Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

GeneralHeadlines
Home›General›ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു

By Admin
August 6, 2026
122
0

സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ്ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കമ്പനിയാണ് ഹെക്സ്20

തിരുവനന്തപുരം:ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങള്‍ക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങള്‍ക്കുമായി സ്കൈറൂട്ട് എയ്റോസ്പേസുമായി മള്‍ട്ടി മിഷന്‍ വിക്ഷേപണ കരാറില്‍ ഒപ്പുവച്ചു. സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ്ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കമ്പനിയാണ് ഹെക്സ്20.

ഹെക്സ്20 സഹസ്ഥാപകനും സിഒഒയുമായ എം ബി അരവിന്ദും സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിടിഒയുമായ നാഗ ഭാരത് ഡാക്കയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസ് കഴിഞ്ഞമാസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്വകാര്യ മേഖലയില്‍ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഓര്‍ബിറ്റര്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചിരുന്നു.

കരാറിന്‍റെ ഭാഗമായി സ്കൈറൂട്ട് എയ്റോസ്പേസില്‍ നിന്ന് മൂന്ന് വിക്ഷേപണ സേവനങ്ങള്‍ ഹെക്സ്20 സ്വന്തമാക്കിയിട്ടുണ്ട്. 2027 ല്‍ സ്കൈറൂട്ടിന്‍റെ വിക്രം ശ്രേണിയിലെ വിക്ഷേപണ വാഹനങ്ങളിലൂടെയാകും ഹെക്സ്20 യുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബഹിരാകാശ പേടകങ്ങള്‍ റൈഡ്ഷെയര്‍ സംവിധാനത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക.സ്കൈറൂട്ടിന്‍റെ വിക്ഷേപണ മികവും ഹെക്സ്20 യുടെ ഉപഹ്രഹ രൂപകല്‍പ്പന, പേലോഡ് സംയോജനം, ഗ്രൗണ്ട് ഓപ്പറേഷന്‍സ്, ദൗത്യ നിര്‍വഹണ ശേഷി എന്നിവ ഒരുമിപ്പിക്കുന്നതാണ് ഈ കരാര്‍. ഇതിലൂടെ ഉപഗ്രഹ വികസനം മുതല്‍ ഭ്രമണപഥത്തിലെ പ്രവര്‍ത്തനങ്ങളും ഭൂനിരീക്ഷണ ഡാറ്റാ സേവനങ്ങളുമടങ്ങുന്ന പുതിയ ബഹിരാകാശ ആവാസവ്യവസ്ഥ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഇക്കോസിസ്റ്റം അതിവേഗം വളരുകയാണെന്ന് ഹെക്സ്20 ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അമല്‍ ചന്ദ്രന്‍ പറഞ്ഞു. സ്കൈറൂട്ടുമായുള്ള ഈ പങ്കാളിത്തം കൂടുതല്‍ മികച്ച ബഹിരാകാശ ദൗത്യങ്ങള്‍ നടപ്പാക്കുന്നതിനും ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി കഴിഞ്ഞമാസം ഹെക്സ്20 തങ്ങളുടെ രണ്ടാമത്തെ ഉപഗ്രഹമായ കോയോ (കൈനറ്റിക് ഒപ്റ്റിക്കല്‍ യാ ഒബ്സര്‍വര്‍) വിക്ഷേപിച്ചിരുന്നു. സ്പേസ് എക്സിന്‍റെ ട്രാന്‍സോര്‍ട്ടര്‍-17 ല്‍ നിന്നായിരുന്നു വിക്ഷേപണം.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കമ്പനിയായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേനുമായി (സ്പേസ് എക്സ്) ചേര്‍ന്ന് ഹെക്സ്20 തങ്ങളുടെ ആദ്യ ഉപഗ്രഹമായ ‘നിള’ വിക്ഷേപിച്ചിരുന്നു. കേരളത്തിലെ സ്വകാര്യ മേഖലയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹമായിരുന്നു ഇത്. ടെക്നോപാര്‍ക്കിലെ നിള ബില്‍ഡിംഗിലാണ് ഹെക്സ്20 പ്രവര്‍ത്തിക്കുന്നത്.
ഹെക്സ്20 യുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്കൈറൂറ്റ് എയ്റോസ്പേസ് സഹസ്ഥാപകനും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ നാഗ ഭരത് ഡാക്ക പറഞ്ഞു. ഹെക്സ്20 യുടെ ഭാവിയിലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിശ്വസനീയമായ സേവനം നല്‍കുന്നതിന് തങ്ങള്‍ സദാ സന്നദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20, വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉപഗ്രഹ പ്ലാറ്റ് ഫോമുകളും ദൗത്യ സേവനങ്ങളും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ്.
ചിത്രം :ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിക്കുന്നതിനായി ഹെക്‌സ്20 സഹസ്ഥാപകനും സിഒഒയുമായ എം ബി അരവിന്ദും സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് സഹസ്ഥാപകനും സിടിഒയുമായ നാഗ ഭാരത് ഡാക്കയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നു.

TagsHex 20
Previous Article

കള്ളക്കടൽ മുന്നറിയിപ്പ്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത ...

Next Article

23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ...

Related articles More from author

  • GeneralHeadlines

    ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

    July 21, 2026
    By Admin
  • GeneralHeadlines

    മകരവിളക്ക് പ്രമാണിച്ച് കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ

    January 13, 2026
    By Admin
  • HeadlinesTechnology

    തിരുവനന്തപുരം മെട്രോ : ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

    November 7, 2025
    By Admin
  • Headlines

    വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും

    November 25, 2025
    By Admin
  • GeneralHeadlines

    അഞ്ചാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു,11 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

    March 4, 2026
    By Admin
  • GeneralHeadlines

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

    July 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

Timeline

  • September 21, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions