വിഭു പിരപ്പൻകോട് അച്ഛനുറങ്ങാത്ത വീട്ടിലേ/ മറ്റുള്ളോർ സ്വച്ഛന്ദ ശാന്ത മുറങ്ങിടുന്നു / അച്ഛനുണരുന്ന നേരത്തു ണരുന്നു/ മുറ്റവും വീടും ചെറുതുമ്പയും/. വെട്ടിക്കിളക്കുന്ന മൺവെട്ടിത്താളത്തിൽ / സ്വപ്നക്കിതപ്പിന്റെ താളമുണ്ട്./ മുറ്റത്തെ വാഴ ചെങ്കൂമ്പാളയിൽ / എത്ര ജന്മത്തേൻ കൊതിയുമുണ്ട്/ ഒറ്റച്ചെടിയെ നനയ്ക്കില്ലൊരിക്കലും/ തൊട്ടടുത്തേത് ...