Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

  • ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

GeneralHeadlines
Home›General›വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല

വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല

By Admin
April 28, 2026
117
0
പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചു,എസി,വൈദ്യുതി വാഹന ചാർജിങ് എന്നിവ വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി
വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ  അനുമതി
തിരുവനന്തപുരം: കേരളത്തിൽ അത്യുഷ്ണത്തിൻ്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിനുമായുള്ള ഉന്നതതലയോഗം ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്നു. കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലം , ഡയറക്ടർമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇത് 41 ഡിഗ്രിവരെ കൂടിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27-ന് സർവ്വകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6-നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി.
രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ദേശീയ വിപണിയിൽ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായിരുന്ന 200 മെഗാവാട്ടിൻ്റെ കുറവ് 28ന്   വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.
വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിത വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായത്. വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ, രാത്രി 9.30 നുശേഷം അർദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളിൽ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെയുള്ള ഊർജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും.
വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാനും കഴിയും.  ഇൻഡക്ഷൻ കുക്കറിൻ്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കാം.
വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം സംബന്ധിച്ച് ജനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് എനെർജി മാനേജ്മെന്റ് സെന്‍ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
TagsElectricity Consumption
Previous Article

എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ ...

Next Article

മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് ...

Related articles More from author

  • HeadlinesscienceTechnology

    ടെക്നോപാര്‍ക്കിലെ ഡി ക്യൂബ് എഐയുടെ ‘ഡിമോന്‍’ ന് ദേശീയ പേറ്റന്‍റ്

    February 10, 2026
    By Admin
  • GeneralHeadlines

    ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം

    February 27, 2026
    By Admin
  • GeneralHeadlinesTravel

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

    April 22, 2026
    By Admin
  • GeneralHeadlines

    വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

    July 15, 2026
    By Admin
  • HeadlinesPolitics

    ‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘

    January 2, 2026
    By Admin
  • GeneralHeadlines

    കരുവന്നൂരിൽ എൽഡിഎഫിന് വമ്പൻ ജയം

    February 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം
  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്
  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം
  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘
  • ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

Timeline

  • July 27, 2026

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • July 27, 2026

    ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • July 27, 2026

    ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

  • July 26, 2026

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

  • July 26, 2026

    ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions