Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

GeneralHeadlines
Home›General›കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

By Admin
September 28, 2026
73
0

ഹൈക്കോടതി നിർദേശം പൊലീസ് ലംഘിച്ചു

തിരുവനന്തപുരം:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ കേരളാ പൊലീസിന് 15,000 രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ .
പൊലീസ് ഗെയിംസിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു. തുടര്‍നടപടികള്‍ക്കായി ഡിജിപി നോട്ടീസ് സംഘാടകര്‍ക്ക് കൈമാറി.
നഗരപരിധിയിൽ 44-ാമത് ‘കേരള പൊലീസ് ഗെയിംസ് ആൻഡ് അത്ലറ്റിക്‌സ് മീറ്റിൻ്റെ’ ഭാഗമായി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതിനാണ് നടപടി. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ പിഎംജി, വഴുതക്കാട് എന്നിവിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചതിന് സംസ്ഥാന പൊലീസ് മേധാവിക്ക് 15,030 രൂപയാണ് പിഴ ചുമത്തിയത്. സെപ്റ്റംബർ 15ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി. സാധാരണയായി നിയമലംഘകർക്ക് പൊലീസ് പിഴ ചുമത്താറുള്ളതെങ്കിൽ ഇത്തവണ നേരെ തിരിച്ചാണ് സംഭവിച്ചത്.

പൊതുസ്ഥലങ്ങളിൽ നിന്ന് ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യാനും അവ സ്ഥാപിക്കുന്നവർക്ക് പിഴ ചുമത്താനും പൊലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും കേരള ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഈ ഉത്തരവുകളും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ചട്ടങ്ങളും പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് നിയമപാലകർ തന്നെ നഗരത്തിലെ പ്രധാനയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്. നിയമം നടപ്പിലാക്കേണ്ടവർ തന്നെ അത് ലംഘിക്കുന്നത് പൊതുസമൂഹത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷൻ്റെ ഇടപെടൽ. കുറച്ച് ആഴ്ചകൾക്ക് മുൻപ് നഗരത്തിൽ നടന്ന പൊലീസ് കായിക മത്സരത്തിൻ്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്.

കോർപ്പറേഷൻ പിഴ നൽകിയത് സംബന്ധിച്ച അറിയിപ്പ് പരിപാടിയുടെ സംഘാടകർക്ക് കൈമാറുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്‌തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നോട്ടിസ് ലഭിച്ച തീയതി മുതൽ ഏഴ് ദിവസത്തിനകം പിഴത്തുക കുടിശികയില്ലാതെ നഗരസഭയിൽ അടച്ചുതീർക്കണമെന്നും വീഴ്‌ച വരുത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കോർപ്പറേഷൻ ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 19.7 ലക്ഷം രൂപ തിരുവനന്തപുരം കോർപ്പറേഷൻ പിഴ ചുമത്തിയിരുന്നു. കാൽനടയാത്രക്കാർക്കും ജനങ്ങൾക്കും തടസങ്ങൾ സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്കെതിരെ പാർട്ടി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെ പിഴ ചുമത്തിയത്. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണിതെന്നും കോർപ്പറേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ ആഭ്യന്തര വകുപ്പിൻ്റെ ലഹരിവിരുദ്ധ പ്രചാരണമായ ‘തൂഫാൻ’ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾക്കെതിരെയും നഗരസഭ സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

TagsPenalty for Police
Previous Article

‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു ...

Related articles More from author

  • GeneralHeadlines

    ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

    August 7, 2026
    By Admin
  • HeadlinesMovies

    30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

    July 21, 2026
    By Admin
  • BusinessHeadlines

    ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!

    February 4, 2026
    By Admin
  • GeneralHeadlinesPolitics

    വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ നികുതി സ്ളാബ് ഏര്‍പ്പെടുത്തിയതിലും കരിമണൽ ഖനനതീരുമാനത്തിലും അതൃപ്തി വീണ്ടും പരസ്യമാക്കി വി എം സുധീരന്‍

    June 25, 2026
    By Admin
  • HeadlinesTravel

    തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ

    January 30, 2026
    By Admin
  • GeneralHeadlines

    മമ്മൂട്ടിയുടെ പത്മ ബഹുമതിക്കായി കുറെ വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുന്നു:മുഖ്യമന്ത്രി

    January 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍
  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്
  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Timeline

  • September 28, 2026

    കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • September 28, 2026

    ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • September 28, 2026

    തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • September 28, 2026

    പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions