Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

GeneralHeadlines
Home›General›ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

By Admin
August 10, 2026
44
0

‘പട്ടിയെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുന്ന സമീപനമാണ് ഇവിടത്തെ ചില മാധ്യമങ്ങളുടേത്’

തിരുവനന്തപുരം:മാധ്യമങ്ങൾ ആഘോഷിക്കുന്ന ശബരിമല നെയ് അഴിമതിക്ക് പിന്നിൽ സംസ്ഥാനത്തേയും കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളിലേയും നെയ്യുല്പാദക ലോബിയാണെന്നാണ് ദേവസ്വം ബോർഡിലെ ചില ഉന്നതരോട് അന്വേഷിച്ചതിൽ നിന്ന് അറിയുന്നതെന്ന് ഐ ആൻ്റ് പിആർഡി റിട്ട.അഡീഷണൽ ഡയറക്ടർ എൻ.ഇ മേഘനാദ്.സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥയുടെ പരിണിതിയാണ് ” നെയ് അഴിമതി “.സർക്കാർ സ്ഥാപനമായ മിൽമയുമായി നെഗോഷ്യേറ്റ് ചെയ്ത് നെയ് വാങ്ങുന്നു. ഇതിൽ എന്താണ് അഴിമതി ? ടെണ്ടർ ക്ഷണിച്ച് തമിഴന്മാരുടെ ഡാൽഡ കലർന്ന നെയ് വാങ്ങിക്കുന്നതിലും നല്ലതല്ലേ ഒരു സർക്കാർ ഉത്പന്നം ഉപയോഗിക്കുന്നത് എന്ന ചോദ്യം പോലും ആരും ഉന്നയിക്കുന്നില്ലെന്നും മേഘനാദ് ചോദിക്കുന്നു.

എൻ ഇ മേഘനാദ്

എൻ.ഇ മേഘനാദ് എഴുതിയത് വായിക്കാം:

‘മാധ്യമങ്ങൾ ആഘോഷിക്കുന്ന ശബരിമല നെയ് അഴിമതിക്ക് പിന്നിൽ സംസ്ഥാനത്തേയും കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളിലേയും
നെയ്യുല്പാദക ലോബിയാണെന്നാണ് ദേവസ്വം ബോർഡിലെ ചില ഉന്നതരോട് അന്വേഷിച്ചതിൽ നിന്ന് അറിയുന്നത്.
മിൽമ എന്നത് സർക്കാർ സ്ഥാപനമാണ്. മിൽമാ ഉത്പന്നങ്ങളെ സംബന്ധിച്ച് നാളിതുവരെ ഗൗരവമുള്ള ഒരാരോപണവും ഉയർന്നിട്ടില്ല. ശബരിമലയിൽ മുൻകാലങ്ങളിൽ തമിഴ്നാട് – കർണാടക സംസ്ഥാനങ്ങളിലെ കരാറുകാരാണ് കേരളത്തിലെ ചില സ്ഥാപനങ്ങൾ മുഖേന നെയ് നൽകിവന്നിരുന്നത്. നെയ് എന്ന പേരിൽ ഡാൽഡയിൽ നെയ് ചേർത്ത് ലക്ഷങ്ങളാണ് ഈ ലോബി തട്ടിയെടുത്തത്. ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യും പുറത്തു നിന്ന് വാങ്ങുന്ന നെയ്യുമാണ് അരവണ , അപ്പം എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
പ്രശാന്ത് പ്രസിഡൻ്റ് ആയപ്പോൾ അധികം ആവശ്യമായ നെയ് വാങ്ങാൻ മിൽമയുമായി കരാറുണ്ടാക്കി. ലക്ഷങ്ങൾ തട്ടാൻ അവസരം നഷ്ടമായ സ്വകാര്യ ലോബി അന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചെങ്കിലും നടന്നില്ല . പുതിയ ഭരണം വന്ന ശേഷമാണ് ……. പ്രസാദത്തിൽ ഉപയോഗിക്കുന്ന നെയ്യിന് ഗുണനിലവാരമില്ലെന്ന ആരോപണമുയർന്നത്. സ്വകാര്യ. കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്നാണ് കഥ മെനഞ്ഞത്. അതിൻ്റെ പരിണിതിയാണ് ” നെയ് അഴിമതി ” .
സർക്കാർ സ്ഥാപനമായ മിൽമയുമായി നെഗോഷ്യേറ്റ് ചെയ്ത് നെയ് വാങ്ങുന്നു. ഇതിൽ എന്താണ് അഴിമതി ? ടെണ്ടർ ക്ഷണിച്ച് തമിഴന്മാരുടെ ഡാൽഡ കലർന്ന നെയ് വാങ്ങിക്കുന്നതിലും നല്ലതല്ലേ ഒരു സർക്കാർ ഉത്പന്നം ഉപയോഗിക്കുന്നത് എന്ന ചോദ്യം പോലും ആരും ഉന്നയിക്കുന്നില്ല. പ്രശാന്ത് അഴിമതിക്കാരനാണെന്ന് വരുത്താൻ നിലവിലെ ഭരണ നേതൃത്വത്തിലുള്ളവർക്ക് താത്പര്യമുണ്ട്. സ്വാഭാവികമായും സാമ്പത്തിക നേട്ടം സ്വകാര്യ ഏജൻസികളെ വച്ചാൽ ഉണ്ടാകും.
ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ഏകപക്ഷീയ കരാർ നൽകിയാൽ ന്യായമായും സംശയിക്കാം. KSRTC , KSEB പോലെ സർക്കാരിനു മേൽക്കൈ ഉള്ള സ്ഥാപനത്തോട് പെട്ടന്ന് അയിത്തത്തിനു കാരണം സ്വകാര്യ ലോബിക്കു വേണ്ടിയുള്ള നിക്ഷിപ്ത താത്പര്യമാണ്. ഇത് ആഘോഷിക്കുന്ന എല്ലാ മാധ്യമങ്ങളിലും വരുന്ന വാർത്ത ഒരു കേന്ദ്രത്തിൽ നിന്ന് ഉത്പാദിപ്പിച്ച് നൽകുന്നതാണെന്ന് വായിച്ചാൽ മനസ്സിലാവും
. അഴിമതിക്കാരനായി മാധ്യമങ്ങൾ ചാപ്പ കുത്തുന്നവർക്കു വേണ്ടി സംസാരിക്കാൻ എല്ലാവർക്കും മടിയാണ്. അല്ലെങ്കിൽ ഇടതു പക്ഷം എന്തുകൊണ്ടാണ് മിൽമയുമായുള്ള ഇടപാട് ഉയർത്തിക്കാട്ടാത്തത് ? പട്ടിയെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുന്ന സമീപനമാണ് ഇവിടത്തെ ചില മാധ്യമങ്ങളുടേത്’

 

TagsSabarimala
Previous Article

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ...

Next Article

ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ...

Related articles More from author

  • General

    ശബരിമല റോഡുകൾക്കായി 377. 8 കോടി 

    November 2, 2025
    By Admin
  • HeadlinesPolitics

    സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

    December 19, 2025
    By Admin
  • BusinessGeneralHeadlinesShort stories

    ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

    August 3, 2026
    By Admin
  • Headlines

    ‘ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂവിലൂടെത്തുന്ന എല്ലാവർക്കും സുഗമ ദര്‍ശനം’

    November 19, 2025
    By Admin
  • GeneralTravel

    ശബരിമലയിൽ ഇനി ടാങ്കർ കുടിവെള്ളം വേണ്ട

    November 6, 2025
    By Admin
  • Headlines

    ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

    November 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്
  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’
  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Timeline

  • August 10, 2026

    ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • August 10, 2026

    ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • August 10, 2026

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • August 9, 2026

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • August 9, 2026

    വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions