Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

BusinessGeneralHeadlines
Home›Business›‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

By Admin
September 7, 2026
52
0

വാഹനനിർമാതാക്കൾ നേരിടുന്ന പുതിയ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കാനും ഇരു കമ്പനികളും ചേർന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ ഓഡി ഗ്രൂപ്പ് സ്ഥാപനമായിരുന്ന ഇറ്റാൽഡിസൈനിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി . വാഹന വ്യവസായം കൂടുതൽ എഐ അധിഷ്ഠിതവും സോഫ്റ്റ്‌വെയർ അധിഷ്ഠിതവുമായി മാറുന്ന സാഹചര്യത്തിലാണ് ഈ ഏറ്റെടുക്കൽ. വാഹനങ്ങളുടെ ഡിസൈൻ, എൻജിനീയറിങ് രംഗത്ത് ഇറ്റാൽഡിസൈനിനുള്ള പരിചയസമ്പത്തും എഐ, ഓട്ടോമോട്ടീവ് എൻജിനീയറിങ്, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ യുഎസ് ടിയ്ക്കുള്ള മികവും ഇനി ഒരുമിച്ച് പ്രവർത്തിക്കും.
പുതിയ തലമുറയിലെ വാഹനങ്ങളുടെ വികസനം കൂടുതൽ വേഗത്തിലാക്കാനും ആശയം മുതൽ ഉൽപ്പാദനം വരെയുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ സാധ്യമാകും. വാഹനനിർമാതാക്കൾ നേരിടുന്ന പുതിയ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കാനും ഇരു കമ്പനികളും ചേർന്ന് പ്രവർത്തിക്കും.
ഡിസൈൻ, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, നിർമ്മിത ബുദ്ധി (എ ഐ) എന്നിവയുടെ സംയോജനമാണ് ഭാവിയിലെ വാഹനമേഖലയെ മാറ്റിമറിക്കുകയെന്ന പൊതു കാഴ്ചപ്പാടിന്‍റെ ഭാഗമാണ് ഈ പങ്കാളിത്തം.
കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, ഡിസൈൻ രംഗത്തെ സർഗാത്മകതയും മികച്ച എൻജിനീയറിങ് മികവും സംയോജിപ്പിച്ച് ലോകത്തിലെ ശ്രദ്ധേയമായ നിരവധി വാഹനങ്ങളുടെ രൂപകൽപ്പനയിൽ ഇറ്റാൽഡിസൈൻ പങ്കുവഹിച്ചിട്ടുണ്ട്. എഐ, ഡിജിറ്റൽ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ യു എസ് ടിയുടെ വൈദഗ്ധ്യവും ഇറ്റാൽഡിസൈനിന്റെ അനുഭവസമ്പത്തും ഒന്നിക്കുന്നതോടെ, ഭാവിയിലെ വാഹനങ്ങൾക്ക് ആവശ്യമായ സ്മാർട്ട്, കണക്റ്റഡ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിജയകരമായി വിപണിയിലെത്തിക്കാനും കഴിയും.


“ഇറ്റാൽഡിസൈനിന്റെ സാങ്കേതിക മികവ് മാത്രമല്ല യു എസ് ടി നടത്തിയിരിക്കുന്ന നിക്ഷേപത്തിന് കാരണം. കമ്പനിയിലെ ജീവനക്കാരുടെ കഴിവും വർഷങ്ങളായുള്ള പാരമ്പര്യവും മികച്ച ആശയങ്ങളെ മികച്ച ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ഇറ്റാൽഡിസൈനിന്റെ ശേഷിയുമാണ് ഈ ഏറ്റെടുക്കലിന്റെ പ്രധാന ചാലക ശക്തി. ഇറ്റാൽഡിസൈനിന്റെ ഡിസൈൻ, എൻജിനീയറിങ് മികവും യുഎസ് ടി യുടെ ഡിജിറ്റൽ എൻജിനീയറിങ്, എഐ, സാങ്കേതിക രംഗങ്ങളിലെ കഴിവുകളും സംയോജിപ്പിച്ച് ഭാവിയുടെ വാഹനമേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,”- യുഎസ് ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പത്മനാഭൻ പറഞ്ഞു.
“ആഗോള വാഹനമേഖലയിൽ ഏകദേശം 60 വർഷത്തെ പരിചയമാണ് ഞങ്ങൾക്കുള്ളത്. ഈ അനുഭവവും വിശ്വാസ്യതയും പങ്കാളിത്തത്തിന് വലിയ നേട്ടമാണ്. ഏറ്റെടുക്കലിന് ശേഷവും ഇറ്റാൽഡിസൈൻ എന്ന പേരിൽ തന്നെ കമ്പനി പ്രവർത്തനം തുടരും. ഞങ്ങളുടെ മൂല്യങ്ങളും കഴിവുകളും നിലനിർത്തുന്നതിനൊപ്പം സുസ്ഥിരതയ്ക്കും കൂടുതൽ പ്രാധാന്യം നൽകും. യുഎസ് ടിയുടെ ആഗോള സാന്നിധ്യവും ഡിജിറ്റൽ എൻജിനീയറിങ്, എ ഐ രംഗത്തെ കഴിവുകളും ആഗോള ഉപഭോക്താക്കളുമായുള്ള ബന്ധവും ഞങ്ങൾക്ക് പ്രയോജനകരമാകും,” ഇറ്റാൽഡിസൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണിയോ കാസു പറഞ്ഞു.

TagsItaldesignUST
Previous Article

മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ...

Related articles More from author

  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    May 5, 2026
    By Admin
  • BusinessGeneralHeadlines

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

    July 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Timeline

  • September 7, 2026

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions