രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

‘ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും, മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തിര ധനസഹായവും ഉറപ്പാക്കണം’
തിരുവനന്തപുരം:വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മണ്ണിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഇവരെല്ലാവരെയും മണ്ണിന് പുറത്തെത്തിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും, മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തിര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു .
വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ
പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.






