Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesPolitics
Home›Headlines›‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

By Admin
December 13, 2025
332
0

സെമിഫൈനല്‍ ജയം യുഡിഎഫിന്

എം.ബി.സന്തോഷ്
തിരുവനന്തപുരം:വിശ്വാസം യുഡിഎഫിനെയും ബിജെപിയേയും തുണച്ചപ്പോള്‍ ക്ഷേമവും വികസനവും വോട്ടാവാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ് എല്‍ഡിഎഫ്.ശബരിമല സ്ത്രീപ്രവേശനം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഞ്ഞടിച്ചപ്പോള്‍ അന്ന് നേട്ടം കൊയ്തത് യുഡിഎഫായിരുന്നു.എന്നാലിപ്പോള്‍, അതേ ശബരിമലയിലെ സ്വർണക്കൊള്ള തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയപ്പോള്‍ യുഡിഎഫിനൊപ്പം ബിജെപിയും കൊടി നാട്ടിയപ്പോള്‍ കോട്ടകൊത്തളങ്ങളാകെ കൈവിട്ട് എല്‍ഡിഎഫ് മൂന്നാം തുടർഭരണമെന്ന സ്വപ്നത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.
അതേസമയം, സമീപദശകങ്ങളിലെ ഏറ്റവും മികച്ച വിജയത്തോടെ യുഡിഎഫിന് ആത്മവിശ്വാസത്തോടെ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ സമീപിക്കാം.നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനലെന്നു വിലയിരുത്തപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിൻ്റെ തികച്ചും ആധികാരിക ജനപിന്തുണയോടെ അടുത്ത ഭരണത്തിൻ്റെ കേളകൊട്ടെന്ന് വിശ്വാസിച്ചുതന്നെ യുഡിഎഫിന് ചുവടുവയ്ക്കാം.
ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രതിയായതോടെ ഫലത്തില്‍ സംശയമുനനീണ്ടത് എല്‍ഡിഫിനു നേരെയാണ്.ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരായ വാസുവും പദ്മകുമാറും ജയിലിലായതോടെ സിപിഎം പ്രതിക്കൂട്ടിലായി.സിപിഎം നിയോഗിച്ചവരാണ് ഇരുവരും എന്നത് ഊരിപ്പോരാവുന്ന കുടുക്കായിരുന്നില്ല.ഇതില്‍ പദ്മകുമാർ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎല്‍എയും ആയിരുന്നു.കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം ആവുമെന്ന പ്രതീക്ഷയില്‍ നിന്ന ആളായിരുന്നു.എന്നാല്‍ മന്ത്രി വീണാജോർജ് പത്തനംതിട്ടയില്‍നിന്ന് സംസ്ഥാന സമിതിയിലെത്തിയതോടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അന്ന് ബിജെപിയുമായി ചർച്ച നടത്തിയെങ്കിലും സിപിഎം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.’അയ്യപ്പൻ കാത്തു’എന്നാണ് ഇതേപ്പറ്റി അന്ന് ഇദ്ദേഹവുമായി ചർച്ച നടത്തിയ നേതാക്കളിലൊരാള്‍ ഈയിടെ രഹസ്യമായി പറഞ്ഞത്.
അറസ്റ്റിലായിട്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുന്ന പദ്മകുമാറിനെതിരെ ഒരു നടപടിയുമുണ്ടാവാത്തത് യു.ഡി.എഫും ബി.ജെ.പിയും ചർച്ചയാക്കിയപ്പോള്‍ സിപിഎം അറസ്റ്റ് ചെയ്യപ്പെടുന്ന ആള്‍ ശിക്ഷിക്കുംവരെ കുറ്റവാളിയല്ലെന്ന സാങ്കേതികതപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.അതിന് വോട്ടർമാർ കൂട്ടത്തോടെ പകവീട്ടി എന്നുവേണം കരുതാൻ.
പൊതുവേ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതിന് അനുകൂലമായി ചിന്തിക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ ഇങ്ങനെ കൈവിടുമെന്ന് സിപിഎം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിച്ചും, ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുകയും വിതരണം ചെയ്യുകയും ചെയ്തുവെങ്കിലും അതൊന്നും ശബരിമലയെന്ന വികാരത്തെ മറികടക്കാന്‍ പോന്നതായില്ല.ശബരിമല ജാതി മത വ്യത്യാസമില്ലാതെയുള്ള കേരളത്തിൻ്റെ പൊതുവികാരമാണെന്ന കോണ്‍ഗ്രസ് – ബിജെപി പ്രചാരണവും ഏശി എന്നാണ് വിലയിരുത്തല്‍.ശബരിമല അയ്യപ്പസ്വാമി തുണച്ചു എന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ.ജോസഫ് പ്രതികരിച്ചത് ശ്രദ്ധേയമാണ്
ബിജെപി വോട്ട് കൂട്ടിയിട്ടും യുഡിഎഫിന് ക്ഷതമേറ്റില്ലെന്നതാണ് പ്രധാനം.അതേസമയം,തിരുവനന്തപുരം കോർപ്പറേഷൻ ഉള്‍പ്പെടെ ബിജെപി മുന്നേറ്റത്തില്‍ തകർന്നത് എല്‍ഡിഎഫാണ്. തോറ്റ സ്ഥലങ്ങളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.എല്‍ഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. സംസ്ഥാനത്തിന്‍റെ നിലവിലെ രാഷ്ട്രീയ ചിത്രം ഇതോടെ മാറി മറിഞ്ഞിരിക്കുകയാണ്.
ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നാണ് എല്‍ഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അറിയിച്ചത്. അടുത്ത ബജറ്റില്‍ ക്ഷേമപെൻഷൻ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ 2500 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം ഉടൻ ഒരു സമിതിയെ വച്ച് കഴിഞ്ഞ ഒന്നാം പിണറായി സർക്കാർ ചെയ്തതുപോലെ അടുത്ത സർക്കാരിൻ്റെ കാലത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

TagsBJPKerala Local body ElectionLDFUDF
Previous Article

തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’

Next Article

‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

Related articles More from author

  • GeneralHeadlines

    തെരഞ്ഞെടുപ്പിലെ ഹരിതചട്ടലംഘനം:340 കേസ്, 46 ലക്ഷം പിഴ

    December 3, 2025
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

    November 10, 2025
    By Admin
  • Headlines

    പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

    November 23, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin
  • HeadlinesPolitics

    ‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

    December 15, 2025
    By Admin
  • Headlines

    വി.എം.വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി

    November 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions