Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ

  • ‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന നേതാക്കൾ ഇടപെട്ട് ‘കോംപ്ളിമെൻ്റ്സാക്കി!

  • അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

  • ‘ഓർമ്മത്തണലിൽ ഒത്തിരിനേരം ‘:1990 ൽ പരിശീലം പൂർത്തിയാക്കി വിരമിച്ച പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ വർക്കലയിൽ ഒത്തുചേർന്നു

  • എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

GeneralHeadlinesPolitics
Home›General›മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

By Admin
October 3, 2026
140
0

രാജിക്കത്ത് നൽകേണ്ടത് കോർപ്പറേഷൻ സെക്രട്ടറിക്ക്

തിരുവനന്തപുരം:മേയർക്ക് രാജി സമർപ്പിച്ച ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപിയിൽ നീക്കം തകൃതി.സെപ്റ്റംബര്‍ 30ന് താൻ രാജിവച്ചുവെന്ന് ശ്രീലേഖ തന്നെയാണ് ഒക്ടോബർ മൂന്നിന് ശാസ്തമംഗലം വാർഡിലെ വാട്സാപ് ഗ്രൂപ്പിൽ പരസ്യമാക്കിയത്.അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച മേയർ വി.വി രാജേഷ്, രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണെന്ന് വ്യക്തമാക്കി.
ഒത്തുതീർപ്പിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് ഇടപെടുന്നുണ്ട്.ശ്രീലേഖയുടെ സമ്മർദതന്ത്രത്തിൻ്റെ ഭാഗമായാണ് രാജിയെന്നും രാജിക്കത്ത് മേയർക്ക് നൽകിയത് അതിനാലാണെന്നും ബിജെപി നേതാക്കൾ തന്നെ പറയുന്നു.
രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. മേയറും അറിയിച്ചിട്ടില്ല. ജില്ലാ കളക്ടർക്ക് നിയമപ്രകാരം രാജി സ്വീകരിക്കാൻ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. കളക്ടർക്ക് നൽകിയാലും അതിന് നിയമസാധുതയില്ല. കൗൺസിലർ നേരിട്ട് തന്നെ രാജി നൽകണമെന്നാണ് വ്യവസ്ഥ.
ബി.ജെ.പി ഭരണനേതൃത്വത്തെയും പാര്‍ട്ടി അണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖയുടെ രാജി പ്രഖ്യാപനം. ഇത് ബി.ജെ.പി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 30-നാണ് താന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി കാണിച്ച് മേയര്‍ വി.വി. രാജേഷിന് രാജിക്കത്ത് നല്‍കിയതെന്ന ഗ്രൂപ്പില്‍ അയച്ച കുറിപ്പില്‍ ശ്രീലേഖ അറിയിച്ച. ‘പ്രിയപ്പെട്ടവരെ, ഞാന്‍ 30.09.2026-ല്‍ മേയര്‍ ശ്രീ വി.വി. രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കോപ്പി തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് നല്‍കും. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു ശ്രീലേഖയുടെതായി വാട്സാപ് ഗ്രൂപ്പിൽ വന്ന കുറിപ്പ്.
101 വാർഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ ശ്രീലേഖ രാജിവച്ചാല്‍ 49 ആയി അംഗ ബലം മാറും. ഒരു കൗണ്‍സിലറായ സുഗതന്‍ കാപ്പാ കേസില്‍ ജയിലിലാണ്. സുഗതനെ ആയോഗ്യനാക്കാനും സിപിഎമ്മും കോണ്‍ഗ്രസും നിയമ പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ 101 അംഗ കൗണ്‍സിലില്‍ ശ്രീലേഖയുടെ കൗണ്‍സിലര്‍ സ്ഥാനം ബിജെപിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശ്രീലേഖ രാജിവച്ചാല്‍ അത് ബിജെപിക്ക് വലിയ തലവേദനയായി മാറും.
ശ്രീലേഖയുടെ രാജി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം കോർപറേഷൻ സീറ്റ് നില (ആകെ 101 സീറ്റ്): ബിജെപി-49, എല്‍ഡിഎഫ് -29, യുഡിഎഫ് – 20 സ്വതന്ത്രര്‍ – 2.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു ശേഷം മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.പ്രതീക്ഷിച്ച വോട്ടുകൾ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.

TagsCorporation of ThiruvananthapuramR Sreelekha
Previous Article

റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

Next Article

എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

Related articles More from author

  • GeneralHeadlinesPolitics

    തിരുവനന്തപുരം കോർപ്പറേഷനിലെ 20  ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി  അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല

    June 24, 2026
    By Admin
  • HeadlinesPolitics

    ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന്  തീച്ചൂട്

    March 18, 2026
    By Admin
  • GeneralHeadlines

    “ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ

    June 16, 2026
    By Admin
  • GeneralHeadlinesPolitics

    ‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന നേതാക്കൾ ഇടപെട്ട് ‘കോംപ്ളിമെൻ്റ്സാക്കി!

    October 4, 2026
    By Admin
  • BusinessHeadlinesTechnology

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

    September 11, 2026
    By Admin
  • GeneralHeadlinesMovies

    ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ

    August 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ
  • ‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന നേതാക്കൾ ഇടപെട്ട് ‘കോംപ്ളിമെൻ്റ്സാക്കി!
  • അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്
  • ‘ഓർമ്മത്തണലിൽ ഒത്തിരിനേരം ‘:1990 ൽ പരിശീലം പൂർത്തിയാക്കി വിരമിച്ച പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ വർക്കലയിൽ ഒത്തുചേർന്നു
  • എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

Timeline

  • October 4, 2026

    പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ

  • October 4, 2026

    ‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന നേതാക്കൾ ഇടപെട്ട് ‘കോംപ്ളിമെൻ്റ്സാക്കി!

  • October 4, 2026

    അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

  • October 4, 2026

    ‘ഓർമ്മത്തണലിൽ ഒത്തിരിനേരം ‘:1990 ൽ പരിശീലം പൂർത്തിയാക്കി വിരമിച്ച പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ വർക്കലയിൽ ഒത്തുചേർന്നു

  • October 4, 2026

    എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions