Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

HeadlinesMusic
Home›Headlines›പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

By Admin
April 27, 2026
179
0

സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് തന്നെക്കാൾ സംഗീത വിദ്വത്തമുണ്ടെന്നും വേണുഗോപാൽ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പ്രൊഫഷണൽ നാടക അവാർഡ് പത്താമതും നേടിയ കല്ലറ ഗോപനെ അനുമോദിച്ച് പ്രമുഖ ഗായകൻ ജി.വേണുഗോപാൽ.അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് കരുതുന്നില്ലെന്നും ഫെയ്സ്ബുക്കിൽ കുറിച്ച വേണുഗോപാൽ,സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് തന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടായിരുന്നുവെന്നും നിരീക്ഷിച്ചു. പക്ഷേ സിനിമയിൽ ആവശ്യത്തിലധികം തനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നുവെന്നും എഴുതി.

കല്ലറ ഗോപനും ജി.വേണുഗോപാലും

ജി.വേണുഗോപാലിൻ്റെ കുറിപ്പ് വായിക്കാം:

ഗോപന് ( കല്ലറ ഗോപൻ) പത്താമത് കേരള സംസ്ഥാന സർക്കാരിൻ്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ്. ഒൻപത് പ്രാവശ്യം നാടക ഗായകനുള്ള അവാർഡും, ഇത്തവണ സംഗീത സംവിധായകനുള്ള അവാർഡും. അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് കരുതുന്നില്ല. ഓർമ്മകളെ അനുഗമിച്ച് ഞാൻ ഒന്ന് പിൻ തിരിഞ്ഞ് നടന്നു.
രണ്ടായിരമാണ്ടിൻ്റെ ആദ്യ പകുതിയിലെപ്പൊഴോ ആണു് “ഹൃദയവൃന്ദാവനിയിൽ ” റെക്കാർഡ് ചെയ്യുന്നത്. കഥാവശേഷൻ എന്ന സിനിമയുടെ സംഗീത ആൽബത്തോടൊപ്പം ചേർക്കാനുള്ള ഫില്ലർ സോങ് ആണ്. തിരുവനന്തപുരത്ത് എസ്.എസ്. ഡിജിറ്റലിലാണ് റിക്കാർഡിങ്. കൺസോളിൽ എൻ്റെ പാട്ട് കേട്ട് മതിമയങ്ങി നിൽക്കുമ്പോൾ ഗാനസൃഷ്ടാക്കൾ ചെവിയിൽ മന്ത്രിച്ചു. “ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ.” മനസ്സൊന്ന് പിടഞ്ഞു. ഓർത്തെടുക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല ഗോപനെ. എൺപതുകളുടെ ആദ്യം ഓൾഡ് ഈസ് ഗോൾഡ് എന്ന സംഗീത പരിപാടികളിൽ കെ.പി. ഉദയഭാനു അഭിമാനത്തോടെ, രംഗത്ത് നാളെയുടെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായിരുന്നു ഞങ്ങൾ രണ്ട് പേരെയും . സമപ്രായക്കാരായ രണ്ട് പാട്ടുകാർ. സ്വഭാവങ്ങൾക്കും സാമ്യതയുണ്ടായിരുന്നു രണ്ട് പേർക്കും . തിരുവനന്തപുരത്തെ സജീവമായ സിനിമാ ശക്തി ദുർഗ്ഗങ്ങൾക്കും, ബെൽററുകൾക്കും, കോക്കസുകൾക്കും പിടികൊടുക്കാതെ മാറി നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും. സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് എന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടായിരുന്നു.

കല്ലറ ഗോപനും ജി.വേണുഗോപാലും

പക്ഷേ സിനിമയിൽ ആവശ്യത്തിലധികം എനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നു.
ഞാനീ ഗാനം പാടിയില്ലെങ്കിൽ വേറെയേതെങ്കിലുമൊരു ഗായകൻ അത് പാടും എന്നെനിക്കറിയാമായിരുന്നു. അതാണ് സിനിമയുടെ അലിഖിത നിയമം. അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ‘ഹൃദയ വൃന്ദാവനിയിൽ ” പാടി കഴിഞ്ഞ് വെളിയിലിറങ്ങി ഞാൻ ഗോപനെ വിളിച്ച് ഇതൊരു അപരാധമാണെങ്കിൽ പൊറുക്കണം എന്നപേക്ഷിച്ചു. ഉത്തരം ഒരു ചിരിയായിരുന്നു. ” അണ്ണാ ഇതിലൊക്കെയെന്തോന്ന് കുറ്റവും ശിക്ഷയും? ഈ പാട്ട് പാടിയതിൻ്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു. പിന്നീടത് നിങ്ങൾ പാടി. നിങ്ങളും പ്രതിഫലം വാങ്ങിക്കാണും. അങ്ങനെ കണ്ടാൽ മതി ഇതൊക്കെ ” . അതിശയത്തോടെ, ആരാധനയോടെ ഞാൻ നിശ്ശബ്ദനായ് മൂകനായ് കേട്ട് നിന്നു!
അതാണ് ഗോപൻ. ഇത്തരം വ്യക്തിത്വങ്ങളെ സംഗീതത്തിൻ്റെ ഇടനാഴികളിലെങ്ങും കണ്ടുമുട്ടുക അസാധ്യം. ഇന്നും എന്നും എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ഗോപൻ. ഞങ്ങൾ അധികം അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ സംസാരിക്കാറില്ല. പക്ഷേ കാണുമ്പോൾ രണ്ടാൾക്കും മറയില്ലാണ്ട് ഒരുപാട് സംസാരിക്കാനുണ്ടാകും. ഗോപൻ്റെ മകൾ നാരായണി പുതിയ തലമുറയിലെ വളരെ ശ്രദ്ധേയയായ ഗായികയാണ്. ഹിന്ദുസ്ഥാനി , ഹിപ് ഹോപ്പ്, വെസ്‌റ്റേൺ, ശുദ്ധ മലയാളം മെലഡികൾ, ഇതെല്ലാം അവൾക്ക് ഭംഗിയായി വഴങ്ങും. ഞങ്ങൾ രണ്ട് തലമുറകൾ ചേർന്ന്, ഞാനും മകനും, ഗോപനും നാരായണിയും, രണ്ട് സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഗോപനും, ഷർമ്മിളയും, നാരായണിയും, മഹാദേവനും, സംതൃപ്തരായ്, സന്തോഷത്തോടെ, തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ വസിക്കുന്നു.
അണ്ണാ, പോരട്ടെ, ഇനിയും ഇനിയും അവാർഡുകളും പാട്ടുകളും

TagsG VenugopalKallara Gopan
Previous Article

അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ...

Next Article

എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ ...

Related articles More from author

  • GeneralHeadlinesTechnology

    രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

    February 26, 2026
    By Admin
  • HeadlinesMovies

    ‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

    March 9, 2026
    By Admin
  • HeadlinesPolitics

    അരഡസൻ സീറ്റുകളിൽ പരിഗണിക്കപ്പെട്ട ജോസഫ് വാഴയ്ക്കന് ഇത്തവണയും സീറ്റില്ല,അച്ചടിച്ച പോസ്റ്ററും ഫ്ളക്സും ബാക്കി

    March 20, 2026
    By Admin
  • FoodHeadlines

    സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

    January 3, 2026
    By Admin
  • GeneralHeadlines

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

    September 1, 2026
    By Admin
  • GeneralHeadlines

    നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്

    August 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions