശിക കഥകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് എത്താൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.

TagsIFFI
Previous Article

ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് ...

Related articles More from author

  • Movies

    ‘തുടരും’ഗോവ മേളയിൽ

    November 6, 2025
    By Admin
  • GeneralHeadlines

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

    May 20, 2026
    By Admin
  • HeadlinesHealthTechnology

    health.kerala.gov.in ൽ ചെയ്യൂ- ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ…

    January 14, 2026
    By Admin
  • HeadlinesHealth

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    May 21, 2026
    By Admin
  • GeneralHeadlinesTravel

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

    April 22, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ​’അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം’:ഐഎഫ്എഫ്ഐയിൽ ലോകസിനിമാഖ്യാനങ്ങളെ പുനർനിർവചിച്ച് വനിതാ ചലച്ചിത്രപ്രവർത്തകർ
  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി
  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്
  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !
  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

Timeline

  • November 24, 2026

    ​’അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം’:ഐഎഫ്എഫ്ഐയിൽ ലോകസിനിമാഖ്യാനങ്ങളെ പുനർനിർവചിച്ച് വനിതാ ചലച്ചിത്രപ്രവർത്തകർ

  • November 24, 2026

    ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • November 24, 2026

    ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • November 24, 2026

    ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • November 23, 2026

    ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions