Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

GeneralHeadlinesMovies
Home›General›സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

By Admin
September 15, 2026
38
0

സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിൽ കടുത്ത വിയോജിപ്പെന്നും ഡോ.ബിജു

തിരുവനന്തപുരം:സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റാക്ക് ചെയ്യുന്നതുമാണെന്ന് സംവിധായകൻ ഡോ.ബിജു. ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്തവും ഉള്ള ഒരാൾ പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്‍റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി.
ഡോ.ബിജുവിൻ്റെ കുറിപ്പ് വായിക്കാം:
‘സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റാക്ക് ചെയ്യുന്നതുമാണ്. ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരായ പോലീസ് കേസുകളിൽ എത്രയും വേഗം നീതിപൂർവമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു പ്രസ്താവനയിൽ പേര് വെക്കാൻ അദ്ദേഹം അനുമതി ചോദിച്ചപ്പോൾ ആ ഒരു ഒറ്റ വിഷയത്തിൽ മാത്രം ഒരു മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വെക്കാൻ ഞാനും സമ്മതിച്ചിരുന്നു. നടിയുടെ പേരോ മറ്റെന്തെങ്കിലും പേഴ്സണൽ പ്രശ്നങ്ങളോ ഉൾപ്പെടുത്താതെ അദ്ദേഹത്തിനെതിരായ കേസിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം എന്ന ന്യായമായ ഒരു മാനുഷിക ആവശ്യത്തിന് മാത്രമാണ് പേര് വെക്കാൻ സമ്മതിച്ചത്. അതിൽ വ്യക്തിപരമായ വിഷയങ്ങളോ പരാമർശങ്ങളോ ഉണ്ടാവരുത് എന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്തുതന്നെയായാലും സനലിന്റെ ഇപ്പോഴത്തെ ഈ സ്റ്റാക്കിങ്ങും സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്റുകളും കാണുമ്പോൾ ആ പ്രസ്താവനയിൽ അന്ന് പേര് വെക്കാൻ സമ്മതിച്ചതിൽ ഖേദം തോന്നുന്നു .
ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ് . ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്തവും ഉള്ള ഒരാൾ പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാവണം.’

TagsDr BijuSanal Kumar Sasidharan
Previous Article

പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി ...

Related articles More from author

  • HeadlinesMovies

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

    June 7, 2026
    By Admin
  • CareerHeadlines

    കേന്ദ്ര തൊഴിൽമേള ജനുവരി 22 ന്

    January 15, 2026
    By Admin
  • HeadlinesPolitics

    ‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’

    March 23, 2026
    By Admin
  • GeneralHeadlinesTechnology

    ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

    July 13, 2026
    By Admin
  • HeadlinesMovies

    സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ മെയ് എട്ടിന്

    May 6, 2026
    By Admin
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    December 21, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു
  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു
  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Timeline

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • September 15, 2026

    പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • September 15, 2026

    സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • September 15, 2026

    കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 15, 2026

    യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions