Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില

  • പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

  •  വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

GeneralHeadlines
Home›General›‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

By Admin
September 29, 2026
158
0

‘മാധ്യമ സ്ഥാപനത്തിലെന്നല്ല, ആധുനിക വ്യവസായ സ്ഥാപനങ്ങളിലൊന്നിലും ഉണ്ടാകാൻ പാടില്ലാത്തതാണ് മാധ്യമത്തിൽ നടക്കുന്നത്.’

തിരുവനന്തപുരം: മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ 12 കേന്ദ്ര, സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ എൽ.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും താൽക്കാലികമായ ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്തതാണ്. ആർക്കും അംഗീകരിക്കാൻ കഴിയാത്ത സമീപനം സ്വീകരിക്കുന്ന മാധ്യമം മാനേജ്മെൻ്റിനെ ശരിയായ പാതയിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണം. മാധ്യമത്തിലെ ജീവനക്കാർ ആവശ്യപ്പെടുന്നത് അവർക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളമാണ്. മാധ്യമ സ്ഥാപനത്തിലെന്നല്ല, ആധുനിക വ്യവസായ സ്ഥാപനങ്ങളിലൊന്നിലും ഉണ്ടാകാൻ പാടില്ലാത്തതാണ് മാധ്യമത്തിൽ നടക്കുന്നത്. നവ ഉദാരവൽക്കരണ കാലത്ത് കോർപ്പറേറ്റുകൾ സ്വീകരിക്കുന്ന നയം കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം നടപ്പാക്കുന്നു എന്നത് വിചിത്രമാണ്. സ്ഥിരം ജീവനക്കാരെ സമ്മർദ്ദം ചെലുത്തി രാജി വെപ്പിച്ച് കരാർ ജീവനക്കാരാക്കാനാണ് നീക്കം. ഇത് സമരം ചെയ്യുന്ന ജീവനക്കാർക്ക് മാത്രമല്ല, കേരളത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ജീവനക്കാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് മാധ്യമം മാനേജ്മെൻ്റ്. സംഘടിത തൊഴിലാളിവർഗത്തിനു നേരെ ഇത്രയും ഹീനമായൊരു സമീപനം എങ്ങനെയാണ് മാധ്യമത്തിന് സ്വീകരിക്കാനാകുക ?
ഏറ്റവും വേഗത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട പിണറായി, സമരത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വ്യക്തമാക്കി.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, വി. ജോയി എം.എൽ.എ,സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കെഎച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി എസ്. മനോഹരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻ്റ് ബോബി എബ്രഹാം, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ജില്ല സെക്രട്ടറി ജി. അനുപമ,സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, പയനിയർ ഡെപ്യൂട്ടി ബ്യൂറോ ചീഫ് സരിത സരസ്വതി ബാലൻ,
കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. അജിത്ത്, സീനിയർ ജേർണലിസ്റ്റ്സ് ഫോറം ഭാരവാഹി കരിയം രവി, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻ്റ് ജേക്കബ് ജോർജ്, എ.കെ.പി.സി.ടി.എ ജില്ല സെക്രട്ടറി പി.കെ. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
എട്ടു മാസത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ശമ്പള വിതരണം ക്രമപ്പെടുത്തുക, നിർബന്ധിത കരാർവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സെപ്റ്റംബർ മൂന്നു മുതൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ 27ാം നാളിലാണ് സെക്രട്ടറിയറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തിയത്.

TagsKUWJPinarayi Vijayan
Previous Article

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ...

Next Article

പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ...

Related articles More from author

  • HeadlinesPolitics

    ‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”

    April 3, 2026
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • HeadlinesPolitics

    ‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘

    January 2, 2026
    By Admin
  • GeneralHeadlines

    ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!

    July 2, 2026
    By Admin
  • GeneralHeadlines

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

    September 9, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില
  • പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
  • ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ
  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം
  •  വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

Timeline

  • September 30, 2026

    ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില

  • September 30, 2026

    പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • September 29, 2026

    ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

  • September 29, 2026

    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

  • September 29, 2026

     വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions