Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

GeneralHeadlines
Home›General›സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Admin
September 21, 2026
41
0

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങളിലുമുള്ള ചക്രവാതചുഴിയാണ് ന്യൂനമർദമായി മാറിയത്. ന്യൂനമർദം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായും ചൊവ്വാഴ്ചയോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാനാണ് സാധ്യത

കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വാഗമൺ – ഈരാറ്റുപേട്ട റൂട്ടിലും മറ്റ് ഹൈറേഞ്ച് പാതകളിലും ചെറിയ തോതിൽ മണ്ണിടിച്ചിലിനും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊലീസും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.

കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്.എം.എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.

TagsHeavy Rain
Previous Article

‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ...

Related articles More from author

  • GeneralHeadlines

    കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

    August 2, 2026
    By Admin
  • GeneralHeadlines

    അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    August 1, 2026
    By Admin
  • GeneralHeadlines

    കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

    August 1, 2026
    By Admin
  • GeneralHeadlines

    അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് ...

    August 4, 2026
    By Admin
  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • GeneralHeadlines

    മഴ മുന്നറിയിപ്പ്:വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം

    August 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

Timeline

  • September 21, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions