Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

  • അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

HeadlinesHealth
Home›Headlines›‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

By Admin
August 10, 2026
145
0

“ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ”’ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, രോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും

തിരുവനന്തപുരം:ആയുർവേദവും ആധുനിക ഓങ്കോളജിയും ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങളെ സഹകരണാധിഷ്ഠിതമായി സംയോജിപ്പിക്കുന്ന ‘ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026′ ഓഗസ്റ്റ് 11ന് ഗവൺമെന്റ് ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

“ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ”’ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, രോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും. ആധുനിക ഓങ്കോളജി, ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി, പരമ്പരാഗത ചൈനീസ് വൈദ്യം, നാനോ ചികിത്സ, ശസ്ത്രക്രിയാ ഓങ്കോളജി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് ചികിത്സാഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കുന്ന ‘കോ-ഓപ്പറേറ്റീവ് ഓങ്കോളജി’ എന്ന ആശയമാണ് സംഗമം മുന്നോട്ടുവയ്ക്കുന്നത്.

രസശാസ്ത്ര ഔഷധ നിർമാണം, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രസായന ചികിത്സാക്രമങ്ങൾ, പഥ്യ-അപഥ്യ ആഹാരനിയന്ത്രണം, സത്ത്വാവജയ മനോനിയന്ത്രണം തുടങ്ങിയ ആയുർവേദ സമീപനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും മുഖ്യധാരാ കാൻസർ പരിചരണവുമായി സമന്വയിപ്പിക്കുന്നതിനുമുള്ള ഗവേഷണ രീതികൾ സംഗമത്തിൽ ചർച്ച ചെയ്യും. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ രംഗങ്ങളിലെ വിദഗ്ധർ തമ്മിലുള്ള സഹകരണവും ചർച്ചയാകും.

രാവിലെ സാങ്കേതിക പ്രഭാഷണങ്ങളും ഉച്ചയ്ക്കുശേഷം സ്റ്റേക്ക്ഹോൾഡർ ഫോറവുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. ബി എ എം എസ്/എംഡി വിദ്യാർഥികൾ, ഓങ്കോളജിസ്റ്റുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, പാലിയേറ്റീവ് കെയർ ടീമുകൾ, പരിചരണം നൽകുന്നവർ, ആരോഗ്യനയ വിദഗ്ധർ, ബിരുദാനന്തര വിദ്യാർഥികൾ, രോഗികൾ, കാൻസർ അതിജീവിതർ എന്നിവരുൾപ്പെടെ മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സാങ്കേതിക പ്രഭാഷണങ്ങൾ, സഹകരണ ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള പാനൽ ചർച്ച, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിലെ ഡോ. ഗീതാകൃഷ്ണൻ ജിയുടെ പ്രത്യേക പ്രഭാഷണം എന്നിവയും പരിപാടിയുടെ ഭാഗമാണ്.

TagsAyurveda and Modern Oncology
Previous Article

ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ...

Next Article

ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ...

Related articles More from author

  • HeadlinesHealth

    കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു

    January 31, 2026
    By Admin
  • GeneralHeadlines

    കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

    October 3, 2026
    By Admin
  • GeneralHeadlines

    ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

    November 5, 2026
    By Admin
  • GeneralHeadlines

    മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ

    November 28, 2025
    By Admin
  • GeneralHeadlines

    സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

    February 4, 2026
    By Admin
  • GeneralHeadlinesHealth

    പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

    April 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍
  • ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ
  • അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം
  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

Timeline

  • November 10, 2026

    ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • November 10, 2026

    ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

  • November 10, 2026

    അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

  • November 9, 2026

    ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • November 9, 2026

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions