Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

HeadlinesTechnology
Home›Headlines›ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചന വ്യാപനത്തിനൊരുങ്ങി കേരളം

ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചന വ്യാപനത്തിനൊരുങ്ങി കേരളം

By Admin
January 20, 2026
209
0

ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്നത് ലക്ഷ്യം

തിരുവനന്തപുരം:മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരൾച്ചയും കേരളത്തിലെ കർഷകർക്ക് വെല്ലുവിളിയാകുമ്പോൾ, ജലസംരക്ഷണത്തിലൂടെ കാർഷിക മേഖലയെ സുരക്ഷിതമാക്കാൻ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്. ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ അഥവാ ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സൂക്ഷ്മജലസേചന പദ്ധതി കർഷകർക്ക് പുതു പ്രതീക്ഷയേകുകയാണ്.


അപ്രതീക്ഷിതമായ അതിശക്തമായ മഴയും നീണ്ടുനിൽക്കുന്ന വരൾച്ചയും കേരളത്തിന്‍റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുക എന്ന നയത്തിന്‍റെ ഭാഗമായാണ് സൂക്ഷ്മജലസേചനം പ്രോത്സാഹിപ്പിക്കുന്നത്. ചെടിയുടെ വേരുപടലത്തിലേക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം എത്തിക്കുന്ന ഡ്രിപ്പ്, സ്പ്രിംഗ്ലർ രീതികൾ ഇതിലൂടെ വ്യാപകമാക്കും.

ഈ രീതിയിലൂടെ പരമ്പരാഗത രീതികളെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാം. വെള്ളത്തോടൊപ്പം വളം ചേർത്ത് നൽകുന്നതിലൂടെ വളത്തിന്‍റെ ഉപയോഗക്ഷമത 80 ശതമാനം വരെ വർദ്ധിപ്പിക്കാനും വളച്ചെലവ് കുറയ്ക്കാനും സാധിക്കും. തെങ്ങ്, കമുക്, വാഴ, മാവ്, കുരുമുളക്, ഏലം, പച്ചക്കറികൾ എന്നിവയ്ക്കും, അടുത്തടുത്ത് കൃഷി ചെയ്യുന്ന നെല്ല്, പയർ വർഗ്ഗങ്ങൾ എന്നിവയ്ക്കും ഈ സംവിധാനം മികച്ചതാണ്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ദൂരെയിരുന്ന് ജലസേചനം നിയന്ത്രിക്കാനുള്ള ഓട്ടോമേഷൻ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ഓട്ടോമേഷൻ സംവിധാനം സ്ഥാപിക്കുന്നതിന് ഹെക്ടറിന് 40,000 രൂപ വരെ ധനസഹായം ലഭിക്കും.

കർഷകർക്ക് അഞ്ച് ഹെക്ടർ വരെയുള്ള ഭൂമിക്ക് സബ്‌സിഡി ആനുകൂല്യം ലഭ്യമാണ്. ചെറുകിട-നാമമാത്ര കർഷകർക്ക് സിസ്റ്റം ചെലവിന്‍റെ 55 ശതമാനം സബ്‌സിഡിയും മറ്റ് കർഷകർക്ക് 45 ശതമാനം സബ്‌സിഡിയും ലഭിക്കും. തെങ്ങ് കർഷകർക്ക് സംസ്ഥാന സർക്കാർ 30 ശതമാനം അധിക സബ്‌സിഡി കൂടി നൽകുന്നു.

മഴവെള്ള സംഭരണികൾ (90,000 രൂപ വരെ), പമ്പ് സെറ്റുകൾ (15,000- 50,000 രൂപ വരെ), ബോർവെൽ പുനരുജ്ജീവിപ്പിക്കൽ എന്നിവയ്ക്കും ധനസഹായം ലഭിക്കും. കർഷകർക്ക് വെബ്‌സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. ആധാർ കാർഡ്, ഭൂനികുതി രസീത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അപേക്ഷ കൃഷിഭവനിലോ കാർഷിക എൻജിനിയറിങ് ഓഫീസിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-2512 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

TagsKerala AgricultutreMicro IrrigationPDMC
Previous Article

‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് ...

Next Article

ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു

Related articles More from author

  • Headlines

    നന്ദി പറഞ്ഞ് തലസ്ഥാന മേയർ,ജനങ്ങൾക്കിടയിൽ തുടരുമെന്നും ആര്യ

    November 11, 2025
    By Admin
  • HeadlinesMovies

    ‘ധുരന്തറി’ന് 1300 കോടി,കേരളത്തിൽ നിന്ന് മാത്രം എട്ടരക്കോടിയിലേറെ

    January 27, 2026
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin
  • HeadlinesSports

    വീയപുരം ചുണ്ടന്‍ സിബിഎല്‍ അഞ്ചാം സീസണ്‍ ചാമ്പ്യന്‍

    January 10, 2026
    By Admin
  • GeneralHeadlines

    ലൈഫിൽ 5 ലക്ഷം വീട് അടുത്തമാസം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി

    January 1, 2026
    By Admin
  • GeneralHeadlines

    സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions