ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

ഒക്ടോബര്‍ 9ന് തൃശൂര്‍ എടമുട്ടത്ത് മെഗാ വാക്കത്തോണോടെ സമാപിക്കും
തിരുവനന്തപുരം:സംസ്ഥാനം മുഴുവന്‍ കാരുണ്യ യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും ആല്‍ഫ നേതൃത്വം നല്‍കുന്ന സ്്റ്റുഡന്റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെയും (എസ്എപിഎസ് സി) ആഭിമുഖത്തില്‍ ആരംഭിച്ച സംസ്ഥാനതല വാക്കത്തോണ്‍ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി. പി. ജോണും സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 19 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും വാക്കത്തോണില്‍ അണിനിരന്നു. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അധ്യക്ഷനായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ആല്‍ഫാ വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിന്റേ്‌റര്‍ അംജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജവഹര്‍ ബാലഭവനില്‍ സമാപിച്ച വാക്കത്തോണിനെത്തുടര്‍ന്നു സംഘടിപ്പിച്ച കാരുണ്യമുള്ള യുവത സെമിനാര്‍ ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്മോഹന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ആല്‍ഫ നെടുമങ്ങാട് സെന്റര്‍ സെക്രട്ടറി ജയചന്ദ്രന്‍, പ്രസിഡന്റ് നസീര്‍, എസ്എപിഎസ് സി ജില്ലാ കോര്‍ഡിനേറ്റര് അക്ഷയ് ബാബു, കമ്യൂണിറ്റി വെല്‍ഫെയര്‍ ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ഗൗരി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഫയുടെ പരിചരണ കേന്ദ്രങ്ങളുള്ള ഒമ്പതു ജില്ലകളിലായി നടക്കുന്ന വാക്കത്തോണ്‍ ഒക്ടോബര്‍ 9ന് തൃശൂര്‍ എടമുട്ടത്ത് മെഗാ വാക്കത്തോണോടെ സമാപിക്കും






