Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

GeneralHeadlines
Home›General›മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

By Admin
August 6, 2026
110
0

‘തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട്’

തിരുവനന്തപുരം:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്.
“തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ” എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ നിലപാടെന്നും പുതിയ ഡാം നിർമിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി മോൻസ് ജോസഫ്

സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പോലും ഇതുവരെ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ, തമിഴ്‌നാടിന്‍റെ ഏകപക്ഷീയമായ പ്രഖ്യാപനത്തോട് കേരളത്തിന് പരിപൂർണ വിയോജിപ്പാണുള്ളത്. തമിഴ്നാട് സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനം വന്ന സാഹചര്യത്തിൽ കൃഷി വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശനുമായി നേരിൽ കണ്ട് വിഷയം ചർച്ച ചെയ്തു. കേരള ജനതയുടെ സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുക എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിൻ്റെ ഉറച്ച നിലപാട്.

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ പരിശോധിക്കുന്നതിനും ബേബി ഡാം ബലപ്പെടുത്തുന്നതിനും മുൻപ് സുപ്രീം കോടതി നൽകിയ നിർദേശങ്ങളിൽ തമിഴ്നാട് ഇതുവരെ നടപടിയെടുത്തിട്ടില്ല. 130 ലധികം വർഷം പഴക്കമുള്ള അണക്കെട്ടിന്‍റെ കാലപ്പഴക്കവും സുരക്ഷാ ആശങ്കകളും ഗൗരവത്തോടെ നിലനിൽക്കുമ്പോൾ, സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് പോകുവാൻ ഇന്നത്തെ സാഹചര്യത്തിൽ ആർക്കും അവകാശമില്ല. സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധവും കേരളത്തിന്‍റെ താല്പര്യങ്ങൾക്കു നിരക്കാത്തതുമായ തമിഴ്‌നാടിന്‍റെ ഈ പ്രഖ്യാപനത്തോട് കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി അറിയിച്ചു.

തമിഴ്നാട് സർക്കാരുമായി കൂടിയാലോചന നടത്താനും അഭിപ്രായ സമന്വയത്തോടെ പ്രശ്നം പരിഹരിക്കാനുമുള്ള പരിശ്രമങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ തുടരും. വരും ദിവസങ്ങളിൽ സർക്കാർ തലത്തിൽ തുടർനടപടികൾ കൂടുതൽ ക്രമീകരിക്കും. കേരളത്തിന്‍റെ ഔദ്യോഗികമായ വിയോജിപ്പ് തമിഴ്നാട് സർക്കാരിനെ ഉടൻ അറിയിക്കും.

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട ഇൻഡിപെൻഡന്റ് എക്സ്പർട്ട് പാനലിലേക്ക് കേരളത്തോട് ആലോചിക്കാതെ പ്രതിനിധിയെ വച്ചതിൽ നേരത്തെ കേന്ദ്ര ജല കമ്മീഷനെ വിയോജിപ്പ് അറിയിച്ചിരുന്നു. കേന്ദ്രം അത് പരിഗണിക്കുകയും കേരളത്തിന് പുതിയ പ്രതിനിധിയെ നിർദ്ദേശിക്കാൻ അവസരം നൽകുകയും ചെയ്തു. അതനുസരിച്ച്, മുൻപ് ഒഡീഷ സർക്കാരിൻ്റെ സ്പെഷ്യൽ സെക്രട്ടറിയായും ചീഫ് എൻജിനീയറായും പ്രവർത്തിച്ചിട്ടുള്ള അശുതോഷ് ദാഷിൻ്റെ പേരാണ് കേരളം നിർദ്ദേശിച്ചത്. മുഖ്യമന്ത്രിയുമായും വകുപ്പുതലത്തിലും ആലോചിച്ച് നൽകിയ ഈ പേര് കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

TagsMons JosephMullapperiyar Dam
Previous Article

‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. ...

Next Article

കള്ളക്കടൽ മുന്നറിയിപ്പ്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത ...

Related articles More from author

  • HeadlinesMovies

    അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ, ‘ഈ തനിനിറം’ഫെബ്രുവരി 13ന്

    January 29, 2026
    By Admin
  • HeadlinesPolitics

    ‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ

    January 27, 2026
    By Admin
  • HeadlinesPolitics

    ‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’

    April 5, 2026
    By Admin
  • GeneralMovies

    പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് എൻ.ഇ മേഘനാദ്

    November 3, 2025
    By Admin
  • GeneralHeadlines

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

    September 1, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

Timeline

  • September 21, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions