Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

  • ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

GeneralHeadlinesTechnology
Home›General›സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ പെയ്ഡ്

സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ പെയ്ഡ്

By Admin
March 3, 2026
225
0

1,30,000 സർക്കാർ ഉപഭോക്താക്കൾ പ്രീപെയിഡ് ബില്ലിംഗിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി സർക്കാർ കണക്ഷനുകളെ പ്രീപെയിഡ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി. ഇതോടെ സംസ്ഥാന സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളാണ് പ്രീപെയിഡ് ബില്ലിംഗിലേക്ക് മാറുന്നത്. കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിലെ ‘സ്മാർട്ട് മീറ്റർ ഓപ്പറേഷൻസ് സെൻ്റർ’ കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ആദ്യഘട്ടത്തിൽ, ഏകദേശം 3 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. സർക്കാർ ഓഫീസുകൾക്ക് പുറമെ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ, സബ്സ്റ്റേഷൻ ഫീഡറുകൾ, ഹൈ-ടെൻഷൻ ഉപഭോക്താക്കൾ എന്നിവർക്കും സ്മാർട്ട് മീറ്ററുകൾ നൽകുന്നുണ്ട്. നിലവിൽ എല്ലാ ലോ-ടെൻഷൻ സർക്കാർ കണക്ഷനുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 1,72,697 കണക്ഷനുകൾ ഇതിനകം സ്മാർട്ട് മീറ്ററിലേക്ക് മാറി. മുഴുവൻ ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ച് നാഷണൽ ഫീഡർ മോണിറ്ററിങ്ങ് സിസ്റ്റവുമായി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ പോസ്റ്റ്-പെയ്ഡ് രീതി തന്നെ തുടരും. എന്നാൽ, സ്മാർട്ട് മീറ്ററിൽ നിന്ന് ലഭിക്കുന്ന മീറ്റർ റീഡിങ്ങ് ഡേറ്റ ബില്ലിങ്ങിന് ഉപയോഗിക്കും. ആദ്യഘട്ട നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇവയും പ്രീപെയിഡിലേക്ക് മാറ്റുന്നതാണ്.
സ്മാർട്ട് മീറ്റർ ഉപഭോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുമായി http://cportal.kseb.in എന്ന വെബ്പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ‘KSEB Smart+’ എന്ന മൊബൈൽ ആപ്ലിക്കേഷനും വൈകാതെ ലഭ്യമാകും.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ ‘ടോട്ടക്സ്’ മാതൃക പിന്തുടർന്നപ്പോൾ, ഉപഭോക്താക്കളിൽ ഉയർന്ന നിരക്ക് അട്ച്ചേൽപ്പിക്കുന്നത് ഒഴിവാക്കാൻ കേരളം സ്വന്തമായ ഒരു ബദൽ മാതൃക തയ്യാറാക്കിയിരുന്നു. 15% കേന്ദ്ര സഹായം ലഭിക്കുന്ന ടോട്ടക്സ് മാതൃകയേക്കാൾ കുറഞ്ഞ നിരക്കിൽ പദ്ധതി നടപ്പാക്കാൻ ഈ ബദൽ രീതിയിലൂടെ കേരളത്തിന് സാധിച്ചു. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ആഗസ്ത് മാസത്തോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇസ്ക്രാമെക്കോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ഈസ്യാ സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തിലെ സ്മാർട്ട് മീറ്റർ പദ്ധതിയുടെ കരാറുകാർ.

TagsKSEB Pre paid Smart Meter
Previous Article

‘കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ച അമ്മ,സ്വപ്നം കാണാൻ ...

Next Article

‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് ...

Related articles More from author

  • GeneralHeadlines

    ‘എന്‍റെ സുഹൃത്തുക്കളെ’എന്ന് മലയാളത്തിൽ മോദി,തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനം

    January 23, 2026
    By Admin
  • GeneralHeadlinesTechnology

    പരീക്ഷാ സമ്മർദമോ?  സൗജന്യമായി വിളിക്കാം  1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ

    February 10, 2026
    By Admin
  • GeneralHeadlines

    കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തൽ ‘വൈറൽ’ വിവാഹം!

    March 11, 2026
    By Admin
  • GeneralHeadlinesHealth

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

    June 7, 2026
    By Admin
  • GeneralHeadlines

    ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

    December 12, 2025
    By Admin
  • GeneralHeadlines

    ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’
  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം
  • ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

Timeline

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  • October 6, 2026

     ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

  • October 6, 2026

    ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • October 5, 2026

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions