Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

  • പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

  • നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

  • മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

  • രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

HeadlinesHealth
Home›Headlines›ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

By Admin
May 26, 2026
156
0

എച്ച്എൽഎല്ലിൻ്റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കൾ’ വഴിയാണ് ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുക

തിരുവനന്തപുരം: ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ). ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള ആർത്തവ കപ്പ് നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയിൽ നവീകരിച്ച് ഉൽപ്പാദനശേഷി 30 ലക്ഷത്തിലേക്ക് ഉയർത്തി. ഇതോടെയാണ് ആകെ വാർഷിക ഉൽപ്പാദനശേഷി 50 ലക്ഷം എന്ന അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിയത്. നവീകരിച്ച ഉൽപ്പാദന യൂണിറ്റിന്‍റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ മുൻഗണനകൾക്കനുസൃതമായി ആഭ്യന്തര ഉൽപ്പാദന മികവ് ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് യൂണിറ്റ് നവീകരിച്ചിരിക്കുന്നത്.

ഉൽപ്പാദനശേഷി വർധിപ്പിച്ചതോടെ, 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം കൂടുതൽ ആർത്തവ കപ്പുകൾ വിതരണം ചെയ്യാൻ എച്ച്എൽഎല്ലിന് സാധിക്കും. എച്ച്എൽഎല്ലിൻ്റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കൾ’ വഴിയാണ് ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുക. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ എച്ച്എൽഎല്ലിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ എച്ച്എൽഎൽ മാനേജ്മെന്‍റ്മെന്റ് അക്കാദമിയാണ് ‘തിങ്കൾ’ പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകൾക്ക് ആർത്തവാരോഗ്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനും, സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എച്ച്എംഎ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ. കൃഷ്ണ എസ്. എച്ച്. പറഞ്ഞു. പ്രതിവർഷം ലക്ഷക്കണക്കിന് ടൺ സാനിറ്ററി നാപ്കിൻ മാലിന്യങ്ങളാണ് പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്നത്. ഇതിന് തടയിടാൻ പദ്ധതിക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.

കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിനകം 15 ലക്ഷം ‘തിങ്കൾ’ കപ്പുകളാണ് എച്ച്എൽഎൽ വിതരണം ചെയ്തത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലാണ് നൽകിയത്. ഈ വർഷവും വിതരണത്തിൽ മുൻഗണന കേരളത്തിന് തന്നെയായിരിക്കുമെന്ന് ഡോ. കൃഷ്ണ അറിയിച്ചു.

മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആർത്തവ കപ്പുകൾ നൽകുന്നതിനൊപ്പം തന്നെ, ഇവ എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്നതിനെക്കുറിച്ച് സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസുകളും എച്ച്എംഎ നടത്തുന്നുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താനും സ്ത്രീകൾക്ക് മികച്ച ആരോഗ്യസുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽ വർഷം തോറും 12.3 ബില്യൺ സാനിറ്ററി പാഡ് അവശിഷ്ടങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഈ വലിയ പരിസ്ഥിതി പ്രശ്നത്തിനുള്ള ഏറ്റവും മികച്ച ബദലാണ് ആർത്തവ കപ്പുകൾ. എഫ്ഡിഎ അംഗീകാരമുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ച് നിർമ്മിക്കുന്ന തിങ്കൾ കപ്പുകൾ തികച്ചും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. വർഷങ്ങളോളം കേടുപാടുകൾ കൂടാതെ വീണ്ടും ഉപയോഗിക്കാനാകുന്നതിനാൽ സാധാരണക്കാരായ സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും; ഒപ്പം പരിസ്ഥിതിക്ക് ദോഷകരവുമല്ല.

സൗജന്യമായി നൽകുന്ന ‘തിങ്കൾ’ കപ്പുകൾക്ക് പുറമെ, എച്ച്എൽഎല്ലിൻ്റെ ‘വെൽവെറ്റ്’ , ‘കൂൾ കപ്പ്’ എന്നീ ആർത്തവ കപ്പുകൾ വിപണിയിൽ ലഭ്യമാണ്. ഇതിന് പുറമെ ഹാപ്പി ഡെയ്‌സ്, ഫ്രീഡെയ്‌സ്, സഖി എന്നീ ബ്രാൻഡുകളിൽ സാനിറ്ററി നാപ്കിനുകളും എച്ച്എൽഎൽ നിർമ്മിക്കുന്നുണ്ട്. ഇതിൽ ‘ഹാപ്പി ഡേയ്‌സ്’ ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനാണ്.

ഇന്ത്യയുടെ കുടുംബാസൂത്രണ, ആരോഗ്യ മേഖലകളിൽ വലിയ സംഭാവനയാണ് എച്ച്എൽഎൽ നൽകുന്നത്. മൂഡ്‌സ്, ഉസ്താദ്, നിരോധ് എന്നീ കോണ്ടം ബ്രാൻഡുകൾ, കോപ്പർ-ടി ഉൽപ്പന്നങ്ങളായ ടി-കെയർ, എം-കെയർ, ഹോർമോൺ അടങ്ങിയിട്ടില്ലാത്ത ‘സഹേലി പ്ലസ്’ ഉൾപ്പെടെയുള്ള ഗർഭനിരോധന ഗുളികകൾ, അടിയന്തര ഗർഭനിരോധന ഗുളികകൾ തുടങ്ങി വലിയൊരു മെഡിക്കൽ ഉൽപ്പന്ന നിര തന്നെ കമ്പനിക്കുണ്ട്.

TagsHLLMenstral Cup
Previous Article

ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 ...

Next Article

കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

Related articles More from author

  • Headlines

    അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ

    November 16, 2025
    By Admin
  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • GeneralHeadlinesTechnology

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

    July 22, 2026
    By Admin
  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin
  • HeadlinesHealth

    അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ,ഇനി താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും…

    June 15, 2026
    By Admin
  • CareerHeadlines

    എച്ച് എൽ എല്ലിൽ മാനേജ്മെന്‍റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    February 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി
  • പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി
  • നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്
  • മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി
  • രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

Timeline

  • August 27, 2026

    നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

  • August 27, 2026

    പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

  • August 27, 2026

    നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

  • August 26, 2026

    മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

  • August 26, 2026

    രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions