Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

  • തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

  • സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Headlines
Home›Headlines›ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വെല്ലുവിളിച്ച് കെ.ടി ജലീൽ

ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വെല്ലുവിളിച്ച് കെ.ടി ജലീൽ

By Admin
November 12, 2025
368
0

തിരുവനന്തപുരം:സുപ്രീം കോടതി മുൻ ജഡ്ജിയും മുൻ ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വെല്ലുവിളിച്ച് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എം എൽ എ. അപ്പീൽ അനുവാദമില്ലാത്ത ലോകായുക്ത നിയമമനുസരിച്ച് ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കാൻ ശ്രമിച്ചുവെന്നാണ് ജലീലിൻ്റെ പരാതി.
‘മഹാനായ കൃഷ്ണയ്യരും
മഹാനാറി സിറിയക് ജോസഫും!’ എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ ജലീലെഴുതിയ കുറിപ്പ് ഇതോടൊപ്പം:
അപ്പീൽ അധികാരമില്ലാത്ത പഴയ ലോകായുക്താ നിയമം ഇനി ഇല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടേതിന് സമാനമാക്കി കേരള ലോകായുക്ത നിയമം ഭേദഗതി ചെയ്തതിന് ഇന്ത്യൻ പ്രസിഡണ്ട് അംഗീകാരം നൽകിയതോടെ പുതിയ നിയമം നിലവിൽ വന്നു. ഭേദഗതി ചെയ്ത പുതിയ ലോകായുക്ത നിയമം പുസ്തകമായി പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകത്തിൻ്റെ പ്രകാശനം തിരുവനന്തപുരം ദർബാർ ഹാളിൽ നിർവ്വഹിച്ചു.
ഇനി മേലിൽ മുൻ ലോകായുക്ത സിറിയക് ജോസഫെന്ന ന്യായാധിപ വേഷമണിഞ്ഞ ക്രിമിനൽ,പണവും പദവിയും കൈപ്പറ്റി ഒരു പൊതു പ്രവർത്തകനെയും അപമാനിക്കില്ല.മറ്റുള്ളവരുടെ പെട്ടി പിടിച്ചും അന്യായ വിധികൾ പറഞ്ഞും പദവികളും സ്ഥാനക്കയറ്റവും വാങ്ങി നീതിദേവതയെ കഴുത്തു ഞെരിച്ച് കൊന്ന സിറിയക് ജോസഫ്,കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നപ്പോഴും,കർണാടക ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും,സുപ്രീം കോടതിയിൽ ജഡ്ജിയായിരിക്കെയും,എഴുതിയ മുഴുവൻ വിധികളും പരിശോധിച്ചാൽ അദ്ദേഹത്തിൻ്റെ അഴിമതിയുടെയും സ്വജനപക്ഷപാദത്തിൻ്റെയും വർഗ്ഗീയ മനോഭാവത്തിൻ്റെയും കള്ളക്കളികൾ വ്യക്തമാകും.

ജസ്റ്റിസ് സിറിയക് ജോസഫ്

മുൻ ലോകായുക്ത സിറിയക് ജോസഫ് കർണ്ണാടകയിൽ ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് സിസ്റ്റർ അഭയയെ അതിക്രൂരമായി തലക്കടിച്ചു കൊന്ന് കിണറ്റിലെറിഞ്ഞ കേസിലെ ഒന്നാംപ്രതിയും തൻ്റെ ഭാര്യാ സഹോദരീ ഭർത്താവിൻ്റെ മൂത്ത സഹോദരനുമായ ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ബാഗ്ലൂരിലെ നാർക്കോ ലബോറട്ടറിയിൽ മിന്നൽ സന്ദർശനം നടത്തിയത്.”നുണപരിശോധന”യുടെ സി.ഡി മുഴുവൻ നിയമവിരുദ്ധമായി കണ്ട സിറിയക് ജോസഫ് അതിലെ ഓരോ പഴുതും പ്രതികൾക്ക് ചോർത്തിക്കൊടുത്തത് കുപ്രസിദ്ധമാണ്.16 കാരികളായ രണ്ട് പെൺകുട്ടികളും ആ പെൺകുട്ടികൾ ഇറങ്ങി ഓടിയ കെട്ടിടത്തിൻ്റെ സൂക്ഷിപ്പുകാരായ രണ്ടു പാറാവുകാരും കൊലചെയ്യപ്പെട്ട പ്രമാദമായ കോഴിക്കോട് ഐസ്ക്രീം പാർലർ കേസിൽ നിന്ന് പ്രമുഖനായ ഒരു UDF നേതാവിനെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ സിറിയക് ജോസഫ്, തൻ്റെ സഹോദര ഭാര്യ ഝാൻസി ജെയിംസിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്ഥാനവും കോടിക്കണക്കിന് രൂപയുമാണ് അതിലൂടെ അടിച്ചെടുത്തത്.

 

ഡോ.കെ.ടി ജലീൽ എം എൽ എ

ഒരാൾക്ക് ഒരുവർഷം ഡെപ്യൂട്ടേഷൻ നൽകിയതിനാണ് എൻ്റെ ഭാഗം ഒന്ന് കേൾക്കുക പോലും ചെയ്യാതെ, എനിക്ക് ഒരു നോട്ടീസ് അയക്കാതെ, തികച്ചും ഏകപക്ഷീയമായി ലീഗിൻ്റെ കയ്യിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങി ഏകപക്ഷീയമായ വിധി പ്രസ്താവന നടത്തിയത്. ലോകായുക്ത വിധിക്കെതിരെ ലോകത്തൊരു കോടതിയിലും അപ്പീൽ അധികാരമില്ലെന്ന വ്യവസ്ഥയുടെ മറ പിടിച്ചാണ് എന്നെപ്പോലെ ഒരു സാധാരണ പൊതു പ്രവർത്തകനെതിരെ “രാഷ്ട്രീയ തൂക്കിക്കൊല്ലൽ” വിധി,സിറിയക് നടപ്പിലാക്കിയത്.യേശുവിനെ കുരിശിൽ നിന്ന് രക്ഷിച്ച ദൈവം,സിറിയക്കിൻ്റെ കൊലക്കയറിൽ നിന്ന് എന്നെയും അൽഭുതകരമായി രക്ഷിച്ചു.മൈനോരിറ്റി ഫിനാൻസ് കോർപ്പറേഷൻ്റെ വക്കീലായിരുന്ന അഡ്വ:കാളീശ്വരം രാജിൻ്റെ രൂപത്തിലാണ് “ദൈവം” അവതരിച്ചത്.തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പറയേണ്ടിരുന്ന വിധി “ദൈവത്തിൻ്റെ കാലിൽ” തട്ടിയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം ആയത്.
അതേ തുടർന്നു കൂടിയാണ് സിറിയക് ജോസഫിനെ പോലുള്ള നീതിബോധം തൊട്ടുതീണ്ടാത്ത കശ്മലൻമാർക്ക് ഭാവിയിൽ ഒരു പൊതുപ്രവർത്തകനെയും അന്യായമായി “തൂക്കിലേറ്റാൻ” കഴിയാത്ത വിധം ലോകായുക്ത നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്.അത് ഇൻഡ്യൻ പ്രസിഡണ്ട് അംഗീകരിച്ചു.സിറിയക് ജോസഫ് ദുരുപയോഗിച്ച വ്യവസ്ഥകൾ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷമുള്ള പുതിയ ആക്ടാണ് ഇപ്പോൾ പ്രസിദ്ധീകൃതമായത്.
ഇന്ത്യൻ ജുഡീഷ്യറിക്ക് അപമാനം മാത്രം വരുത്തിവെച്ച് നാണവും മാനവും നഷ്ടപ്പെട്ട് ഇരുട്ടറയുടെ മറവിൽ ദിനരാത്രങ്ങൾ തള്ളി നീക്കുന്ന സിറിയക് ജോസഫിനെ ഞാൻ ആയിരംവട്ടം വെല്ലു വിളിക്കുന്നു:മേൽ പ്രസ്താവിച്ച കാര്യങ്ങളിൽ എനിക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കാൻ ധൈര്യമുണ്ടോ മുൻ ലോകായുക്തക്ക്”?
ലോകത്തിലെ എല്ലാ ദൈവങ്ങളും ഉയിർത്തെഴുനേറ്റ് വന്ന് കഴുകിക്കളഞ്ഞാലും സിറിയക് ജോസഫേ,താങ്കളുടെ കൈകളിലെയും ഹൃദയത്തിലെയും പാപക്കറകൾ മായില്ല.അത്രമാത്രം വലിയ അന്യായങ്ങളാണ് ന്യായാധിപ കസേരയിൽ ഇരുന്ന് താങ്കൾ ചെയ്തിട്ടുള്ളത്. താങ്കൾ കണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെ ക്വോറി മുതലാളിമാർക്കു വേണ്ടി നൽകിയ വിധികളിലൂടെ കണ്ണോടിച്ചപ്പോൾ അങ്ങയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പാനാണ് തോന്നിയത്.അത് ഞാൻ ചെയ്തില്ലെങ്കിലും കാലം താങ്കളോട് മറയില്ലാതെ ചെയ്യും.എല്ലാം കണ്ടേ താങ്കളെ സെമിത്തേരിയിലേക്ക് എടുക്കൂ.സിറിയക്കേ,താങ്കൾ ചെയ്ത പാപങ്ങളുടെ ശാപം മക്കളുടെ തലയിൽ നിപതിക്കാതിരിക്കാൻ കർത്താവിനോട് തേടിക്കോളൂ.

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ

തൻ്റെ സഹോദര പുത്രിയെ ഹൈക്കോടതി ജഡ്ജിമാക്കാൻ പതിനെട്ടടവും പയറ്റിയിട്ട് ഇതുവരെ നടന്നില്ലല്ലോ? മിസ്റ്റർ സിറിയക് ജോസഫ്, താങ്കളുടെ ക്രിമിനൽ മനസ്സുള്ള ഒരാൾ ഇനി ജുഡീഷ്യറിയിൽ വന്നുകൂട.തൻ്റെ സഹോദര പുത്രിയോട് ജില്ലാ ജഡ്ജിമാരുടെ പരീക്ഷയെഴുതി ന്യായാധിപയാകാൻ ഉപദേശിക്കൂ.അല്ലാതെ താങ്കൾ ജുഡീഷ്യറിയിൽ കയറിപ്പറ്റിയ പോലെ പിൻവാതിൽ വഴി സഹോദര പുത്രിയെ കുത്തിത്തിരുകി ജഡ്ജിയാക്കാൻ പെടാപ്പാട് പെടുകയല്ല വേണ്ടത്.
പുതിയ ലോകായുക്ത നിയമം കണ്ണടയുന്നതിന് മുമ്പ് ഒരാവർത്തിയെങ്കിലും വായിക്കാൻ മറക്കരുത്.ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിൽ ജഡ്ജിയുമായി റിട്ടയർ ചെയ്ത ഒരാൾക്കേ ലോകായുക്ത ആകാവൂ എന്ന വ്യവസ്ഥയും പുതിയ നിയമത്തിലില്ല.ആ ഒരൊറ്റ ക്ലോസാണ് താങ്കളെപ്പോലെ ഒരാളെ ആ സ്ഥാനത്ത് എത്തിച്ചത്.അതില്ലായിരുന്നെങ്കിൽ,മിസ്റ്റർ സിറിയക് ജോസഫ്,താങ്കൾ ലോകായുക്തയായി നിയമിതനാകുമായിരുന്നില്ല.
മഹാനായ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരെപ്പോലുള്ളവർ ഇരുന്ന കസേരയിലാണ് മഹാനാറിയായ താങ്കളും ഇരുന്നത് എന്നോർക്കുമ്പോൾ അപമാന ഭാരത്താൽ തല താഴ്ത്താനെ ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസമുള്ളവർക്ക് സാധിക്കൂ.താങ്കൾക്ക് ജുഡീഷ്യറിയിൽ പിൻമുറക്കാർ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് കോടതികളെ അളവറ്റ് വിശ്വസിക്കുന്ന സാധാരണക്കാരായ മനുഷ്യർക്കുള്ളത്.അവരുടെ കയ്യിൽ പണവും പദവികളുമില്ല,താങ്കൾക്ക് കാണിക്ക വെക്കാൻ.

TagsDr K T JaleelJustice Cyriac JosephJustice V R Krishn Iyer
Previous Article

ദിലീപ് ചിത്രം,സംവിധാനം : ഷാജി കൈലാസിൻ്റെ മകൻ ജഗൻ

Next Article

തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

Related articles More from author

  • Headlines

    ‘ഫെമിനിച്ചികൾ’ക്കായി നാട് കാതോർക്കുന്നുവെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എംഎൽ എ

    November 11, 2025
    By Admin
  • GeneralHeadlines

    വരൂ,വയനാട്ടിലെ പുനരധിവാസം കാണൂ…

    December 30, 2025
    By Admin
  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin
  • GeneralHeadlines

    പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി

    February 17, 2026
    By Admin
  • Headlines

    എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

    November 16, 2025
    By Admin
  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം
  • തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്
  • സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി
  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Timeline

  • June 11, 2026

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

  • June 11, 2026

    തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

  • June 11, 2026

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

  • June 11, 2026

    കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • June 10, 2026

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions