Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

  • റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

  • ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

  • കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

  • ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

GeneralHeadlinesTechnology
Home›General›ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

By Admin
October 3, 2026
62
0

ഇംഗ്ലീഷില്‍ വകുപ്പിന്‍റെ പേര് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഭാവി സാങ്കേതിക ദിശാബോധത്തിന് കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ട് കേരള സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍ഡ് വിവരസാങ്കേതികവിദ്യ വകുപ്പ് ഇനി മുതല്‍ വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് എന്ന പേരില്‍ അറിയപ്പെടും. ഇംഗ്ലീഷില്‍ വകുപ്പിന്‍റെ പേര് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് എന്നാണ്.

കേരളത്തിന്‍റെ സാങ്കേതിക ഭരണസംവിധാനത്തെ ആഗോളതലത്തില്‍ വേഗത്തില്‍ വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന നിര്‍ണായക ചുവടുവെയ്പാണ് ഈ പുനര്‍നാമകരണം. പരമ്പരാഗത വിവരസാങ്കേതികവിദ്യയുടെയും ഇലക്ട്രോണിക്സിന്‍റെയും പരിധിക്കപ്പുറം വകുപ്പിന്‍റെ പ്രവര്‍ത്തനമേഖല ഗണ്യമായി വികസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പേര് സ്വീകരിക്കുന്നത്.

2026 ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്‍റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. സെപ്റ്റംബര്‍ 30 ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 3 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ചട്ടഭേദഗതി നടപടികള്‍ പൊതുഭരണ വകുപ്പ് സ്വീകരിക്കും.

കഴിഞ്ഞ പതിറ്റാണ്ടുകളായി കേരളത്തിലെ ഐ.ടി ആവാസവ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതില്‍ വകുപ്പ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവയുടെ വളര്‍ച്ചയിലൂടെയും സംസ്ഥാനത്തെ ഐ.ടി/ഐ.ടി.ഇ.എസ് വ്യവസായം, തൊഴില്‍ അവസരങ്ങള്‍, സാങ്കേതിക നിക്ഷേപങ്ങള്‍ എന്നിവ വിപുലപ്പെടുത്തുന്നതിലൂടെയും കേരളത്തിന്‍റെ ഡിജിറ്റല്‍ മുന്നേറ്റത്തിന് വകുപ്പ് നേതൃത്വം നല്‍കി.

ഇന്ന് കേരളത്തിന്‍റെ സാങ്കേതിക ഭൂപടം നിര്‍മ്മിത ബുദ്ധി, സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്സ്, ക്വാണ്ടം സാങ്കേതികവിദ്യകള്‍, സൈബര്‍ സുരക്ഷ, ബ്ലോക്ക്ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ്, ഡ്രോണുകള്‍, ബഹിരാകാശ സാങ്കേതികവിദ്യകള്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, എവിജിസി-എക്സ്ആര്‍, ഗ്രാഫീന്‍, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ഡീപ്-ടെക് സംരംഭങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത നവീകരണങ്ങള്‍ എന്നിവയുടെ പ്രോത്സാഹനവും വകുപ്പിന്‍റെ പ്രധാന ചുമതലയായി മാറിയിട്ടുണ്ട്.

വകുപ്പിന്‍റെ ഈ വിപുലമായ ചുമതലകള്‍ക്കും ഭാവി പ്രാധാന്യത്തിനും ഔപചാരിക അംഗീകാരം നല്‍കുന്നതാണ് പുനര്‍നാമകരണം. നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, ഡീപ്-ടെക് നവീകരണം, വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ കേരളത്തിന്‍റെ ശ്രദ്ധ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ നിലവിലുള്ള വിജ്ഞാന മൂലധനത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിജ്ഞാന വ്യവസായങ്ങളെ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണുകളില്‍ ഒന്നാക്കി മാറ്റാനുള്ള വിപുലമായ തന്ത്രത്തിന്‍റെ ഭാഗമായും ഈ തീരുമാനം കാണേണ്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി, ശക്തമായ പൊതുസ്ഥാപനങ്ങള്‍, ഡിജിറ്റല്‍ ഉള്‍ച്ചേരല്‍, ഗവേഷണ-സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി, ടെക്നോളജി പാര്‍ക്കുകള്‍, ആഗോള സാങ്കേതിക പ്രതിഭകളുമായുള്ള ബന്ധം എന്നിവ കേരളത്തിന്‍റെ പ്രധാന കരുത്തുകളാണ്.

നിര്‍മ്മിതബുദ്ധിക്ക് പ്രത്യേക പോര്‍ട്ട്ഫോളിയോ രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം ഇതിനകം മാറിയിട്ടുണ്ട്. ഭരണനിര്‍വഹണം, വ്യവസായം, നവീകരണം, പൊതുസേവന വിതരണം എന്നിവയുടെ കേന്ദ്രത്തില്‍ നിര്‍മ്മിത ബുദ്ധിയെയും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെയും കൊണ്ടുവരാനുള്ള സര്‍ക്കാരിന്‍റെ വ്യക്തമായ നയദിശയെയാണ് ഇത് വ്യക്തമാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഡിജിറ്റല്‍ ടെക്നോളജി മിഷന്‍, ദി ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍, സെമികോണ്‍ കേരളം തുടങ്ങിയ സ്ഥാപനപരമായ പരിഷ്കാരങ്ങളും പുരോഗമിക്കുകയാണ്. കേരളത്തിന്‍റെ ഡിജിറ്റല്‍ ഭരണ അടിസ്ഥാനസൗകര്യങ്ങള്‍, ഭാവി സാങ്കേതിക ശേഷി, സെമികണ്ടക്ടര്‍ പരിസ്ഥിതി, വിജ്ഞാന വ്യവസായ അടിത്തറ എന്നിവ ശക്തിപ്പെടുത്തുകയാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം.

TagsIT
Previous Article

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

Next Article

റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

Related articles More from author

  • GeneralHeadlines

    മരണം കരുണ കാണിച്ചു…

    June 19, 2026
    By Admin
  • Headlines

    ഡല്‍ഹിയില്‍ വന്‍ സ്ഫോടനം,13 മരണം

    November 10, 2025
    By Admin
  • GeneralHeadlines

    കെ പി പി ഉണ്ണിത്താന്‍ സ്മാരക പുരസ്കാരം ഡോ.ആര്‍.അശോകിന്

    March 12, 2026
    By Admin
  • Headlines

    ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

    November 24, 2025
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • HeadlinesLiterature

    പരപ്പനങ്ങാടിയുടെ ചേർത്തുപിടിക്കലും സ്നേഹവായ്‌പ്പും പറഞ്ഞ് ഇർഷാദ് അലി

    February 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി
  • റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ
  • ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്
  • കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍
  • ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

Timeline

  • October 3, 2026

    മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

  • October 3, 2026

    റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

  • October 3, 2026

    ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

  • October 3, 2026

    കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

  • October 3, 2026

    ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions