Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

  • എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക

  • എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ

  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

HeadlinesHealth
Home›Headlines›രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

By Admin
March 12, 2026
171
0

രാജ്യത്ത് ആദ്യമായി ആന്‍റി ബയോഗ്രാം പുറത്തിറക്കിയത് 2022ൽ ഈ സർക്കാരിൻ്റെ കാലത്ത്

തിരുവനന്തപുരം:2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്‍റി ബയോഗ്രാം കേരളം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു സംസ്ഥാനം പുറത്തിറക്കുന്നത്. 2024ൽ എറണാകുളം ജില്ലയുടെ ആന്‍റി ബയോഗ്രാം പുറത്തിറക്കിയിരുന്നു. ഈ വർഷം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ എന്നീ 5 ജില്ലകളുടെ ആന്‍റി ബയോഗ്രാം ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി.

എല്ലാ ജില്ലകളിലും എഎംആർ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെയും ഹബ് ആന്‍റ് സ്പോക്ക് മാതൃകയിൽ ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് നിരീക്ഷണ ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. 2022ൽ ഈ സർക്കാരിൻ്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ആന്‍റി ബയോഗ്രാം പുറത്തിറക്കിയത്. സംസ്ഥാനതല ആന്‍റി ബയോഗ്രാം എല്ലാവർഷവും പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതിലൂടെ ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്‍റി ബയോട്ടിക് പ്രതിരോധത്തിന്‍റെ തോതാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ജില്ലാതല ആന്‍റി ബയോഗ്രാം പ്രാഥമിക തലത്തിലും, ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്‍റി ബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് വ്യക്തമാക്കുന്നു. ഇതിലൂടെ ഓരോ തരത്തിലും ഉള്ള ആശുപത്രികൾ അവലംബിക്കേണ്ട ആന്‍റിബയോട്ടിക് ഉപയോഗത്തിനുള്ള മാർഗം നിർദേശം കൃത്യമായ രീതിയിൽ നൽകാൻ സാധിക്കും.

കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്), കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തോത് മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ ഭീഷണിയായാണ് കാണുന്നത്. പ്രതിരോധം വിലയിരുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ലാബോറട്ടറി ശൃംഖല ഘട്ടം ഘട്ടമായി വികസിപ്പിച്ചു. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലും ത്രിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്‍റിബയോട്ടിക്കിന്‍റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ്ബ് ആന്‍റ് സ്‌പോക്ക് മാതൃകയിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നടപ്പിലാക്കിയ ഏക സംസ്ഥാനം കൂടിയാണ് കേരളം.

കേരളത്തിന്‍റെ എഎംആർ പ്രതിരോധം അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു. ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ച അണമഞല മെട്രിക്‌സ് പ്രകാരം കൾച്ചർ റിപ്പോർട്ടിംഗ് ഫോർമാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖയ്ക്ക് പുറമേ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കി. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചു. എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളർ കോഡ് ചെയ്യുന്നതിന് തീരുമാനിച്ചു.

TagsAnti BiogrammeKerala Healthkerala model
Previous Article

കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും ...

Next Article

അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

Related articles More from author

  • GeneralHeadlines

    സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!

    February 2, 2026
    By Admin
  • HeadlinesHealth

    ‘സംസ്ഥാനത്ത് 9 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യത’

    January 8, 2026
    By Admin
  • Health

    പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

    November 1, 2025
    By Admin
  • HeadlinesHealth

    ഇതും ഇന്ത്യയില്‍ ആദ്യം,കേരളത്തിൽ: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ‘ലമെല്ലാര്‍ കേരടോപ്ലാസ്റ്റി’

    March 10, 2026
    By Admin
  • Health

    മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

    November 5, 2025
    By Admin
  • HeadlinesHealth

    ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

    March 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ
  • എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക
  • എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ
  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ
  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

Timeline

  • April 26, 2026

    ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

  • April 26, 2026

    എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക

  • April 26, 2026

    എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ

  • April 25, 2026

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • April 25, 2026

    പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions