Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും  മുൻ നിയമമന്ത്രി പി.രാജീവ്

  • ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

GeneralHeadlines
Home›General›കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പിൽ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു

കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പിൽ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു

By Admin
June 12, 2026
134
0

എയിംസ് പോർട്ടൽ മുഖേന കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഡാറ്റാബേസും സജ്ജീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. കേന്ദ്രികൃത നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നിർവഹിച്ചു. കർഷകരുടെ പരാതികളും സംശയങ്ങളും അടിയന്തരമായി പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുള്ള ഈ സംവിധാനം കർഷക സമൂഹത്തിന് വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനോടനുബന്ധിച്ച്, എയിംസ് (AIMS) പോർട്ടൽ മുഖേന കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഡാറ്റാബേസും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷിനാശ റിപ്പോർട്ടുകൾ, അപേക്ഷകളുടെ നില, നഷ്ടപരിഹാര വിതരണ പുരോഗതി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ സംസ്ഥാന തലത്തിൽ നേരിട്ട് വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും.

കോഴിക്കോട് ജില്ലയിലെ കാവിലുംപാറ, മരുതോങ്കര എന്നിവിടങ്ങളിൽ ഉണ്ടായ കൃഷിനാശനഷ്ടത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രകൃതിക്ഷോഭം, രോഗ-കീടബാധ, വന്യജീവി ആക്രമണം തുടങ്ങിയ കാരണങ്ങളാൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് കൈത്താങ്ങാകുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും പ്രകൃതിക്ഷോഭ നഷ്ടപരിഹാര സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ സജ്ജീകരണങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ പ്രകൃതിക്ഷോഭം/ വിള ഇൻഷുറൻസ് പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലവിളംബം നേരിട്ടിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കൃഷി വകുപ്പ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയത്.

പ്രകൃതിക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും പ്രവർത്തനസജ്ജമാകുന്നതോടെ കർഷകരുടെ പരാതികൾക്കും അപേക്ഷകൾക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പരിഹാരം കാണാൻ സാധിക്കും.

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുർ ചെയ്ത വിളകൾക്ക് പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുമ്പോൾ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും. കൂടാതെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള വിഹിതവും പ്രകൃതിക്ഷോഭങ്ങൾക്കായുള്ള അടിയന്തര സഹായ പദ്ധതിയിലൂടെയുള്ള സഹായവും കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.

എയിംസ് പോർട്ടൽ മുഖേന പൂർണമായും ഓൺലൈനായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ബന്ധപ്പെട്ട കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി 24 മണിക്കൂറിനുള്ളിൽ എഫ്‌ഐആർ തയ്യാറാക്കി പോർട്ടലിൽ അപ്ലോഡ് ചെയ്യും. ഈ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 15 ദിവസത്തിനുള്ളിലും, പ്രകൃതിക്ഷോഭ നഷ്ടപരിഹാര പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 10 ദിവസത്തിനുള്ളിലുമാണ് എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടത്.

TagsAgricultureAIMS Portel
Previous Article

ആധാർ സേവനങ്ങൾ:നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ 30 വരെ ...

Next Article

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ...

Related articles More from author

  • Headlines

    കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ 27 മുതൽ 

    November 25, 2025
    By Admin
  • GeneralHeadlines

    ‘കോർപ്പറേറ്റുകളുടെ കോടാനുകോടി എഴുതിത്തള്ളാം,കർഷകർക്ക് തുച്ഛബോണസ് നൽകാനാവില്ല’:കേന്ദ്രഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി

    February 8, 2026
    By Admin
  • HeadlinesTravel

    നീലിമല ഭാഗത്ത് പോക്കറ്റടി,ശബരിമലയിൽ നിരീക്ഷണത്തിന് പ്രത്യേക പോലീസ് സംഘം

    December 3, 2025
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin
  • GeneralHeadlines

    വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

    February 5, 2026
    By Admin
  • General

    6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം

    November 9, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും  മുൻ നിയമമന്ത്രി പി.രാജീവ്
  • ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി
  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം
  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്
  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

Timeline

  • July 28, 2026

    വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും  മുൻ നിയമമന്ത്രി പി.രാജീവ്

  • July 28, 2026

    ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

  • July 27, 2026

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • July 27, 2026

    ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • July 27, 2026

    ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions