Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

  • രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

  • ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

  • മമിതാബൈജു-സംഗീത് പ്രതാപ് ടീമിൻ്റെ ‘ഹലോ ഡിയർ’ ജനുവരി 19ന്, പുതിയ പോസ്റ്റർ എത്തി

GeneralHeadlines
Home›General›രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

By Admin
October 10, 2026
58
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ സമരം തുടരുമെന്ന് എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ

ന്യൂഡൽഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിന് സമീപം നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ശ്രമിക്കവെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രാജ്യതലസ്ഥാനമാകെ ജന്തർമന്തറായി മാറുന്ന അപൂർവ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേന്ദ്രസർക്കാർ ഒരുക്കിയ വിലക്കുകളെ മറികടന്ന് പതിനായിരങ്ങൾ സിജെപിയും ഇടതുപക്ഷസംഘടനകളും പ്രഖ്യാപിച്ച സമരത്തിന്റെ ഭാ​ഗമായി. മർദിച്ചും അന്യായ തടങ്കലിൽവെച്ചും സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ നിമിഷവും പുതിയ സമരകേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.
ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരുന്നു. മമത ബാനർജിയെ കസ്റ്റഡിയിലെടുത്തത് കുത്തിയിരിപ്പ് പ്രതിഷേധത്തിനിടെയാണ്. പാട്ട് പാടിയും വാ മൂടിക്കെട്ടിയും മമത പ്രതിഷേധിച്ചത്. അരവിന്ദ് കെജ്‌രിവാളിനെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.


പൊലീസ് കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ സ്റ്റേഷനിലെത്തിക്കാതെ വാഹനത്തിൽ വട്ടം കറക്കിയത് മൂന്നരമണിക്കൂറാണ്.അതിനുശേഷമാണ് മന്ദിർമാർഗ് സ്റ്റേഷനിലെത്തിച്ചത് . പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിലെ താൽക്കാലിക തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
എസ്എഫ്ഐ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. മാർച്ചിൽ ഐഷി ഘോഷ് അടക്കമുള്ള നേതാക്കൾക്ക് മർദനമേറ്റു. നേഹാ ബോറ ഉൾപ്പെടെ ഐസ നേതാക്കളെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് അതിക്രമം നടത്തി. പുരുഷ പൊലീസുകാർ വനിതാപ്രവർത്തകരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. കേരളത്തിനുള്ള റിപ്പോർട്ടർ ചാനൽ പ്രതിനിധികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും ഡൽഹിയെ തുറന്ന ജയിൽ പോലെയാക്കി മാറ്റിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഈ വിഷയം തിങ്കളാഴ്ച സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇന്ത്യാസഖ്യം നേതാക്കൾ അറിയിച്ചു. വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകൾ ആരോപിച്ചും, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചത്.
ഗ്യാനേഷ് രാജിവെക്കുംവരെ സമരം തുടരുമെന്ന് എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് യാതൊരുവിവരവും ലഭിക്കുന്നില്ല. അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ എവിടെയെന്ന് അറിയില്ല. പ്രക്ഷോഭകരെ ക്രൂരമായാണ് പൊലീസ് മർദിച്ചത്. ഇവർക്ക് വെള്ളംപോലും പൊലീസ് നൽകുന്നില്ല. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരവാസ്ഥയാണ് നടപ്പാക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

TagsDelhi Protest
Previous Article

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ...

Next Article

സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 ...

Related articles More from author

  • HeadlinesSports

    ‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ജൂഡ് ബെല്ലിംഗ്ഹാം

    July 16, 2026
    By Admin
  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • GeneralHeadlinesTechnology

    രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

    February 26, 2026
    By Admin
  • GeneralHeadlines

    ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

    April 10, 2026
    By Admin
  • GeneralHeadlines

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

    October 8, 2026
    By Admin
  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്
  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി
  • രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ
  • ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍
  • മമിതാബൈജു-സംഗീത് പ്രതാപ് ടീമിൻ്റെ ‘ഹലോ ഡിയർ’ ജനുവരി 19ന്, പുതിയ പോസ്റ്റർ എത്തി

Timeline

  • October 10, 2026

    ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

  • October 10, 2026

    സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

  • October 10, 2026

    രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

  • October 10, 2026

    ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

  • October 10, 2026

    മമിതാബൈജു-സംഗീത് പ്രതാപ് ടീമിൻ്റെ ‘ഹലോ ഡിയർ’ ജനുവരി 19ന്, പുതിയ പോസ്റ്റർ എത്തി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions